Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

133. VERBS CAUSAL MAY DENOTE SPONTANEOUS ACTION.

561. ഹേതുക്രിയകളെ കൊണ്ടു മനസ്സോടെ വരുത്തുന്ന പ്രവൃത്തികളെ മാത്രമല്ല സ്വതേ ഉണ്ടാകുന്നവയും വൎണ്ണിക്കാം.
ഉ-ം അവൾ ദൃഷ്ടിയും ചുകപ്പിച്ചു ദേഹവും വിറപ്പിച്ചു, കണ്ണും ചുവത്തി വിറെച്ചു (മ. ഭാ.)
And voluntary action referring to oneself.
തനിക്കു താൻ വരുത്തുന്നവയും വൎണ്ണിക്കാം.
ഉ-ം പശു കറപ്പിക്കയില്ല (പ. ത.) ൫൦൦ നായരും തൊഴുതയപ്പിച്ചു പോന്നു(കേ. ഉ.)
In Compound Causal Verbs the last only has the CAUSAL FORM.
562. ചില ഹേതുക്രിയകൾ ഒരു വാചകത്തിൽ കൂടിയാൽ എല്ലാറ്റിന്നും ഹേതുരൂപം വരേണ്ടതല്ല; ക്രിയാസമാസത്താൽ അതിൻ്റെ ഭാവം ശേഷമുള്ള ക്രിയക്കും വരും.
ഉ-ം മുക്കിക്കുളിപ്പിച്ചു (ശീല.) അവരെ വിമാനത്തിൽ ഏറ്റി സുഖിച്ചു വസിപ്പിച്ചാൻ (ഉ. രാ) അവരെ കൊണ്ടു നമ്പിയാരെ വെട്ടിക്കൊല്ലിച്ചു വലിച്ചു നീക്കിക്കളയിച്ചു (കേ. ഉ.) എച്ചിൽ എടുപ്പിച്ചടിച്ചു തളിപ്പിച്ചു (മ. ഭാ.) ദാനവൻ വഹ്നിഎരിഞ്ഞു കുത്തിജ്വലിപ്പിച്ചു (ഭാഗ.). (573 കാണ്ക.)
Except when following Sanscrit Usage എങ്കിലും സംസ്കൃതസൂക്ഷ്മതയെ അനുസരിച്ചുള്ള ഉദാഹരണങ്ങളും ഉണ്ടു.
ഉ-ം നന്നായി പറഞ്ഞനുനയിപ്പിച്ച് അവളെ കുളിപ്പിച്ചലങ്കരിപ്പിച്ചുടൻ ചെമ്മെ ഭുജിപ്പിച്ച് അമ്പഹം രമിപ്പിച്ചു (ഭാഗ.) ആനയെകൊണ്ട് അവരെ കുത്തിച്ചു കൊല്ലിച്ചു ചീന്തിച്ച് എറിയിച്ചാൻ (മുദ്ര.)

താളിളക്കം
!Designed By Praveen Varma MK!