Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

006. സംജ്ഞ - സംജ്ഞി

10. അനേകം പുരുഷന്മാരിൽനിന്നു ഒരു പുരുഷനെ മാത്രം കുറിച്ചു പറയുന്നതായാൽ അവനെ പുരുഷന്മാരുടെ ഇടയിൽനിന്നു വേർപിരിപ്പാനായിട്ടു ഒരടയാളം ആവശ്യമായ്വരുന്നു. നാം ആവശ്യപ്പെടുന്ന ആളെ രാമൻ എന്നു വിളിക്കുന്നതായാൽ രാമൻ എന്ന പദം ഈ അടയാളമായ്ത്തീരും. അതുപോലെ അസംഖ്യം പട്ടണങ്ങളിൽനിന്നു ഒന്നിനെ തിരിച്ചെടുപ്പാനായിട്ടു അതിനെ കണ്ണൂർ എന്നു പറയുന്നു. അതേപ്രകാരം നദികളിൽനിന്നു ഒരു നദിയെ വേർതിരിപ്പാനായിട്ടു അതിനെ കാവേരി എന്നു പറയുന്നു. ഒരു വസ്തുവിനെ അതുപോലുള്ള മറ്റു വസ്തുക്കളിൽനിന്നു വേർതിരിപ്പാനായിട്ടുള്ള അടയാളത്തിന്നു സംജ്ഞ എന്നു പേർ. അതുകൊണ്ടു രാമൻ, കണ്ണൂർ, കാവേരി എന്നീപേരുകൾ പുരുഷൻ, പട്ടണം, നദി മുതലായവക്കുള്ള സംജ്ഞകൾ ആകുന്നു. ഈ സംജ്ഞകൾ ഇല്ലാതിരുന്നാൽ സംഭാഷണം വളരെ പ്രയാസമായ്ത്തീരും. ഈ സംജ്ഞകൾ ആരുടെ പേരുകളോ അവർ സംജ്ഞികൾ ആകുന്നു.
സംജ്ഞി പുരുഷൻ സ്ത്രീ നഗരം നദി മല നക്ഷത്രം ആഴ്ച
സംജ്ഞ ചാത്തു പാറു മതിരാശി ഗംഗ മന്ദരം രേവതി ഞായർ

താളിളക്കം
!Designed By Praveen Varma MK!