Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

135. ത്രികാലങ്ങൾ THE THREE TENSES. - The Finite Verb in three Tenses has four peculiarities.

564. ത്രികാലങ്ങളിലെ മുറ്റുവിന ൪ വിധത്തിലുള്ളതു:
1. ത്രിപുരുഷപ്രത്യയങ്ങൾ ഉള്ളതു (198.)
ഉ-ം നല്കുന്നോൻ, നല്കിയാൻ, നല്കുവൻ (202. 204. 206.) ഞങ്ങളും ആകുന്നതു ചെയ്താർ (മ. ഭാ.)
2. പ്രത്യയങ്ങളില്ലാതെ എങ്ങും നടപ്പുള്ളതു.
(അവൻ നല്കുന്നു, നല്കി, നല്കും.)
3. സംസ്കൃതത്തിൽ എന്ന പോലെ ചെയ്ക, ആക എന്നുള്ള ക്രിയകളോടു സമാസമായ്‌വന്നതു ഉ-ം.
കാണുക ചെയ്യുന്നു, — യ്തു, —യ്യും; കാണ്മൂതും, കാണ്കയും ചെയ്തു കാണാകുന്നു, കാണുകയുമായി (ദൎശയാഞ്ചകാര, ദൎശയാമാസ, ദൎശയാംബഭൂവ.)
4. പേരേച്ചന്നപുംസകങ്ങൾ (234 236.)

താളിളക്കം
!Designed By Praveen Varma MK!