Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

174. IT ENTERS INTO COMPOSITION WITH THE SHORTEST OBLIQUE CASE (OF A NOUN) AND THEN REPRESENTS DIRECTION INTO, SITUATION IN, SUFFERING FROM ETC.

688. ഏറ്റവും കുറിയ (107) (നാമ) വളവിഭക്തിയോടു (പെടുക) ചേൎന്നാൽ, ഗതി, അധിവാസം, അനുഭവം, സംഭവാദി പൊരുളുള്ള സമാസക്രിയകൾ ഉളവാം (=ആക 646) 621 കാണ്ക.
മല: ഇടപ്പെടുക (ദേ. മ. ഇടമ്പെടുക-ദേ. മാ-വിസ്താരമായി ഇരിക്ക). കാട്ടു തീപ്പെട്ട വന്മരം (കേ. രാ.) താമൂതിരിപ്പാട്ടുന്നു തീപ്പെട്ടാൻ (=മരിച്ചു- മാനവാചി.) എൻ സന്താപം പാതിപ്പെട്ടു (നള=പാതിയായി കൃ. ഗാ.) അകപ്പെടുക, ഉൾപ്പെടുക (അതിൻ്റെ ഇടയിൽ-ച. സ. കളോടു=സംഭവിക്ക to happen to, fall on one). തിട്ടപ്പെടുക, എത്തപ്പെടുക, വഴിപ്പെടുക, (=കീഴ്പെടുക, ഇണങ്ങുക) പാടുപെടുക (പെട്ടപാടൊരു ജനം എന്തയ്യോ പറവതും. ഭാര.) സംസ്കൃ: ദൂരപ്പെടുക (=ദൂരം ആക) പ്രധാനപ്പെട്ട ജനങ്ങൾ (=പ്രധാനമായ) കഷ്ട-, ദുഃഖ-, പരവശ-, പരിതാപ-, ഭയ-ഇത്യാദി-പ്പെടുക (=കഷ്ടം മുതലായതു അനുഭവിക്ക.) പ്രിയപ്പെടുക (=പ്രിയം ഭാവിക്ക).
a അവറ്റിൻ ക്രിയാനാമങ്ങളോ: വഴിപാടു, ഭയപ്പാടു ഇത്യാദികൾ.

താളിളക്കം
!Designed By Praveen Varma MK!