Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

154. THE NEUTER IN ഉതു IS RARE AND TREATED LIKE A FINITE VERB.

603. ഉതു എന്നന്തമുള്ള നപുംസകം ദുൎല്ലഭം (235) വിശേഷിച്ചു ഭൂതകാലത്തിലും ഏകാരത്തോടും പ്രധാനക്രിയെക്കു പകരമായി പ്രയോഗിക്കാറുണ്ടു (ഗ്രന്ഥതമിഴായ: ഇരുക്കുതു, പടുകുതു, കാണ്പിക്കുതുവ-ഉപമേയം.)
ഉ-ം പാൎക്കരുതാഞ്ഞുത് (കൃ. ഗാ.) അടൽ കാണ്മുതെന്നു ചമെന്താർ (രാ. ചാ. let us) ഇനി ജീവിച്ചെത്ര ഞാനിരിപ്പുതു (ഭാഗ.-ശുദ്ധഭാവി.)
പന്നഗം കണ്ടുതോ? (ഭാര. hast thou seen?)
അന്നേരം സൂൎയ്യൻ മറഞ്ഞുതേ ദിക്കെങ്ങും എല്ലാം ഇരിട്ടു നിറഞ്ഞുതേ (ഭാര.)
കണ്ടുതാവു മരിക്കുന്നതിന്മുമ്പെ ഞാൻ (സ്തുതി-ആവു 660 കാണ്ക-ഇങ്ങനെ പലപ്പോഴും may I yet see God before death).

താളിളക്കം
!Designed By Praveen Varma MK!