Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

158. IT STANDS BEFORE THE FOLLOWING AUXILIARY AND DEFECTIVE VERBS.

607. നടുവിനയെച്ചം താഴെ പറയുന്ന സഹായ ഊനക്രിയകളുടെ മുമ്പിൽ നില്ക്കുന്നു. ഉ-ം
ആക: കാണായി വന്നു, കാണാം (ഉം ചേൎത്താൽ കാണകയും ആം) കൊടുക്കാകുന്നവൻ-647.
അല്ല: ചെയ്യല്ലേ-776.
അരുതു: നടക്കരുതു-796, b.
ഇല്ല: വരില്ല (=വരികയില്ല)-771.
ഒല്ല: പോകൊല്ല-799.
ചമയുക: പേച ചമന്തനൻ (രാ. ച.) 756.
തക്ക: കിടക്കതക്കവണ്ണം ചെയ്യുന്നു. 594, 12, 801, 3.
പെടുക: കൊല്ലപ്പെട്ടു, നല്കപ്പെടുക ഇത്യാദി-639.
നല്ലൂ: പോകനല്ലൂ-800.
പോക: ഇതുണ്ടാക്ക പോകുമോ? അറിയപ്പൊം (ഗണ.) 745.
പോരുക: പറയപ്പോരും (രാ. ച.) 749.
വല്ല: ചൊല്ല വല്ലേൻ (പയ.) 798.
വേണം: ചെയ്യവേണം=ചെയ്യേണം. (നിഷേധം ദുൎല്ലഭം): മാത്സൎയ്യം ആരും തുടരായ്ക വേണം (കൃ. ഗാ.) 786. 787.
വേണ്ടു: ചെയ്യേണ്ടു, ചെയ്കവേണ്ടു 788.
(സഹായക്രിയകളും 720-758 ഊനക്രിയകളും 759-802 നോക്ക.)
The modern Infinitive is substituted.
608. പുരാണരൂപത്തിന്നു പകരം പുതിയ ഭാവരൂപം വരുന്ന ദിക്കാവിത്:
a.) സഹായക്രിയെക്കു-ഏ-ഉം-അവ്യയങ്ങൾ മുഞ്ചെന്നാൽ.
ഉ-ം ചെയ്കയും വേണം. അലക്കുകേ വേണ്ടു (788. 840.)
മാനവാചിയായി അവ്യയങ്ങൾ കൂടാതെ നില്ക്കിലും ആം.
ഉ-ം കോൾ്കേണമേ-കൊണ്ടന്നു നല്കുക വേണ്ടതു (ഭാ. രാ.)
b.) ഇല്ല പിഞ്ചെന്നാൽ (ഭാവ്യൎത്ഥം ജനിക്കും.)
ഉ-ം ഞാൻ ചെയ്കയില്ല (I shall not do it) നിഷേധഭാവരൂപത്തിൻ്റെ ൟ പ്രയോഗത്താൽ ഭാവികളുടെ കൂട്ടത്തിൽ മുറ്റുവിന പോലെ നടക്കുന്നു ഉ-ം നേരേ നടക്കായ്കയും (neither will he walk straightly) 614.
c.) അരുതു വൃഥാഫലം കളക (രാമ. we must no more spend).

താളിളക്കം
!Designed By Praveen Varma MK!