Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

162. THIS VERBAL NOUN EXPRESSES THE MERE ACTION OF THE VERB WITHOUT REFERENCE TO TIME, BUT MAY BE OFTEN TAKEN FOR THE INFINITIVE OF THE FUTURE OF ETERNITY AND HABIT, AND STANDS AS SUCH WITH ഉം EVEN BEFORE THE FINITE VERB.

614. ഈ ക്രിയാനാമം കാലവിശേഷം കൂടാതെ വെറുംക്രിയയേ സൂചിപ്പിക്കുന്നു. ചിലപ്പോൾ നിത്യത്വശീലഭാവിയായി ഉം അവ്യയത്തോടു മുറ്റുവിനെക്ക് മുമ്പിലും നടക്കുന്നു.
a.) ഉ-ം സൃഷ്ടിക്ക തവ ധൎമ്മം രക്ഷിക്ക മമ ധൎമ്മം (ശബ. to create) വിധിച്ച കൎമ്മം ചെയ്ക നിഷിദ്ധകൎമ്മം ചെയ്യായ്കയും ഇങ്ങിനെ ഇരിപ്പവർ (ശബ.)
b.) With ഉം it is the Descriptive Infinitive കഥനഭാവരൂപത്തിൽ ഉം ധാരാളമായി പ്രയോഗിക്കാറുണ്ടു (840.) (മുറ്റുവിനയുടെ ഭാവിക്കും പകരമാം 608, b.)
ഉ-ം യുദ്ധവൎണ്ണന: അന്നേരം ഭൂപതിവൎഗ്ഗം ഉറക്കം ഇളെക്കയും, കോപം മുഴുക്കയും, ഖേദം പേരുക്കയും, സാദം പിടിക്കയും, മോദം ക്ഷയിക്കയും, ബോധം മറക്കയും, പോരിന്നടുക്കയും ഇത്യാദി . . . . . കുന്തം തൂകിനാർ (ഭാര.) കൂടി തുടങ്ങിനാർ—കോപ്പുകൾ തീൎപ്പിക്കയും ചിലർ-സമൂഹിക്കയും ചിലർ-പരീക്ഷിക്കയും ചിലർ-ഉറപ്പിക്കയും ചിലർ-വിജൃംഭിക്കയും ചിലർ-മോദിക്കയും ചിലർ-ഖേദിക്കയും ചിലർ-ഘോഷിക്കയും ചിലർ-ഇങ്ങനെ ഭൂപാല കോലാഹലം തദാ ഭംഗ്യാ ഭവിച്ചിതു (നള.)
ഒരുത്തൻ) . . . . പൊഴിക്കയും-എതിൎക്കയും-ശല്യരോടേല്ക്കയും-മുല്പുക്കെതിൎത്തു കരിമുതുകിൽ ഏറിനാൻ (ഭാര.)
ദീൎഘദൎശ്ശനങ്ങളിൽ: വരാ: . . . . . വരും . . . . കെടായ്കയും . . . . . ഇല്ലായ്കയും . . . . അകപ്പെടും . . . പറിക്കയും . . . . . പ്രവൃത്തിക്കും ഇതിൽ [അതാത് വിനെക്കു തൻ്റെ തൻ്റെ കൎത്താവിനെ ചൊല്ലുന്നു].
സമരദ്വന്ദ്വയുദ്ധവൎണ്ണനകളാൽ ഓരൊ ഗ്രന്ഥങ്ങളിൽ പല ഏടുകൾ നിറഞ്ഞു കാണാം..
c.) ചോദ്യത്തിൽ സംശയാൎത്ഥം പ്രാപിക്കുന്നതു ഭാവിശക്തിയാലേ ഉ-ം ചന്ദ്രഗുപ്തൻ തരികയോ എന്നതുകേട്ടു (ചാണ.=ഭൂതം how did you
gain your riches? Is that Ch. has etc.) എന്നതു ബോധിക്കാതെ പോകയോ മഹാമതേ? (നള. did you lose sight of this?). നരപതി വേട്ടെക്കു വരികയോ (കേ. രാ. sc. is that the reason of the noise?) നീ കൂട പോരികയോ ഇവിടെ ഇരിക്കയോ എന്നു (ക. ന.-ഭാവി will you?) ഉന്മദിക്കയോ ഭവാൻ (നള.) സേവിപ്പാൻ വരികയോ സന്താപം ഏതാനും ഉണ്ടാകയോ ചൊല്ലീടുവിൻ (രാമ.-ഭാ.-ഭൂ.) യോധാക്കൾ ഇല്ലാതെ പോകയോ വൈരം വിസ്മൃതമാകയോ-മിണ്ടാതിരിക്കയോ വൃത്താന്തം എന്തെന്നുര ചെയ്ക (നള.) നിക്ഷേപമായുള്ള നിന്നെ ത്യജിക്കയോ (കേ. രാ. and leave thee a deposit in my hands?=potential) [അതു പോറുതിയോ (ഭാര. can that be borne?) എന്ന പോലെ].
d.) The Dative is rare ചതുൎത്ഥിപ്രയോഗവും ദുൎല്ലഭമെങ്കിലും കാണാം.
ഉ-ം മൂവൎക്കും ഇഷ്ടമല്ലായ്കെയ്ക്കു അവധി ഇല്ലാ (ചാണ. no end to the dislike of these three against you). ഏതുമേ കുഴിക്കെക്കു താൻ, പടുക്കെക്കു താൻ, വേണ്ടുകിൽ കോൽക്കനം വരുത്താം (ക. സാ.)
These Verbal Nouns are in a transition to the state of real Nouns.
615. ഈ ക്രിയാനാമങ്ങൾ 251-273 സാക്ഷാൽ നാമങ്ങളായി മാറിപ്പോകുന്ന പ്രകാരം പറയാം ഉ-ം (എൻ്റെ കെട്ടിയവൾ എന്ന പോലെ).
ഉ-ം ഒരിരിക്കയിൽ നാനാഴി അരി ചോറുണ്ണാം (lit in one sitting ഒരു എന്നതു പിൻവരുന്ന പദത്തെ നാമമായി കുറിക്കുന്നു.) അവൻ്റെ വരിക എന്നതു കേൾ്പാറില്ല അവൻ വരിക അഥവാ അവൻ്റെ വരവു എന്നവ സാധു (സംസ്കൃതത്തിൽ ഛേത്താമായാം ഇത്യാദി നോക്കുക. [plautus: curatio hane rem]).

താളിളക്കം
!Designed By Praveen Varma MK!