Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

058. പരീക്ഷ.

1. പ്രകൃതി എന്നാൽ എന്തു?
2. പ്രത്യയമെന്നാൽ എന്തു?
3. പ്രകൃതിയും പ്രത്യയവും ചേൎന്നുണ്ടാകുന്ന വാക്കിന്നു എന്തു പേർ?
4. പദമെന്നാൽ എന്തു?
5. എത്ര ലിംഗങ്ങൾ ഉണ്ടു?
6. പുല്ലിംഗപ്രത്യയങ്ങൾ ഏവ?
7. ഈ പ്രത്യയങ്ങളെ ചേൎത്തു ഉദാഹരണങ്ങളെ പറക.
8. സ്ത്രീലിംഗപ്രത്യയങ്ങൾ ഏവ?
9. ഇ പ്രത്യയമുള്ള ചില സ്ത്രീലിംഗങ്ങളെ പറക.
10. ത്തി പ്രത്യയത്തിൽ അവസാനിക്കുന്ന ചില സ്ത്രീലിംഗശബ്ദങ്ങളെ പറക.
11. അത്തി, ഇത്തി, കത്തി, പത്തി എന്നിവ ത്തി’യിൽ അവസാനിക്കുന്നതുകൊണ്ടു ഇവ സ്ത്രീലിംഗങ്ങളെന്നു പറയാമോ?
12. നപുംസകലിംഗം എന്നാൽ എന്തു?
13. നപുംസകത്തിനു എന്താകുന്നു പ്രത്യയം?
14. അം എന്നതിൽ അവസാനിക്കുന്ന ചില പുല്ലിംഗങ്ങളും സ്ത്രീലിംഗങ്ങളും പറക.
15. ലിംഗം നിശ്ചയിക്കേണ്ടതു ശബ്ദത്തിന്റെ സ്വരൂപത്താലോ അൎത്ഥത്താലോ എന്നതു ഉദാഹരണങ്ങളെക്കൊണ്ടു തെളിയിക്ക?
16. പശു എന്നതു സ്ത്രീലിംഗമെന്നു ചിലർ പറയുന്നതു ശരിയോ അല്ലയോ എന്നു പറക.
17. പുലി, നരിഎന്നിവ എന്തു ലിംഗം?
18. പുത്തൻ, മുഴുവൻ ഏതു ലിംഗം?

താളിളക്കം
!Designed By Praveen Varma MK!