Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

181. WHEN CONSTRUCTED WITH THE DATIVE AND LOCATIVE IT SIGNIFIES TO COME INTO A DIRECTION OR SITUATION.

651. ചതുൎത്ഥിസപ്തമികളോടു അന്വയിച്ചു വന്നാൽ (പെടുക പോലെ 638.) ഗതി അധിവാസാൎത്ഥങ്ങളെ പ്രാപിക്കും. ച: എത്രയും ഭയമായ്ചമഞ്ഞു ഞങ്ങൾക്കു (ഭാര. a great fear has come over us). മൂക്കിന്നു (മൂക്കു) വേദനയായി പോയി-അവനെ പണിക്കാക്കി-നിൻനാമം (അൎത്ഥാൽ അശോകം) നമുക്കാക്കുവാൻ തുണെക്ക നീ (നള). സ: എന്നെ കാട്ടിൽ ആക്കി; രാജ്യം ഒക്കയും അവൻ്റെ സ്വാധീനത്തിൽ ആയി (=സ്വാധീനപെടുത്തി).

താളിളക്കം
!Designed By Praveen Varma MK!