Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

122. Terms of being before മുന്നാദികൾ.

1. in Space സ്ഥലവാചികളുടെ പ്രയോഗം.
രാവണന്മുൻ (ര. ച.) എന്മുന്നൽ നില്ക്ക (ര. ച.) അവന്മുന്നൽ വീണു(കേ. രാ.) മന്നവന്മാരുടെ മുന്നലാമാറു വന്നു (കൃ. ഗ.)
എൻ്റെ മുമ്പിൽ വരിക, (കേ. രാ.) ലോകർ മുമ്പിൽ. സജ്ജനം മുമ്പിൽ കാട്ടുവാൻ (കൃ. ഗാ.) അവളുടെ മുന്നിൽ പ്രശംസിച്ചു (നള.) എന്മുന്നിൽ നില്ക്കയില്ല(മ. ഭാ.) എന്മുന്നിൽ നിന്നു നിന്ദിച്ചു (പ. ത.)
എൻ്റെ മുമ്പാകെ. നമ്മുടെ സാക്ഷാൽ (നള.)

2. in Time കാലവാചികളെ പ്രയോഗം.
അവനു മുൻ രാജ്യഭാരം ചെയ്തു (തി. പ.) ഇതില്ക്കു മുൻ (ര. ച.)
പുലൎച്ചെക്കു മുമ്പെ (നള.) കുറയ നേരത്തിന്നു മുമ്പെ (വൈ. ശ.) അന്തിക്കുമുമ്പെ കാണലാം (പ. ത.) ഇതില്ക്കും ഒരാണ്ടു മുമ്പെ (ര. ച.) മുറി ഉണ്ടാകുന്ന കുറെദിവസം മുമ്പെ.
അസ്തമിപ്പതിന്മുമ്പെ, ഇമെക്കുന്നതിന്മുമ്പെ (മ. ഭാ.)
ഉദിക്കുന്നതിന്മുന്നമേ (നള.)
തുടങ്ങുന്നേടത്തു നടേ (ത. സ.=മുമ്പെ) ചൊല്ലി തുടങ്ങുന്നേടത്തെ നടേ (മ.ഭാ.) അപ്പുറം 511.

താളിളക്കം
!Designed By Praveen Varma MK!