Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

013. യ-വ-എന്ന ഉയിൎവ്യഞ്ജനങ്ങൾ. Semivowels. യ. വ.

55. യകാരം താലവ്യസ്വരങ്ങളോടും, വകാരം ഓഷ്ഠ്യസ്വരങ്ങളോടും, (താലവ്യസ്വരങ്ങൾ ആവിതു: അ 12; ഇ 14; ൟ; എ 11. 20. 21. 23: ഏ 28- ഐ 29 - ആകെ 6)സംബന്ധിച്ചതാകകൊണ്ടു, രണ്ടിനാലും സന്ധിയിലും മറ്റും വളരെ പ്രയോഗം ഉണ്ടു. വിശെഷാൽ വകാരം പലതും താലവ്യസ്വരങ്ങളാൽ യകാരമായ്പോകും (തീവൻ-തീയൻ; അറിവിക്ക-യിക്ക; നെടുവിരിപ്പു-നെടിയിരിപ്പു; പറവാൻ-പറയാൻ; 21. 28. 29. 51.)
56. ചില യകാരങ്ങൾ ചകാരാദികളിൽനിന്നുണ്ടായി (വായിക്ക-വാച്; പയി-പൈ-പചി; അരയൻ, ചൻ; ദശമുഖൻ-തെയമുകൻ ര. ച.അയൻ-അജൻ; രായർ-രാജാ; പേയി-പിശാച്; ചതയം-ശതഭിഷൿ; ആയിലിയം-ആശ്ലേഷം). മറ്റ ചിലവ ചകാരങ്ങളായി പോയി (യവനക-ചോനക; യാമം-ചാമം-വൈ-ശാ)
പദാദിയിലേ യകാരം സ്വരമായി ചമയും 21 (യമൻ, എമൻ; ശൈശവം കഴിഞ്ഞെവ്വനം വന്നു സ. ഗോ=യൌ)
ഓഷ്ഠ്യസ്വരങ്ങൾ ആവിതു: ഉ, ഊ; ഒ 20. 21; ഓ 31; ഔ 32 ആകെ 5
57. അൎദ്ധയകാരം (യ) എഴുതാത്തതിനാൽ, ചില സംശയങ്ങൾ ജനിക്കുന്നു. നാ- എന്നതു ചിലർ ആകാരാന്തം എന്നു ചൊല്ലുന്നു; അങ്ങിനെ അല്ല-നായി, നായ്ക്കൾ എന്നു പറയേണ്ടതു; അത ഉച്ചാരണത്തിലും എഴുത്തിലും പലപ്പോഴും ലോപിച്ചു പോകുന്നു. (പാമരം-പായ്മരം; വാവിട്ടു—വായ്‌വിട്ടു; തേങ്ങായി-തേങ്ങാ-തേങ്ങ) പുരാണത്തിൽ-യി-എന്ന് എഴുതുമാറുണ്ടു (ചെയ്യ=ചെയിയ) ആയ്പോയി-ആയിപ്പോയി-എന്നീ രണ്ടും ശരി.
58. വകാരം ഉച്ചാരണവേഗത്താൽ പലപ്പോഴും ലോപിച്ചു പോകും. (കൂട്ടുവാൻ-കൂട്ടാൻ; വരുവാൻ-വരാൻ; ഉപദ്രവം-ഉപദ്രം; എല്ലാവിടവും-എല്ലാടവും; വരുവിൻ-വരീൻ; വിടുവിക്ക, വിടീക്ക.) 45. 55. ഓഷ്ഠ്യസ്വരം ആകയും ചെയ്യും. (24-31.)
59. അതു വിശേഷാൽ മകാരത്തോടു മാറുന്നു. (54.) മസൂരി-വസൂരി; അമ്മാമൻ-അമ്മോൻ; വണ്ണ-മണ്ണ; വിന-മിന; വിഴി-മിഴി; വീശ-മീശ.

താളിളക്കം
!Designed By Praveen Varma MK!