003. അഭ്യാസം.
1. രാമൻ വന്നു. 2. കൃഷ്ണൻ കളിച്ചു. 3. ചാത്തു ഓടി വീണു. 4. ഗോപാലൻ വേഗം ഓടുന്നു. 5. ഗോവിന്ദൻ അവിടെ ഇരിക്കുന്നു. 6. അച്യുതൻ ചിരിക്കുന്നു. 7. നാരായണൻ വീഴും. 8. ചന്തു നാളെ പോകും. 9. കോമൻ നടക്കും. 10. രൈരു ഇവിടെ നടന്നു വരട്ടെ. 11. ചാമു അവിടെ ഉടനെ പോയില്ല. 12. നാണു എന്തിന്നു ഇവിടെ വന്നില്ല?
(1) ഈ വാക്യങ്ങളിൽ ഓരോന്നിൽ എത്ര പദങ്ങൾ ഉണ്ടു എന്നു പറക.
(2)ഈ വാക്യങ്ങളിൽനിന്നു പുരുഷന്മാരുടെ പേരുകൾ എടുത്തു എഴുതുക.
(3) ഈ മാതിരികളെപ്പോലെ ഈരണ്ടു പദങ്ങൾ ഉള്ള 12 വാക്യങ്ങളെ എഴുതുക. ഈ രണ്ടു പദങ്ങളിൽ ഒന്നു പുരുഷന്റെയോ സ്ത്രീയുടെയോ പേരായിരിക്കേണം.
(4) 12 പുരുഷന്മാരുടെ പേരുകൾ എഴുതുക.
(5) 12 സ്ത്രീകളുടെ പേരുകൾ എഴുതുക.
(6) പാഠപുസ്തകത്തിൽനിന്നു ആറു വാക്യങ്ങളെ എടുത്തെഴുതുക.
(7) ആദ്യത്തെ ഒമ്പതു വാക്യങ്ങളിലുള്ള പദങ്ങളെ പറക.