Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

193. IN MODERN LANGUAGE IT IS VERY OFTEN STRENGTHENED BY THE ADDITION OF THE PARTICIPLE ഇട്ട്, CHIEFLY AFTER DATIVES AND SECOND ADVERBIALS.

664. ഇപ്പോഴത്തേ സമ്പ്രദായത്തിൽ (തെക്കിലും) മുൻവിനയെച്ചത്തിന്നു ഇട്ട് എന്നതിനാൽ ഉറപ്പു വരുത്തുന്നത്
വിശേഷിച്ചു ചതുൎത്ഥി (468, 2 ആയ്ക്കൊണ്ടു-കാണ്ക) പിൻവിനയെച്ചങ്ങളെ പിഞ്ചെല്ലുകിൽ തന്നെ. 575. 728, b. കാണ്ക) അതിനാൽ അവ്യയീഭാവം ഏറും.
a.) ഉ-ം രാത്രിയായിട്ടിന്നലേ കണ്ടില്ല (കേ. രാ. because) ഉള്ളിൽ നിറഞ്ഞ സന്തോഷം തന്നിലേ കൊള്ളാഞ്ഞു വഴിഞ്ഞു — പുഞ്ചിരിയായിട്ടും കണ്ണുനീരായിട്ടും തൂകി തുടങ്ങി (കൃ. ഗാ. in smiles and tears) ദയ ഉണ്ടായിട്ടു പറയേണം-പതിവായിട്ടു.
നിരൎത്ഥമായി: യഥോചിതമായിട്ടിരുന്നു (കൃ. ഗാ.)
b.) ചതുൎത്ഥി: ഭിക്ഷക്കായിട്ടു വന്നു. ചെയ്യേണ്ടുന്നതിന്നായിട്ടു 667. ഉപ.
c.) പിൻവിനയെച്ചത്തോടും: ചെയ്‌വാനായിട്ടു മുതലായവ 583.
ആക പിഞ്ചെന്നാലും: നീള നടപ്പാനായാകുന്നൂതില്ല (കൃ. ഗാ.)
d.) സാഹിത്യത്തോടും (നിരൎത്ഥകം): മാതാവോടായിട്ടു ചൊല്ലിനാർ; താതനോടായിട്ടും മാതാവോടും (കൃ. ഗാ.) (453. 454 ഉപമേയം.)
e.) ഇട്ടു എന്നതിന്നു പകരം ആം ആറു നില്ക്കും (ചതുൎത്ഥി പിൻവിനയെച്ചങ്ങളോടല്ലാതെ).
ചാരത്താമ്മാറു കണ്ടാൻ (ഭാര. saw close to him അൎത്ഥാൽ ഒരു കൂപം) മങ്ങലമാമ്മാറു കേട്ടു (ഭാര=മംഗലമായി he heard it nicely) 594, 3 250, 2 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!