Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

148. പുരുഷനാമങ്ങൾ. PERSONAL NOUNS - 1. THEY ARE REAL COMPOSITIONS OF THE VERB WITH DEMONSTRATIVE PRONOUNS.

595. മുൻചൊന്ന പേരെച്ചങ്ങളോടു (586-594) ലിംഗപ്രത്യയങ്ങളായ (ഏ. വ.) അവൻ, അവൾ, അതു; (ബ. വ.) അവർ, അവ ചേൎക്കയാൽ പുരുഷനാമങ്ങൾ ഉളവാകുന്നു (231-237 കാണ്ക.)

1.) രണ്ടാംഭാവി Second Future. 232.
എതിൎപ്പവരെ പൊടിപ്പവൻ (ഭാര.) ആരുമേയില്ല അങ്ങോട്ടു അറിയിപ്പവരിതു (കേ. രാ.) ജ്ഞാനികൾ ഉള്ളിൽ ഉള്ളൊരു ജ്ഞാനം ദഹിപ്പിപ്പതു ഞാനത്രെ-നേൎപ്പവർ (കേ. രാ.)

2.) ഒന്നാം ഭാവി First Future. മഴ പൊഴിയുമതിന്നു സമം (ഭാര.)
നിഷേധഭാവി പുരുഷനാമങ്ങൾ. ചാകാതവർ (ഭൂതാൎത്ഥത്തിലും the surviving ഭാവ്യൎത്ഥത്തിലും the immortal). ഉണ്ണാത്തവൻ ഭൂതാൎത്ഥം one who has not eaten) 587, 4. പ്രീതിവരാതവൎക്കു (ചാണ.) ഇരുന്നവരും ഇരിയാത്തവരും ഒന്നിച്ചു (കേ. ഉ.)

3.) ഭൂതം Past Tense. 231. അവൻ മോഷ്ടിച്ചതിന്നു സാക്ഷിക്കാർ.
മായ പൊയ്യാകിൽ അതു പെറ്റെവ മെയ്യാകുമോ (കൈ. ന. ന. ബ. വ.)

4.) വൎത്തമാനം Present Tense. 231. (ശീലാൎത്ഥം)
അവൻ കാൎയ്യം വന്നാൽ ഉപായം കൊണ്ടു നിവൃത്തിക്കുന്നവൻ
തലവലിയവന്നു, കുടൽവലിയവന്നു (പഴ. 176.)
നന്നേ ചുമടെടുക്കുന്നതായിട്ടൊരു കഴുത. കൊടുക്കന്നതിനെ കാട്ടിൽ പ്രാണത്യാഗം ചെയ്തോളം (ഭാര.)
ഭൂതാൎത്ഥത്തിൽ: അവർ കളിക്കുന്നതു കണ്ടു (=കളിച്ചതു Imperf.) ത്രികാലനപുംസകങ്ങളെ 598 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!