Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

052. പരീക്ഷ.

1. വാക്യമെന്നാൽ എന്തു?
2. വാക്യങ്ങളെ എത്രതരങ്ങളായി വിഭാഗിക്കാം?
3. സംപൂൎണ്ണം, സംക്ഷിപ്തം, ലുപ്താഖ്യം, ലുപ്താഖ്യാതം, ലുപ്തകൎമ്മം എന്നിവയുടെ ലക്ഷണങ്ങളെ പറഞ്ഞു ഉദാഹരിക്കുക.
4. വാക്യത്തിലെ പ്രധാന അംശങ്ങൾ ഏവ?
5. ഇവയിൽ ഏതെല്ലാം ലോപിക്കും?
6. കൎമ്മം ലോപിക്കുമോ? ഉദാഹരണം പറക.
7. ആഖ്യയും ആഖ്യാതവും ചേൎന്നിരിക്കുന്നതു തന്നേ വാക്യമെന്നു വാക്യത്തിന്റെ ലക്ഷണം പറഞ്ഞതിൽ കൎമ്മത്തെയും ചേൎക്കാത്തതിന്നു കാരണമെന്തു?
8. എവിടുന്നാകുന്നു? സൌഖ്യം തന്നെയോ? ഈ സംക്ഷിപ്തവാക്യങ്ങളിൽ വിട്ട പദങ്ങളെ അദ്ധ്യാഹരിക്കുക.
9, അദ്ധ്യാഹാരമെന്നാൽ എന്തു?
10. ആകാംക്ഷ എന്നതിനെ വിവരിക്കുക.
11. ലോപം എന്നാൽ എന്തു?
12. അദ്ധ്യാഹാരം, ആകാംക്ഷ, ലോപം ഈ ഓരോന്നു മുമ്മൂന്നു ഉദാഹരണങ്ങൾകൊണ്ടു തെളിയിക്ക.

താളിളക്കം
!Designed By Praveen Varma MK!