Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

008. പരീക്ഷ.

1. സംജ്ഞ എന്നാൽ എന്തു?
2. സംജ്ഞി എന്നാൽ എന്തു?
3. സംജ്ഞാ സംജ്ഞികൾക്കു തമ്മിലുള്ള ഭേദം എന്തു?
4. രാമൻ, പുരുഷൻ ഇവ തമ്മിലുള്ള വ്യത്യാസമെന്തു?
5. സ്ത്രീ, സീത ഇവ തമ്മിൽ എന്താകുന്നു വ്യത്യാസം?
6. പ്രത്യേകമായ സംജ്ഞകൾ ഉള്ള ചില വസ്തുക്കളുടെ പേർ പറക.
7. സംജ്ഞകളെക്കൊണ്ടു എന്താകുന്നു പ്രയോജനം?
8. ഒരാളെ രാമൻ എന്നോ കൃഷ്ണൻ എന്നോ വിളിപ്പാൻ വല്ല സംഗതിയും ഉണ്ടായിരിക്കേണമോ?

താളിളക്കം
!Designed By Praveen Varma MK!