Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

022. പരീക്ഷ.

1. സൎവ്വനാമം എന്നാൽ എന്തു?
2. അവയെ സൎവ്വനാമങ്ങളെന്നു പറയുന്നതു എന്തിന്നു?
3. മനുഷ്യൻ എന്ന പദം മഹേശ്വരൻ, രാമസ്വാമി, ശങ്കരൻ, അച്യുതൻ മുതലായ എല്ലാമനുഷ്യരെയും സംബന്ധിച്ചു പറയുവാൻ കഴിയുന്നതുകൊണ്ടു അതിനെ സൎവ്വനാമം എന്നു പറയാമോ?
(1) അവൻ രാമന്റെ അനുജന്റെ ഭാൎയ്യ. (2) അവൾ എന്റെ ജ്യേഷ്ഠത്തിയുടെ മകൻ. (3) ഇതു അച്യുതന്റെ മകന്റെ മകൾ. (4) ഇവ രാമന്റെ മാതാപിതാക്കന്മാർ. (5) ആർ? ഇവൻ രാമന്റെ ഭാൎയ്യയോ?
ഈ അഞ്ചു വാക്യങ്ങളിലുള്ള തെറ്റുകളെ കാണിക്ക.

താളിളക്കം
!Designed By Praveen Varma MK!