Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

084. അഭ്യാസം.

1. രാമൻപറഞ്ഞ വാക്കു അവൻ കേട്ടു. 2. അവൻ വേട്ടക്കു പോകുമ്പോൾ വാളെടുത്തില്ല. 3. അവൻ പടിവാതില്ക്കൽ എത്തിയ ഉടനേ ഭിക്ഷക്കാരെകണ്ടു. 4. ഒച്ചകൊണ്ടു ആ ദിക്കൊക്കെയും മുഴങ്ങിപ്പോയി. 5. കുട്ടി പറയുന്ന വാക്കു കേട്ടാൽ ചിരിയാകും. 6. ആയാൾ രോഗം പിടിച്ച ആ സാധുക്കുട്ടിയുടെ മുഖത്തു മിഴിച്ചു നോക്കി. ഈ വാക്യങ്ങളിലെ ശബ്ദന്യൂനങ്ങളെ കാണിക്ക. ഓരോന്നു ഏതു നാമത്താൽ പൂൎണ്ണമായ്വരുന്നുവെന്നും എന്തു കാലം കാണിക്കുന്നുവെന്നും പറക.

താളിളക്കം
!Designed By Praveen Varma MK!