Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

123. Terms of distance back പിന്നാദികൾ്ക്ക്.

1. in Place സ്ഥലപ്രയോഗമാവിത്.
എൻ പിന്നെ വരും (ര. ച.) മുന്നിലും അവൻ പിന്നിലും വന്നു സേവിച്ചാർ. ശത്രു നിൻ പിമ്പെ വരും (കേ. രാ.) ആനയുടെ പിമ്പെ ചെന്നാർ (കൃ.ഗ.) മുനിക്കു പിമ്പെ (ര. ച.) മൃഗത്തിൻ പിമ്പെ നടന്നു (മ. ഭാ.)
തൻ്റെ പിറകിൽ നടന്ന. കുലയാനക്കൊമ്പൻ്റെ പിറകിൽ (പ. ത.)
പോരെണം എൻ പിന്നാലെ. തൻ പാട്ടിന്നു പിന്നാലെ പാടി (കൃ. ഗ.)രഥത്തിൻ പിന്നാലെ ഓടി. പശുവിൻ പിന്നാലെ വൃഷഭം (കേ. രാ.) അവളുടെ പിന്നാലെ ചെന്നു (മ. ഭാ.)
പറക്കുന്നതിൻ വഴിയെ പായുക. (പ. ചൊ.)

2. and in Time കാലപ്രയോഗം.
അതിൻ പിന്നാലെ. അഞ്ചുനാളെക്കും പിന്നെ ഉണ്ടാം (വൈ. ശ.) തുലാപ്പത്തിൽ പിറ്റേനാൾ (കേ. ഉ.) ദിനത്തിൻ്റെ പിറ്റേനാൾ (നള.) അതിൻ്റെ പിറകിൽ.
അതിന്നനന്തരം (കേ. രാ.) അതിൻ്റെ ശേഷം അതിൽശേഷം (മ. ഭാ.)തദനു ചൊല്ലിനാൾ (ശീ വി.)

താളിളക്കം
!Designed By Praveen Varma MK!