Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

005. സംജ്ഞാനാമം.


4. മേലെഴുതിയ വാക്യങ്ങളിൽ ആദ്യത്തെ പദം സ്ത്രീകളുടെ പേരാണല്ലോ.
5. രാമൻ, കൃഷ്ണൻ മുതലായ പേരുകൾ ഒരു പുരുഷനെ സംബന്ധിച്ചു മാത്രം പ്രയോഗിക്കുന്നു. എന്നാൽ പുരുഷൻ എന്ന പദം രാമൻ, കൃഷ്ണൻ, നാണു, ചാമു, ചാത്തു, കോരൻ മുതലായ എല്ലാവരേയും സംബന്ധിച്ചു ഉപയോഗിക്കാം. ഇതു അവൎക്കു പൊതുവിലുള്ള പേരാകുന്നു.
6. സീത എന്നതു ഒരു സ്ത്രീക്കു പ്രത്യേകമായിട്ടുള്ള പേരാകുന്നു. എന്നാൽ സ്ത്രീ എന്ന പദമോ സീത, രാധ, യശോദ, പാൎവ്വതി, കുഞ്ഞമ്മ, തങ്കമ്മ മുതലായവൎക്കു പൊതുവിലുള്ള പേരാകുന്നു. പൊതുവിലുള്ള പേരിനെ സാമാന്യമായ പേരെന്നും പറയും.
7. കോഴിക്കോടു, തലശ്ശേരി, കണ്ണൂർ, പാലക്കാടു, കൊച്ചി, തിരുവനന്തപുരം എന്ന പേരുകൾ ഓരോ സ്ഥലത്തിന്നു പ്രത്യേകമായിട്ടുള്ളവയാകുന്നു. ഇവക്കു സാമാന്യമായുള്ള പേർ പട്ടണം എന്നാകുന്നു. കോഴിക്കോടു ഒരു പട്ടണം ആകുന്നു എന്നു പറഞ്ഞാൽ അതു തലശ്ശേരി, കണ്ണൂർ, പാലക്കാടു എന്നിവയെപ്പോലെ ആകുന്നു എന്നു താൽപൎയ്യം.
8. ഏഴിമല, വിന്ധ്യൻ, ഹിമവാൻ എന്ന പേരുകൾ പ്രത്യേകമായി ചില ഭൂഭാഗങ്ങൾക്കുണ്ടു. ഇവക്കു സാമാന്യമായ പേർ മല അല്ലെങ്കിൽ പൎവ്വതമെന്നാകുന്നു.
9. ഒരു വസ്തുവിന്നു പ്രത്യേകമായിട്ടുള്ള പേരുകൾ സംജ്ഞാനാമങ്ങൾ ആകുന്നു.
മാധവൻ, ഓമൻ, ജോൺ, യോസേഫ്, മമ്മത്, അബ്ദു, മാധവി, കുഞ്ഞി, റിബെക്ക, സാറ, കദീസ്സ, പാത്തുമ്മ,, മതിരാശി, മധുര, ഭാരതപ്പുഴ, പശ്ചിമഘട്ടം, വിന്ധ്യൻ, ചൊവ്വാഴ്ച, മേടം, അശ്വതി ഇത്യാദി സംജ്ഞാനാമങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!