Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

180. IT IS MOST EXTENSIVELY USED TO FORM COMPOUND VERBS.

646. a. With the Nominative of Nouns നാമപ്രഥമയുമായി അനേക സമാസക്രിയകൾ ചമെക്കാം: ഉ-ം: ഭേദമാക, ഭേദമാക്ക; ഗുണമാക, ഗുണമാക്ക; മതിയാക, മതിയാക്ക ഇത്യാദി (638 ഗുണപ്പെടുക 640 ഗുണപ്പെടുത്തുക കാണാം.) ആയി: അവർ കിടപ്പായി; ഗുഹ അടപ്പായ്തു (കേ. രാ.) തോഴിമാർ എല്ലാവരും കോഴയായി-തമ്മിൽ വഴങ്ങായി (കൃ. ഗാ. quarrelled). ദീനം ഭേദമായി. മതിയായി. ആറായി 594, 3. ആയീടുക: വാസമായീടിനാൾ (ശി. പു.=വസിച്ചു.) ആക്കി: ഭൂസുരരരെ യാത്രയാക്കി (നള.) മാങ്കണ്ണിനെ ഗ്രാസമാക്കികൊണ്ടു (ശി. പു-ഒരുനക്രം.) ആറാക്കി 594, 3. ആക്കീടുക: ദൂതനെ ചൊന്നു യാത്രയാക്കീടിനാൻ (കൃ. ഗാ. sent out a messenger).
647. b. Chiefly with the old Infinitive of Verbs—വിശേഷിച്ചു നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തോടു ചേൎന്നാൽ സമാസക്രിയകൾ ഉളവാകുന്നു. 607.
ഉ-ം കാണാക, അനുഭവിക്കാക ഇത്യാദി. ആയി: ഇക്കാണായതു ഒക്കവെ (ഭാര. all these visible things). കാണായവറ്റിലും കേൾക്കായവറ്റിലും താനായ്മറഞ്ഞു നില്ക്കും പരൻ (ഭാഗ. സക:—അവനെ കാണായി-കൃ. ഗാ.) മണിനാദം (വാക്കു, വാക്കിനെ. കൃ. ഗാ.-കേൾക്കായി-ശബ.) കാലവും പോന്നതുള്ളിൽ അറിയായില്ല ഏതും-സിംഹവും മൃഷ്ടത്തെ ഭുജിക്കായി (പ. ത.) ആയിവന്നു: കാണായിവന്നു ബ്രഹ്മ.-ദ്വി-സക: ഋഷിയെ കാണായിവന്നു. ഭാര.=കണ്ടുവന്നു. saw still, became visible). അതു മനകാണ്പിന്നു നിനയായ്വരികിനിയും (കൃ. ഗാ.) നിന്നെ ചിന്തിക്കായ്വരേണമേ (ഭാര.) (സിംഹനാദേന ലോകങ്ങൾ കമ്പമായി വന്നു. ദേ. മാ.) 657 ഉപമേയം. ആകിൽ: (രാ. ച. 675 കാണ്ക.) ആകേണം: തവ കീൎത്തനം-അൎച്ചനം-കഥാശ്രവണം ചെയ്യാകേണം-കാണാകേണം-നമസ്കരിക്കായ്വന്നീടേണം (രാ. മ.) നിന്നെ അനക്കാതെ മനക്കാണ്പിൽ ധരിക്കാകേണം (കൃ. ഗാ. may I be enabled to praise thee, serve thee, hear of thee etc.) (787 ഉപമേയം.) ആം: കൊള്ളാം 656. ആകുന്നവൻ: കാണാകുന്നവൻ (one, who can see) മുതലായവ.
648. c. With Adverbs—അവ്യയങ്ങളോടും ചേരും.
ഉ-ം അന്യഥാവാക, അന്യഥാവാക്ക. അസ്ത്രത്തെ വൃഥാവാക്കി (കേ. രാ) (654 അങ്ങനെ).
കഥാശേഷം ചൊല്വാൻ പിന്നെ ആം (ഭാര). കള്ളനെപ്പോലെ ആയ്വന്നു. (ചാണ. I became like thief നടുവി.?)
649. d. With Sanscrit Participles etc. — ആയി കൃദന്തങ്ങളോടും മറ്റും ചേരും (ശ്രാവ്യതയും ഘനവും ഏറും) നിൻ ചക്ഷുമാൎഗ്ഗം പ്രാപ്തനായിതോ നളൻ; ദുഷ്ടനായി (നള.) യാതനായി; അസന്നരായി (കൃ. ഗാ.)
2. മുൻവിനയെച്ചത്തോടും ഭൂതത്തോടും (=എന്നു): അവർ വെന്തു വെന്തായി (കൃ. ഗാ. were burnt=became).
3. മറവിനയെച്ചത്തോടും: എന്നോടേതും പറയാതയായല്ലോ (കേ. രാ. മരിച്ചതിനാൽ) മരിക്കാതെ ആക (not to die); മരിക്കാതാക്കി (made him not to die); അവനെ ദാസ്യം ഇല്ലാതാക്കേണം (ഭാര. undo); ഇല്ലാക്കുന്ന വീരൻ (രാ. ച=നശിപ്പിക്കുന്ന a destroying hero). 4. പേരെച്ചനപുംസകത്തോടും (601. 602.)=മുറ്റുവിന- : രത്നവും കണ്ടു തായുണ്മയും കേട്ടൂതായത്തലും പോയിതായെങ്ങൾക്കെല്ലാം (കൃ. ഗ.) 5. വൎത്തമാനത്തോടും: അതുനാസ്തിയാഴ്ചമഞ്ഞു (ഭാര.)
650. e. With the Future and modern Infinitive (giving future meaning) —ഭാവി പുതിയ നടുവിനയെച്ചങ്ങളോടു ആയിരിക്കും, ആയിരുന്നു എന്നിവ ചേൎന്നാൽ ഭാവ്യൎത്ഥം ജനിക്കും (അനുമാനത്തിൽ തന്നേ):
1. ഭാവിയോടു: ചാകുമായിരിക്ക (=ചാകാറാക be dying) വീഴുമായിരിക്കും (വീഴുവാൻ തരവും സംഗതിയും ഉണ്ടു he may fall).
സംഭാവനയാൽ അൎത്ഥം ആവിതു (567, 6. 568, 4. [630] നോക്കേണ്ടത്):
നീ ഇല്ലാഞ്ഞാൽ വീഴുമായിരിക്കും (=വീഴ്വതിന്നു ഭയപ്പെട്ടിട്ടും വീണില്ല താനും he might, would have fallen). എന്നാൽ: ചെയ്തിട്ടില്ല എങ്കിൽ ദുഃഖിക്കുമായിരുന്നു (=ചെയ്തതിനാൽ ദുഃഖത്തിന്നു സംഗതി വന്നില്ല he would have had to suffer for it, if he had not done).
2. പുതുനടുവിനയെച്ചത്തോടു:
വരികയായിരിക്കും (=വരും എന്നു തോന്നുന്നു he may be coming).
വരികയായിരുന്നു (=വരുവാൻ ഭാവിച്ചു എന്നാൽ വല്ല സംഗതിയാൽ കൂടിയില്ല he would have come) 697.
3. പഴയ നടുവിനയെച്ചത്തോടും നടപ്പു:
വായിച്ചു കൊണ്ടിരിക്കയായിരുന്നു (=വായന നടന്നു was reading).
പാൎക്കയായിരുന്നു (=പാൎക്കുമായിരുന്നു=തരം ഉണ്ടായിട്ടും പാൎത്തില്ല might have stayed).
പ്രാണൻ കളയായിരിക്കേണം അന്നേരം (ഭാര. one ought to be resolved at once to venture his life).
സംഭാവനയോടോ: നിങ്കനിവുണ്ടാകിൽ വങ്കൊതി തീൎത്തു കൊള്ളായിരുന്നു (കൃ. ഗാ.=ഉണ്ടായിട്ടു 644 with thy grace I might perhaps see this wish accomplished).
4. മുൻവിനയെച്ചത്തോടും ഭൂതത്തോടും (ആയി=എന്നു) സംശയാൎത്ഥം ഉണ്ടാകും:
കള്ളന്മാർ വന്നായിരിക്കും (must have been here=വന്നു എന്നു തോന്നുന്നു) എങ്ങാനും പോയായിരിക്കും (he will, must have gone)
.

താളിളക്കം
!Designed By Praveen Varma MK!