Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

134. IN COMPOUND NEGATIVE VERBS THE LAST ONLY HAS THE NEGATIVE FORM.

563. അതു പോലെ തന്നെ ക്രിയാസമാസം ഉള്ള ദിക്കു മറവിനയുടെ ഭാവവും അതിൻ്റെ രൂപം ഇല്ലാത്ത ക്രിയകൾക്കും വരും.
ഉ-ം തലചാച്ചു കൊടുക്കാതെ (കേ. ഉ.) നിന്നുടെ നാക്ക് എന്തിപ്പോൾ നീറായ്ക്കീറി വീഴാത്തു (കേ. രാ.)
അതുകൊണ്ടു മറവിനയും മറവിനയല്ലാത്തതും ഒരു വാചകത്തിൽ കൂടിയാൽ മറവിന മുന്നിട്ടു നില്ക്കുക തന്നെ ന്യായം. എല്ലാടവും ഈ നടപ്പു കാണുന്നില്ല താനും.
ഉ-ം നന്നായുറച്ചിളകാഞ്ഞിതു പുഷ്പകം (ഉ. രാ.=തേർ ഇളകാതെ ഉറെച്ചു.)

താളിളക്കം
!Designed By Praveen Varma MK!