Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

147. THE MOST IMPORTANT CONJUNCTIONS (OF EUROPEAN LANGUAGES) ARE EXPRESSED BY NOUNS (ABSOLUTE OR OTHER CASES) JOINED TO RELATIVE PARTICIPLES.

591. പേരെച്ചം പല നാമങ്ങളോടു ചേരുന്നതിൽ മുഖ്യമായവ അഞ്ചു കൂട്ടമായി പറയാം. (സ്ഥലസമയകാരണപ്രകാരവാചികളായ ഉഭയാന്വയീകങ്ങൾ തന്നെ-വിഷയാൎത്ഥവും ഉണ്ടു.)
a.) Place where.
സ്ഥലവാചികളോടു പേരെച്ചങ്ങൾ ചേരുന്നു.
ഉ-ം അവരുള്ളവിടെ (ഭാര=ഇട=ഇടം where). ഒട്ടു ഞാൻ അറിഞ്ഞേടം പറയാം (ചാണ. as far as). വയറുള്ളേടം എല്ലാം നോം (വൈ. ശാ. the whole abdomen). തടവുകാരൻ വന്നു ഞങ്ങൾ ഇരുന്ന സമീപം ഇരുന്നു (പോലീ.) 592, 8.
ഓളം (592, 10. 593, 1. 594, 4. ഉപമേയം.)
കണ്ടോളം പവിത്രം (ഭാര.= ഇടത്തോളം.) തിരഞ്ഞോളം കണ്ടു കൂടാതെ ദേവൻ (ഭാര nowhere or seek where you like).

b.) Time when, whilist, as, after etc.
592. സമയവാചികളോടു പേരെച്ചങ്ങൾ മൂന്നും ചേരും-ഉം.
1. അകം : മൂന്നു ഘടികയും മുക്കാൽ ഘടികയും ചെല്ലുന്നതിന്നകം കൊന്നു (കേ. രാ. within, between=കൊണ്ടു.)
2. അന്നു: (തല ഉള്ളന്നും പഴ.) ഉള്ളന്നും നില്ക്ക (persevere) ബാലനായ്പണ്ടിവൻ ചാല നടന്നന്നേ (കൃ. ഗാ.) മരിച്ചീടിനാൾ പാമ്പു കടിച്ചന്നേ; ചെറിയന്നേ; ബാലനായിരുന്നന്നേ; കൂപത്തിൽ തള്ളിവിട്ടന്നേയുള്ള വൈരം (ഭാര.) കണ്ടന്നേ ഉള്ളോൻ; ഹംസം പറഞ്ഞു കേട്ടന്നേ വരിച്ചു ഞാൻ (നള.) from the time when; already etc. since.
3. അനന്തരം: ഞാൻ മരിച്ചനന്തരം, പറഞ്ഞിരുന്നനന്തരം, ഇറങ്ങിയനന്തരം (കേ. രാ. after) പോയന്തിന്നനന്തരം, കൊന്നതിന്നനന്തരം (സീ. വി. അതു നിരൎത്ഥകംവന്നൊരനന്തരം, നീങ്ങാഞ്ഞൊരനന്തരം (ഭാര. ഒരു നിരൎത്ഥകം when he did not yield) അടുക്കും ദശാന്തരേ (സീ. വി.) സുഖിച്ചു വാണീടും ദശാന്തരേ (രാമ.)
4. അവസരം: പുറപ്പെട്ടു പോരുന്നവസരേ തമ്പിയും കൂട പുറപ്പെട്ടു (കേ. രാ.) പോരുന്നവസരത്തിൽ നിന്ദിച്ചു just when).
5. അളവു: (മരുന്നു) കൊടുപ്പളവിൽ ഉരിയാടയ്ക (വൈ. ശ. as long, as often). ആണ്ടു ചെന്നളവു, അതു കേട്ടളവു (രാ. ച.) ചോദിച്ചളവു (കേ. രാ.) കണ്ടോരളവിൽ (ഒരു). വരുണൻ വഴി മൂളാഞ്ഞളവു (ഉ. രാ.) ചന്ദ്രാദിത്യന്മാർ ഉള്ളളവും (as long as shall exist.)
6. ആറെ: (ഭൂതം) ചൊല്ലിയാറെ (having said=after) ഇത്യാദി (ആറു 594, 3. കാണ്ക.)
7. ഇട: പോകുന്ന ഇടയിൽ (whilst).
8. ഇടം (as long as) ഇങ്ങനെ പോരുന്ന ദിവ്യന്മാർ നിന്നേടം മംഗലമായിട്ടേ വന്നു കൂടും (കൃ. ഗാ.) (591)
9. ഉടനെ: വന്നഉടനെ (= വന്നുടൻ as soon as, since=വന്നിട്ടു 575) ബോധം ലഭിച്ചുടന്തന്നെ നോക്കി (കേ. രാ.) 855.
10. ഓളം (സ്പഷ്ടഭാവി) (591; 593, 1; 594, 4.) നാം കീഴുറ്റു ചൂഴുറ്റു ചെന്നോളം കോഴപ്പെടുപ്പരെ (കൃ. ഗാ. as long as). ജീവിപ്പോളം നോം (വൈ. ശാ.) നാലു പക്ഷങ്ങൾ പോവോളം പാൎക്ക നാം (കേ. ഉ. till) മരിക്കുവോളം (=മരിപ്പോളം) ഇരുട്ടുവോളം (ആവു=ആകും), ഓളത്തിന്നു, ഓളത്തേക്കു.
കാലാൎത്ഥം ഉറപ്പിപ്പതിന്നു നേരം, കാലം ചേൎക്കാറുണ്ടു. നോവോളം നേരം അട്ടകൊളുത്തി (വൈ. ശാ. till). പറഞ്ഞതു ഫലിപ്പോളം നേരം പ്രയത്നം ചെയ്തീടും; മുടി ഭരതനും, അടവി രാമന്നും-തരുവോളം നേരം അടങ്ങൊല്ലാ; മൂവരും മറയോളം നേരം ഇരുന്നു ഞാൻ (കേ. രാ. waited till they become invisible) ൧൦൦൦ വത്സരം തികവോളം കാലം (ഭാര.)
പരിണാമാൎത്ഥം (Measure): പൊറുക്കരുതാതോളം കാച്ചുക (മ. മ.) വസ്ത്രം അഴിച്ചോളം ഉണ്ടങ്ങു പിന്നെയും (ഭാര.) as often as he pulled off) സേവിച്ചോളം വൎദ്ധിച്ചു വരും കാമം (ഭാര.) ചിന്തനം ചിന്തിച്ചോളം സാദ്ധ്യമല്ല; (the more you consider, the less); അവൻ ഓൎത്തോളം എത്രയും മൂഢൻ (ഭാര=ഓൎക്കുന്തോറും.) പാൎത്തോളം പിഴയെത്ര നമുക്കു each moment of delay is a mistake more; കേട്ടോളം കേൾപാൻ തോന്നും (ഭാര.) കണ്ടോളം ഭയം ഉണ്ടാം (രാമ.) ചാപം വലുതായോളം വളവേറും (ഗണി. the longer they are the more the bent എന്മോളം ധീരൻ (കൃ. ഗാ. so bold as to say). മാനിനിമാരുടെ സഖ്യവും ഉള്ളോളവും മാധവൻ മേനിയും (ഭിന്നമായി) ഉണ്ടായി (കൃ. ഗാ.) എണ്ണമില്ലാതോളം ഉണ്ടാം അധൎമ്മം (സ. ബ.) കണ്ടു കൂടാതോളം (until he could no longer bear the sight).
11. കാലം: അതു ചെയ്യുന്ന കാലത്തു (when, at the time when).
12. തോറും (ശീലഭാവി): നാഴിക പോകുന്തോറും (as often as, whenever വേ. ച.) ഓൎക്കുന്തോറും വിചിത്രം (ഭാര.) whenever ഇവ കേൾക്കുന്തോറും ഉള്ളിൽ അടങ്ങാതെ വന്നു ദുഃഖം (ഉ. രാ. the more . . . the less). അവൻ അകന്നീടുന്തോറും തനിക്കടുത്തു കൊൾവാൻ മനസ്സിൽ ഉറച്ചു പാൎക്കുന്നു (ചാണ.) ചൂതിങ്കൽ തോല്ക്കുന്തോറും കൌതുകം വൎദ്ധിക്കുന്നു (നള.) ഇവ്വണ്ണം തോന്നുന്നു നിരൂപിക്കുന്തോറും (കേ. രാ. the more) ഭേദം ഉണ്ട് ഓൎക്കുംതോറും (ഭാര.) കരിക്കട്ട കഴുകുന്തോറും കറുക്കും (പഴ) നിത്യവും തിന്നുന്തോറും നാശവും വരാ (ഉ. രാ.) ഭൂതം: തിങ്കളെ നോക്കുവിൻ കൺ കുളൃത്തീടുമേ കണ്ടതോറും; കാന്തിയെ കണ്ടതോറും (കൃ. ഗാ.) ഞാൻ ചൊന്നതു കേട്ട തോറും പേ പറഞ്ഞു (കൃ. ഗാ.) (വൎത്ത) കാണുന്ന തോറും (വേ. ച.)
13. നാൾ: എണ്ണ സേവിക്കുന്നാൾ പുത്തരി ഒല്ലാ വെയിൽ ഒല്ലാ (വൈ. ശാ. as long as). ൫ രാശികളിൽ വൎത്തിക്കുന്നാൾ (സൂൎയ്യഗമനം when).
14. നേര: ചൊല്ലിയ നേരം. അരുളിച്ചെയ്ത നേരത്തു (വൈ. ശാ.) കേട്ടതു നേരം (അതു-നിരൎത്ഥകം). നോകുന്നേരത്ത് ആരേയും കാണരുതായ്ക (വൈ. ശാ. at the time, when).
15. പിൻ: രക്ഷകനായുള്ള നിങ്ങൾ അകന്ന പിൻ (കേ. രാ. after) വൈരി മരിച്ച പിന്നല്ലാതെ കണ്ടിനി വൈരം പോകയില്ല. (കേ. രാ. ഭവിഷ്യഭൂതാൎത്ഥം) കെട്ടിയ പിന്നെ (പ. ത. since) തിരിഞ്ഞപിമ്പെ (ഭാര.) പൂ വിരിഞ്ഞതിൽ പിമ്പെ (കൈ. ന.) ചെയ്തതിൽ പിന്നെ.
അറിയാത്ത പിമ്പെ വെച്ചു (വ്യ. മാ.)
16. പോൾ: ശത്രു വന്നപ്പോൾ—അവളെ തിരഞ്ഞു കാണാഞ്ഞപ്പോൾ (ഭാര.) നിങ്ങളെ കണ്ടപ്പോഴേ (നള.) എഴുതേണ്ടുമ്പോൾ (when one ought) അങ്ങനെ ഇരിക്കുമ്പോൾ (when, whilst, whereas) കണ്ടു കൊണ്ടിരിക്കുമ്പോൾ. പുലരുമ്പോൾ (about down).
17. മദ്ധ്യേ: ഇത്തരങ്ങൾ പറയുന്ന മദ്ധ്യേ (whilst).
18. മുതൽ: ഭവാൻ അടവിയിൽ പ്രവേശിച്ച മുതൽ പലാശൻ കൊല്ലുന്നു മുനികളെ (കേ. രാ. from)
19. മുമ്പേ (സ്പഷ്ടഭാവി): പോകുന്നതിൻ മുന്നം. ഉദിക്കും മുന്നെ. അത്താഴം ഉണ്ണുമ്മുന്നെ സേവിക്ക (വൈ. ശാ.) കണ്ണിമെക്കുന്നമുന്നെ (കേ. രാ.) രാവു പോമ്മുമ്പെ (ശി. പു.) ആണുപോം മുമ്പെ (ഭാര.) മാനഹാനി വരുമ്മുമ്പേ മരിക്ക നല്ലതു (കേ. രാ.) ഇവനെ കൊല്ലെണം മൂക്കുമ്മുമ്പെ (കൃ. ഗാ.) സാധിക്കുന്നതിന്മുമ്പെ (നള.) പോകും മുമ്പിൽ, തുടൎവ്വതിൽ മുമ്പിൽ (ര. ച.) അവൻ വാഴും മുന്നമേയുള്ള രാജാക്കൾ (കേ. ഉ. before).
20. വരെ: നിങ്ങൾ എത്തും വരേ. നേരം ഉദിക്കുന്നവരെക്കും (till, until).
21. വിധൌ: കൂപ്പീടും വിധൌ (whilst he saluted, worshipped).
22. ശേഷം: തണ്ണീർ കോരിയ ശേഷം (ഭാര.) പുക്ക ശേഷം (രാമ.) ചെയ്തൊരു ശേഷം (ഒരു-പദ്യം) ചെയ്തതിൻ്റെ ശേഷം; വധിച്ചതിൻ ശേഷം (കേ. രാ.) നിന്നതിൻ ശേഷം (കെ. ഉ.) ഉദയ പൎയ്യന്തം ഇരുന്നതിൽ ശേഷം (കേ. രാ.) കുറഞ്ഞോന്നു പോയൊരു ശേഷത്തിങ്കൽ (ചാണ. after).

c.) Cause because, as, on account of.
593. കാരണവാചികളോടും പേരെച്ചങ്ങൾ ചേരുന്നു. ഉ-ം.
1. ഓളം: അമ്മ മാറത്തു താഡിച്ച സംഖ്യയോളം ക്ഷത്രിയരെ കൊന്നു (കേ. ഉ.=താഡിക്ക മൂലമായി) 591; 592, 10; 594, 4.
2. കാരണം: കാണായ കാരണം ( രാമ.)
3. കൊണ്ടു: (സാധാരണം) അതു ചെയ്യുന്നതു കൊണ്ടു.
4. നിമിത്തം: പുല്കിയ നിമിത്തം (ഭാര.)
5. മൂലം: പൌരജനം അൎത്ഥിച്ച മൂലം, ഉപദേശിച്ച മൂലം, ആഹാരം ഇല്ലാഞ്ഞ മൂലം (ഉ. രാ.) അൎത്ഥിച്ചില്ലാഞ്ഞ മൂലം (ഭാര.) എന്നെ പിരിഞ്ഞുള്ള മൂലമായി ദുഃഖം (കേ. രാ.) ശരം കൊണ്ട മൂലമയാൎത്തി കലൎന്നു (കേ. രാ.) പ്രാൎത്ഥിച്ചതു മൂലം (സബ. അതു നിരൎത്ഥകം).

d.) The Indicative that (see also in 587).
വിഷയാൎത്ഥത്തിൽ പേരെച്ചങ്ങൾ നില്പു ഉ-ം പശുക്കളെ കാലാൽ ചവിട്ടിയ ദോഷം (കേ. രാ.) ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം (കേ. രാ. our fear for having missed the time) മക്കൾ മരിച്ച ദുഃഖം മുഴുത്തു (=മരിച്ച മൂലം, നിമിത്തം ഉള്ള ദുഃഖം-ഭാര. that) പൂൎവ്വന്മാർ വാണ കേളി നിണക്കില്ല (ഭാര.) നിന്നെ കണ്ടു വൃത്താന്തം കേ. രാ.) ജീവിക്കേണം എന്നുള്ള ആഗ്രഹം (എന്നു 698. 699 കാണ്ക).

e.) Manner, Intention, Consequence.
594. പ്രകാരഭാവഫലാൎത്ഥവാചികളോടും പേരെച്ചങ്ങൾ അന്വയിച്ചു വരുന്നു. ഉ-ം
1. ആം (668. ആകും) ഭാവിയോടു ചേരും: എട്ടുദിക്കു നടുങ്ങുമാം അട്ടഹാസം (കൃ. ഗാ= നടുങ്ങതക്ക.)
2. അത്ര: കാഞ്ഞരോട്ടുനിന്നു പാണ്ഡവ കുളത്തിലേക്കു പോയത്ര ഉണ്ടു അവിടെനിന്നു സച്ചിദാനന്ദ സ്വാമിയാരുടെ മഠത്തിലേക്കു പോവാൻ; വടക്കു വിളിച്ചാൽ കേൾ്ക്കുമത്ര ദൂരം ദൈവസ്ഥാനം ഇരിക്കുന്നു (കേൾ്ക്കുന്ന ദൂരം-പോലീ) എങ്കിലും: എന്നോടുള്ളതു അത്രയും ഞാൻ എടുത്തു (=എല്ലാം)
3. അറു a.)= വഴി, how (ഭൂതത്തോടു)
എന്നതിന്നവകാശം വന്ന വാറതു ചൊല്ലാം (ഭാര.) മെത്തയിൽ ശയിച്ച വാറെല്ലാം നിനെച്ചു (കേ. രാ.) (ആറെ 592, 6).
ഫലം, ഭാവം, so that, in order that (ഭാവിയോടു) മിന്നുമാറു തെളിഞ്ഞ ശരങ്ങൾ (കേ. രാ.) എല്ലുകൾ നടുങ്ങുമാറു ചുമക്കുന്നു (വേ. ച.) അല്ലൽ പോമാറുതെളിഞ്ഞു (ഭാര.) ഏശു മാറരുളേണം (കൃ. ഗാ.) മാനസാനന്ദം വരുമാറരുൾ ചെയ്തു (ഭാര.) അമ്മാറു d. കാണ്ക.
തോന്നുന്നവാറെന്നേ പറയാവൂ (ഭാര. വൎത്ത.-എന്നു-can only be said to appear thus). ബലം കൊണ്ടു പ്രധാനമാക്കുന്ന വാറില്ല (പ. ത.) നീക്കുന്നതുണ്ടു ഞാൻ എന്നല്ലോ ചൊല്ലി നീ നീക്കുന്നവാറു നീ ഇങ്ങനെയോ (കൃ. ഗാ. is it thus you push me aside?)
മറവിനയെച്ചത്തോടു: നാണമില്ലാതെ വാറെങ്ങനെ ചൊൽ (കൃ. ഗാ. how came you to be so impudent?)
ഒരു പുസ്തകത്തിൻ്റെ അനുക്രമണിക കുറിക്കുന്നതിപ്രകാരം: ഉണ്ടായവാറും-ഉല്പത്തിയും-മരണം പ്രാപിച്ചതും-ചെയ്യാഞ്ഞതും-ചെയ്തവാറും-വിദ്യാഭ്യാസം മുഴുത്തതും-ഗൃഹദാഹം-കാനന പ്രവേശനം-തനയൻ ഉണ്ടായ്തും-ആലയം പുക്കവാറും-വന്ന പ്രകാരവും-ഇത്യാദി.

b.) ആക, ഉണ്ടു, ഇല്ല ഇത്യാദികളോടു ചേൎന്നാൽ ചിലപ്പോൾ പിൻവിനയെച്ചം പോലെ തോന്നും. ഉ-ം
സംശയമില്ലാത്തവ: പണ്ട് ഒരിടത്തിന്നു കണ്ട വാറുണ്ടു (ഭാര.) അവരുടെ ദേഹം സ്വൎണ്ണമയമായ്ചമഞ്ഞ വാറുണ്ടോ? (കൃ. ഗാ.) പോരിൽ കൊല്ലുമാറുണ്ടൂ മാറത്തു തല്ലുമാറില്ല (ഭാര.) ഇരിപ്പാറില്ലയെങ്ങുമേ (കേ. രാ.) വായു മാൎഗ്ഗത്തിൽ തന്നെ സഞ്ചരിപ്പാറേ ഉള്ളു (കേ. രാ.)
സംശയമുള്ളവ: വാഴുമാറായിതു ധൎമ്മജൻ കാനനം (ഭാര.) രാമൻ വെറുനിലത്തു കിടപ്പാറായല്ലോ (കേ. രാ.) മാറ്റൊലി കേൾ്പാറായി; മരിപ്പാറായി (is dipping) കാണുമാറുണ്ടാം=കാണ്മാനുണ്ടാം. കേൾക്കുമാറില്ല-വാക്കും രൂപവും കാണ്മാനില്ല (വേ. ച. അൎത്ഥാൽ വൃക്ഷങ്ങൾ=കാണ്മാറില്ല) ദേവകൾ തോല്ക്കുമാറും വരും (കോ. കേ. ഉ.) നിങ്ങൾ—ചേൎന്നീടുമാറായി (നള.)

c.) ആറു=ആറാക: നാം ഓരോരൊ രാജാവിനെ ഉണ്ടാക്കുമാറെന്നു കല്പിച്ചു (കേ. ഉ. absolute=let us).
ഹേതുക്രിയകളോടു ആറാക്ക ഹിതമാം.
ഉ-ം അവനെ തൻമന്ദിരം കാക്കുമാറാക്കി കൊണ്ടാൻ (കൃ. ഗാ.) അവനതിനെ ചെയ്യുമാറാക്കി. — തൂണു തട്ടിയാൽ പന്തൽ വീഴുമാറാക്കി വെച്ചു that it should or could not but fall.
മറവിനയോടു: അവർ വരാതെ കണ്ടാക്കി (കേ. രാ. 712.)

d.) ചതുൎത്ഥിസപൂമികളോടു ആമ്മാറു, ആമ്മാർ, ആകുമാറു (=468. ആയ്ക്കൊണ്ടു) രാമേശ്വരത്തിന്നാമാറു എഴുന്നെള്ളുക; മുമ്പിലാമ്മാറു (ദേ. മാ. as before) ഉച്ചത്തിലാമ്മാർ നിലവിളിച്ച (ചാണ. ആമ്മാർ-പ്രാസം നിമിത്തം).

4. ഓളം (592, 10. 593, 1 716, 1): നമ്മെ ചതിപ്പോളം ചഞ്ചലനോ. (കൃ. ഗാ. so bad as to) നടപ്പോളം ധീരനോ താൻ? (കൃ. ഗാ.) ഓടുവോളം എയ്താൻ (till)
ചൊല്ലുവാനാവതല്ലോളം (രാമ.) കണ്ടു കൂടാതോളം (ഭാര. so that the sight of it became intolerable).
5. കണക്കെ: ചെയ്തുകണക്കെ (പ. ത.) ചന്ദ്രൻ ഉദിക്കും കണക്കനെ (പദ്യം) (=പോലെ 716, 2).
6. തക്ക: ദുരിതങ്ങൾക്കു തക്കവാറു അനുഭവിപ്പാൻ (ശബ. to suffer according to) 801. തക്കവണ്ണം 12.
7. തരം മഴപൊഴിയും തരം (രാ. ച‌.) മതി പതറും തരം വേഗമുള്ള (രാ. ച.) (=പോലെ 716, 4).
8. പടി=പ്രകാരം: കേളിക്കു ചേരും പടി നിങ്ങൾ ലാളിക്കുന്നു (കൃ. ഗാ. ye indulge). ദിക്കുടയുടമ്പടി വാവിട്ടലറി; വാക്കുകൾ ഉച്ച മേറുമ്പടി ചൊല്ലി (=ആമ്മാറു-3, d.); യുദ്ധം ചെയ്യുന്നപടി കാല്നടയായുള്ളതു (കേ. രാ. learnt to fight on foot) ചിത്രം എഴുംപടി (രാ. ച. nobly) (=പോലെ 716, 6)
9. പോലെ: ചെയ്യുന്നതു പോലെ; ചെയ്യുമ്പോലെ; കല്ലുകൊണ്ടങ്ങും ഇങ്ങും എറിയുമ്പോലെ (ചാണ.=കണക്കേ, തരം, പടി.)
10. പ്രകാരം: അവൻ ചെയ്യുന്ന പ്രകാരം (as he does) അവ രക്ഷിച്ച പ്രകാരങ്ങൾ ചെയ്വാൻ (ഭാര.) കാണാവതല്ലാതപ്രകാരം (so that you cannot see); വാഴിച്ച പ്രകാരമുള്ള പാരമ്പൎയ്യം (=പടി, വണ്ണം, ആറു the traditions as to how he made them rulers).
11. വടിവു: ഇളക്കവല്ലാവടിവു (രാ. ച.=പടി, തരം, പ്രകാരം.)
12. വണ്ണം=പരിമാണം, വൎണ്ണം, പ്രകാരം 716, 7 കണ്ക)- ഭാവിയോടു-ശുഭമാംവണ്ണം; അജ്ഞാനം നീങ്ങുംവണ്ണം (രാമ.) സംശയം തീരുംവണ്ണം അറിയിച്ചു (ഭാര.) വിയൎപ്പുകൾ പൊങ്ങുംവണ്ണം-കളിച്ചു (കൃ. ഗാ.=പൊങ്ങുമാറു, പൊങ്ങുമ്പടി).
സൂക്ഷ്മഭാവി: വിശ്വസിക്കുംവണ്ണം ചൊല്ലുന്ന കാൎയ്യം.
നിഷേധ ക്രിയാന്യൂനത്തോടു: അന്യോന്യം ഒഴിഞ്ഞു മറ്റാരാലും ഒരു നാശം വന്നു കൂടാതവണ്ണം നല്കേണം (ഭാര.) ചെയ്യാതവണ്ണം; പെയ്യുന്നമാരി ചോരാതവണ്ണം അടെച്ചു (കൃ. ഗാ.) ആരാലും നോക്കപ്പെടാത്തതിൻ വണ്ണം ഉള്ള തേജസ്സ് (തി. പ.=ദുൎന്നിരീക്ഷ്യം). മൃത്യുവരാതവണ്ണം തരേണം വരം (ഭാഗ.) നിണക്കു ഭീതി കൂടായും വണ്ണം (ഭാഗ.)
ഭൂതത്തോടു: നീ ചെയ്താവണ്ണം (as you did) കണ്ടവണ്ണം പറഞ്ഞു (നള.)
തക്കവണ്ണം: Consequences likely to follow, but also commands, design etc. (very often unnecessary) ഫലത്തെയും കല്പനാഭിപ്രായാദികളെയും കുറിക്ക നല്ലൂ (പലപ്പോഴും അനാവശ്യം) ചെയ്യതക്കവണ്ണം (so as to do വിപരീതം-ചെയ്യാതവണ്ണം (so as not to do) എനിക്കറിവാൻ തക്കവണ്ണം അരുൾ ചെയ്യേണം (ദേ. മാ.) അതു പറവാന്തക്കവണ്ണം ഉറപ്പുള്ള മനസ്സു=തക്കവാറു 6 a mind strong enough to=so strong as) തക്ക 318. 801. കാണ്ക.
13. വഴി=ആറു: സങ്കടം പോംവഴി; കൂവിടും വഴി.

താളിളക്കം
!Designed By Praveen Varma MK!