Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

143. പേരെച്ചങ്ങൾ. - THE ADJECTIVE PARTICIPLES - A. ശബ്ദന്യൂനങ്ങൾ. THE RELATIVE PARTICIPLES - 1. POINTS OF DIFFERENCE BETWEEN ADVERBIAL AND ADJECTIVE PARTICIPLES

586. ക്രിയാവിശേഷണത്തിൽ നാമവിശേഷണത്തിന്നു എന്ന പോലെ വിനയെച്ചത്തിൽ പേരെച്ചത്തിന്നു വിശേഷം ഉണ്ടു. വിനയെച്ചത്താൽ ക്രിയയെ വിശേഷിപ്പിക്കും പ്രകാരം പേരെച്ചത്താൽ നാമവിശേഷണം നടക്കുന്നു. വിനയെച്ചം മുറ്റുവിനയുടെ മുമ്പിൽ എങ്ങനെ, അങ്ങനെ പേരെച്ചം കൎത്താവിൻ്റെ മുമ്പിൽ നില്ക്കെണം (162. 362-365. കാണ്ക.) ഇവ ത്രികാലങ്ങൾക്കു അ ചുട്ടെഴുത്തു ചേൎത്തുണ്ടാകുന്നവയത്രെ.
ഉ-ം ഞാൻ വരുന്ന. വന്ന ദിവസം=വരുന്നു, വന്നു ആ ദിവസം (the day, on which I came=I came and on that very day-വരുന്നു-ഉ+ അ=വരുന്ന, വന്നു-ഉ+അ=വന്ന 229. 230, 2 കാണ്ക.) നഗരത്തിൽ കലഹം ചെയ്ത (=ചെയ്തു, ആ) മനുഷ്യൎക്കു ശിക്ഷ വന്നു.

താളിളക്കം
!Designed By Praveen Varma MK!