Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

145. PASSIVE RELATIVE PARTICIPLES ARE NOT ABSOLUTELY REQUIRED.

588. പടുവിനയുടെ പേരെച്ചം ശുദ്ധ മലയാളത്തിൽ വേണ്ടാ.
പിടിച്ചനരി, കൊന്ന മനുഷ്യൻ എന്നതിൽ ഒരു മനുഷ്യൻ കൊന്നു എന്നും ഒരു മനുഷ്യനെ കൊന്നു എന്നും ഉള്ള ഉഭയാൎത്ഥം ജനിച്ചാലും അവനെ കൊന്ന മനുഷ്യൻ, the man who killed him അവൻ കൊന്ന മനുഷ്യൻ the man whom he killed (=അവനാൽ കൊല്ലപ്പെട്ട മനുഷ്യൻ) എന്നതിനാൽ വാദം തീരും. അവർ ഓരോരൊ തറ കാപ്പാനായി കല്പിച്ച നായന്മാർ (അൎത്ഥാൽ മേൽ അധികാരികൾ അവരെ കല്പിച്ചാക്കി കല്പി=ക്കപ്പെട്ട). എന്നിങ്ങനെ സംസ്കൃതാദി ഭാഷകളിലേ പ്രയോഗം അത്യാവശ്യം അല്ല. കൎമ്മത്തിൽ ക്രിയയുടെ അതിപ്രയോഗത്താൽ ശ്രുതികഷ്ടം ഭവിക്കുന്നത് കൂടാതെ മലയാള ഭാഷാഭാവം പോയ്പോകും (പെടുക 641.)

താളിളക്കം
!Designed By Praveen Varma MK!