Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

149. SOME PERSONAL NOUNS BECOME REAL NOUNS

596. ചില പുരുഷനാമങ്ങൾ സാക്ഷാൽ നാമങ്ങളായി ഭവിച്ചു. ഉ-ം അവളുടെ കെട്ടിയവൻ, അവൻ്റെ കെട്ടിയവൾ (=അവൻ കെട്ടിയവൾ) അതാതിൻ്റെ ഉടയവർ (എൻ്റെ പെറ്റമ്മ 590, e. കാണ്ക) പെറ്റോർ മുതലായവ 231.
Others again become nearly identical with the Finite Verb.
597. വേറെ ചിലതു ഏകദേശം മുറ്റുവിനയായി നടക്കുന്നു.
ഉ-ം നടക്കാവു വെച്ചീടുന്നവർ . . . . . പോവോർ (cfr. ഗന്താരഃ)=പോകുന്നവൻ=അവൻ പോകും); നമ്മുടെ വേദന ആർ അറിവോർ (കൃ. ഗാ.) പിള്ളകളുടെ ബുദ്ധികൊള്ളുവോർ അറിയാതെ (വേ. ച. — 595.) 202. 204. 206 ഉപമേയം.
വിശേഷിച്ചു നപുംസകം 598 കാണ്ക. 602 തീൎന്നിതു, തീൎന്നിതോ. 793 വേണ്ടതു മുതലായവ.

താളിളക്കം
!Designed By Praveen Varma MK!