Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

106. പഞ്ചമി. ABLATIVE. -a. അപാദാനം. Ablative (Removal, Origin.)

469. Sanscrit Examples പഞ്ചമിയാകുന്ന അപാദാനം മലയായ്മയിൽ ഇല്ല; വിനയെച്ചത്താലത്രെ വരും. സംസ്കൃതത്തിലെഉദാഹരണങ്ങളെ ചൊല്ലാം.
1.) ഉദയാൽ പൂൎവ്വവും അസ്തമാനാൽ പരവും; സങ്ക്രമാൽ പരം പതുപ്പത്തു നാഴിക (തി. പ.) ചെന്ന വാസരാൽ മൂന്നാം നാൾ (മ. ഭാ.) സ്നാനാദനന്തരം (അ. ര.)
2.) മോഹാദന്യമായി (കൃ. ച.) ത്വദന്യയെ കണ്ടില്ല (കേ. രാ.)
3.) ബുദ്ധിഭ്രമാൽ ബുധജനം ക്ഷമിക്ക. സാഹസാൽ ചെയ്ത തപസ്സു (ഉ. ര.)
ചൊന്നാൻ പരിഹാസാൽ (ഭാഗ.) ൟശ്വരാജ്ഞാബലാൽ (പ. ത.)
Adverbial Ablatives denoting a former cause പൂൎവ്വഹേതുക്കളെകുറിക്കുന്ന അവ്യയപഞ്ചമികൾ പലതും ഉണ്ടു (വേഗാൽ,-ശാപബലാൽ,-അനുഗ്രഹാൽ,കൎമ്മവശാൽ,-ഓടിനാർ പേടിയോടാകുലാൽ. (മ. ഭാ.)
470. The suffix ഇൻ of poetical Tamil is rare പഞ്ചമിക്കുചെന്തമിഴിൽ ഇൻ എന്നതു ഉണ്ടു. അതു മലയായ്മയിൽ എത്രയും ദുൎല്ലഭം. മുടിയിന്നടിയോളവും (സ്തു.)മേലിന്നിറങ്ങുക (മ. ഭ.) Locative sufficing ചിലപ്പോൾ സപ്തമി തന്നെ മതി.
ആസംഗത്തിൽ വേറായൊരു സംഗം (നള.)
ഏകാരവും പോരും.
സത്തേ ചിത്തന്യമാകിൽ, ചിത്തേ സത്തന്യമാകിൽ (കൈ. ന.)
അവസ്ഥാവിഭക്തിയും.
രഥം ഇറങ്ങിനാൻ (കേ. ര.)
471. ഇരുന്നു and other adverbial Participles ഇരുന്നു മുതലായ വിനയെച്ചങ്ങളെ പറയുന്നു.
1.) എങ്ങിരുന്നിഹ വന്നു (വൈ. ച.) പരരാഷ്ട്രങ്ങളിലിരുന്നു വന്നു (കേ. ര.)ഇതു കൊടുന്തമിഴ്‌നടപ്പു.
2. അവനെ വിട്ടോടി. സ്വപ്നം കണ്ടിട്ടുണൎന്നവനെ പോലെ. നിദ്ര പോയുണൎന്നപിൻ (കൈ. ന.) അവൾ പെറ്റുണ്ടാകുവോർ (മ. ഭാ.)
472. Certain Terms of Place and Time തൊട്ടു, തുടങ്ങി, ആദി,മുതൽ സ്ഥലകാലക്കുറിപ്പുകൾ.
1.) തൊട്ടു തുടങ്ങി മുതലായവ.
കാരണം ആദിതൊട്ട് ഏകിനാൻ (കേ. ര.) ആനനം തൊട്ടടിയോളവും. അടിമലർ തൊട്ടു മുടിയോളവും (=ഓടു.) പോയന്നു തൊട്ടുള്ള വൃത്താന്തം (കൃ. ഗാ.) പൂരുവിങ്കന്നു തൊട്ടു ഭരതൻ തങ്കലോളം നേരം (മ. ഭ.)
ഇന്നു തുടങ്ങി സഹിക്കെണം. അന്നു തുടങ്ങി (നള.) ഇപ്പോൾ തുടങ്ങീട്ടു (മ. ഭ.)കൌമാരവയസ്സിൽ തുടങ്ങി (പ. ത.) അസ്തമിച്ചാൽ തുടങ്ങി ഉദിപ്പോളവും (വൈ. ശ.)
2.) അതു പോലെ മുതൽ, ആദി എന്നവയും കൊള്ളിക്കാം.കഴിഞ്ഞു 10 മാസം അഛ്ശൻ കഴിഞ്ഞതു മുതൽ (ചാണ.) വടക്കേതാദിയായിട്ടുഅവറ്റിൻ പേരും ചൊല്ലാം (ഭാഗ.)
രണ്ടാമതാകിയ മാസം മുതൽ തൊട്ടു (ഭാഗ.) ഇന്നെക്കു രണ്ടു കൊല്ലം മുതൽ.
473. Especially by the adverbial Participle നിന്നു ഇപ്പോൾപ്രത്യേകമായി നടക്കുന്നതു നിന്നു എന്നുള്ള വിനയെച്ചം.
1.) With Locative meaning അതും ചിലപ്പോൾ സപ്തമിയുടെ അൎത്ഥത്തോടും കാണും.
(ഉ-ം കാളിയൻമേൽനിന്നു നൃത്തം കുനിച്ചു. ഉച്ചത്തിൽനിന്നലറി (മ. ഭാ.) പാകത്തിൽനിന്നു (ചാണ=പാകത്തോടെ.) തിന്മെയിൽനിന്നുള്ള വന്മുസലം (കൃ. ഗ.)കൊവിൽക്കൽനിന്നു വിചാരിക്ക. കോയില്പാട്ടുനിന്നു മുതലായ സ്ഥാനനാമങ്ങൾ.)
2.) Denoting Separation, Departure പഞ്ചമിയുടെ അൎത്ഥമായാൽ വിയോഗവും പുറപ്പാടും കുറിച്ചു നില്ക്കും. മോഹങ്ങൾ മാനസത്തിങ്കൽനിന്നു കളക (അ. രാ.) കെട്ടുന്നഴിച്ചു വിട്ടു (പ. ത.)നിന്ദിത വഴിയിൽനിന്നു ഒഴിക. പുറ്റിന്നു ചീറി പുറപ്പെടും (കേ. ര.) ഉദരെനിന്നു(നള.) ചന്ദ്രങ്കൽനിന്നു ആതപം ജ്വലിച്ചിതോ (ശി. പു.) കടലിൽനിന്നു കരയേറ്റി(കൃ. ഗ.) രക്ഷിച്ചാനതിങ്കന്നു (മ. ഭാ.) അവനെ നാട്ടുന്നു പിഴുക (ദ. ന.) മൂഢതയിൽനിന്നു അവളെ മാറ്റി. കഴുത്തുന്നു നീക്കി (ചാണ.) നാലു ദിക്കിലുംനിന്നു വരുന്നു.(ശി. പു.) പത്തു ദിക്കുന്നും (അ. രാ.)
മലയിങ്കന്നും കടലിൽനിന്നും (കേ. ഉ.) കാട്ടിലും നാട്ടിലും നിന്നു വന്നുള്ള (കേ.രാ.) എന്നിങ്ങിനെ രണ്ടു പഞ്ചമികളുടെ സംയോഗം.
474. നിന്നു joined to different affixes and words ഇൽ, കൽ,എന്നവറ്റോട മാത്രമല്ല നിന്നു എന്നതു ചേരും.
1.) വിരലിന്മേൽനിന്നഴിച്ചു. ആസനത്തിന്മേൽനിന്നിറങ്ങി (ചാണ.) വിമാനത്തിന്മേൽനിന്നു താഴത്തിറങ്ങി (ഉ. ര.) ആനമേൽനിന്നു (കൃ. ഗ.)കൂപത്തിന്മീതെനിന്നു നോക്കി (പ. ത.)
2.) വീടുകൾ തോറും നിന്ന് ഓടി വന്നു. (ശി. പു.) മറ്റുള്ളിടങ്ങൾ തോറും നിന്നാട്ടിക്കളഞ്ഞു (ഭാഗ.)
3.) അവിടെ നിന്നോടി (നള.)
4.) സഭാതൻനിന്നു പോക (കൃ. ഗ.) അതിൻ പുറത്തുനിന്നു (കേ. ര.)
5.) എങ്ങുനിന്നു വന്നു (കൃ. ഗ.) പടിഞ്ഞാറുനിന്നും തെക്കുനിന്നും കാറ്റുണ്ടാക. (തി. പു.) പത്നിമാർ സ്വയാനങ്ങൾ നിന്നും ഇറങ്ങി (കേ. ര.) ഇക്കരനിന്നു നോക്കും
(പ. ചൊ.)
6.) സംസ്കൃതപഞ്ചമി സപ്തമികളോടെ.
പുഷ്പകാഗ്രാൽനിന്നു ചാടി (ഉ. ര.) ബ്രഹ്മണിനിന്നു. സമുദ്രാന്തരെനിന്നു കരേറി (ഭാഗ.)
475. Is term of Distance ദൂരതയുടെ അൎത്ഥമുണ്ടു.
മരത്തിൽനിന്നരക്കാതം ദൂരവേ (പ. ത.) അൎക്കമണ്ഡലത്തിങ്കൽനിന്നു ലക്ഷംയോജന മേലെ ചന്ദ്രൻ്റെ നടപടി (ഭാഗ.) ഇവിടുന്നു ഒന്നര യോജന തന്നിൽ ഒരു മുനി ഉണ്ടു (കേ. ര.) അതിങ്കൽനിന്ന് ൯ വിരൽ മീതെ (വൈ. ച.)
May signify Difference അന്യതയുടെ അൎത്ഥവും പറ്റും.
വൎഗ്ഗക്രിയയിങ്കന്നു വിപരീതമാകുന്നതു മൂലീകരണം (ത. സ.) (ഇതിന്നു സപ്തമിയും 464 ചതുൎത്ഥിയും 454 മതി.)
476. In Sanscrit the Ablative is chiefly used to express fear etc.ഭയത്തിന്നു സംസ്കൃതത്തിൽ പഞ്ചമി പ്രധാനം. അധമന് അശനാൽ ഭയം. മദ്ധ്യമന്മാൎക്ക മരണത്തിങ്കൽനിന്നു ഭയം. ഉത്തമൎക്കുഅപമാനത്തിൽനിന്നു (മ. ഭാ.) അഛ്ശങ്കൽനിന്നതിഭീതരായി (കേ. ര.) ചക്രത്തിൽനിന്നു ഭയപ്പെടും (നള.)
ദ്വിതീയ (418.) കുറിച്ചു (419.) ചൊല്ലി (428.)
ചതുൎത്ഥി (456, 4.) സപ്തമി (500, 4.) എന്നവയും കൊള്ളാം.
477. Social equivalent to Ablative സാഹിത്യം ഉള്ളേടത്തും പഞ്ചമി കാണും.
1.) In separation വേറുപാട്ടിൽ. (445.)
മസ്തകത്തിങ്കന്നു വേറിട്ടു വീണു. ഋണത്തിങ്കൽനിന്നു വേർപെടുത്തു (മ. ഭ.)
2.) In accepting പരിഗ്രഹണത്തിൽ (442.)
അവങ്കന്നു ഗ്രഹിച്ചു കൊണ്ടന്നു. അവങ്കൽ നിന്നു വേണ്ടിച്ചു (കേ. രാ=അനുജനോടതു വേണ്ടിച്ചു.) എങ്കൽനിന്നു എൻ്റെ വിദ്യ വാങ്ങിക്കൊൾ്ക (മ. ഭ.)
എങ്കൽനിന്നു കേട്ടു. വീരങ്കൽനിന്നു ഗ്രഹിക്ക (നള)=നിന്നോടു വൃത്താന്തംകേട്ടു (കേ. ര.)
478. Birth, Origin etc. expressed by Ablative; yet Locative ismore common ജനനത്തിന്നും ഉല്പത്തിക്കും പഞ്ചമി സാധു എങ്കിലും സപ്തമി അധികം നടപ്പു.
1.) പാദതലത്തിൽ നിന്നുണ്ടായി ശൂദ്രജാതി (കേ. ര.) വിരിഞ്ചൻ്റെപെരുവിരൽ തന്മേൽനിന്നുണ്ടായി (മ. ഭാ.)
2.) വക്ഷസ്സിൽനിന്ന് ഉണ്ടായി ക്ഷത്രിയജാതി. ചതുൎത്ഥ നാരിയിൽ ഒരു വൈശ്യനു ഞാൻ ജനിച്ചു. അവൾ വയറ്റിൽ ജനിച്ചു നീ (കേ. ര.) വംശത്തിൽ പിറന്നു. കളത്രത്തിൽ സന്തതി ഉണ്ടാക്കി (മ. ഭാ.) പുത്രരെ ഓരൊന്നിൽ ഉല്പാദിപ്പിച്ചു. പതുപ്പത്തവൻ. ഉത്തമ കുലത്തിൽ മുളെച്ചു (കൃ. ഗ.) അവളിൽ മകനുണ്ടാം (പ. ത.) നിങ്കൽ പിറക്കുന്നു (ശീല.) തണ്ടാരിൽമാതു=താരിൽനിന്നു പിറന്നവൾ.
3.) സഞ്ചോദനത്തിങ്കൽ ഭവിക്കും ഹുങ്കാരം. വിക്രയങ്ങളിൽ ലാഭം ഉണ്ടാക്കി(നള.) തസ്കരൻ പ്രമത്തങ്കൽ. വൈദ്യൻ വ്യാധിതങ്കലും ജീവിച്ചീടുന്നു (മ. ഭാ.)
479. പോക്കൽ used for Ablative പഞ്ചമിയുടെ അൎത്ഥങ്ങൾചിലതു പോക്കൽ എന്നതിന്നും ഉണ്ടു.
1.) നിൻ പോക്കൽ മുറ്റും ഇനിപ്പിരിയാതെ (ചാണ.) തൻപോക്കലുള്ളപരാധം (ഭാഗ.) എൻപോക്കലുള്ള ദുരിതം (ഹ. കീ.)
2.) പക്കൽ എന്നതിനോടു ഒക്കും.
മൃത്യുവിൻ പോക്കൽ അകപ്പെടും ഏവനും (മ. ഭ.)
3.) അവൻ പോക്കൽ നല്കി (ചാണ.) ധാതാവിൻ പോക്കൽ നിന്നുണ്ടായി. വ്യാസൻ പോക്കൽനിന്നു ശുകനുള്ള ജ്ഞാനപ്രാപ്തി (മ. ഭ.)=473. ആചാൎയ്യൻ പോക്കൽനിന്നു കേട്ടു (ഹ. കീ.) ചാരന്മാർ പോക്കൽനിന്നു ഗ്രഹിച്ചാൻ (ചാണ)=472. കള്ളർപോക്കൽനിന്നു രക്ഷിക്കുന്നു (വ്യ. പ്ര.)=468 ഭീതി രാഘവൻ പോക്കൽനിന്നുണ്ടായ്വരാ (അ. ര.)=471

താളിളക്കം
!Designed By Praveen Varma MK!