Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

007. അഭ്യാസം.

1. 4-ൽ കാണിച്ച വാക്യങ്ങളെ പോലെയുള്ള 12 വാക്യങ്ങളെ എഴുതുക. അവയിൽ ആദ്യത്തെ പദം ഒരു സ്ത്രീയുടെ പേരായിരിക്കണം.
2. സംജ്ഞാ നാമങ്ങൾക്കു ചില ഉദാഹരണങ്ങളെ പറക.
3. താഴേ എഴുതിയ സംജ്ഞാനാമങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകളെ വെവ്വേറെ എഴുതുക. ചാത്തു, മാതു, ഗോപാലൻ, തേമൻ, പാറു, നാണു, കോരു, പൊന്നു, തങ്കം, ഹരി, മാർ, മാക്കം, ധേനു, ചന്തു, ചിരുത, ഓമൻ.
4. മനുഷ്യൻ, സ്ത്രീ, ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, താലൂക്ക്, അംശം, ദേശം, നഗരം, ഗ്രാമം, പൎവ്വതം, കുന്നു, നദി, ആറു, സമുദ്രം, കടൽ, ഉൾക്കടൽ, തടാകം, ദ്വീപു, കായൽ, മുനമ്പു, സംവത്സരം, മാസം, ഋതു, ആഴ്ച, പക്ഷം, പക്കം, നക്ഷത്രം, ഗ്രഹം, രോഗം, ശാസ്ത്രം. ഈ സംജ്ഞികളിൽ ഓരോന്നിന്നു ഈരണ്ടു സംജ്ഞാനാമങ്ങളെ ഉദാഹരണമായി പറയുക.

താളിളക്കം
!Designed By Praveen Varma MK!