Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

018. അഭ്യാസം.

1. (1) മേശ. (9) പശു. (3) മാങ്ങ. (4) നാളികേരം. (5) നാരങ്ങ. (6) പഴം. ഇവയിൽ ഓരോന്നിനെ സ്ഥൂലമായും സൂക്ഷ്മമായും വിഭാഗിച്ചു അംശങ്ങളെയും ഗുണങ്ങളെയും വെവ്വേറേ എഴുതുക.
2. ഗുണനാമങ്ങൾക്കു ചില ഉദാഹരണങ്ങളെ പറക.
3. കുട്ടി എന്ന ഗുണിയുടെ ഗുണങ്ങളെ പറക.
4. ആനയുടെ ഗുണങ്ങളെ പറക
5. ആട്ടിന്റെ അവയവങ്ങളേവ?
6. തല, സീത, ആരണ്യം, മണൽ, താമര, ഭാരം, കോമരം, മരം, ഉമ്മരം, കാശി, രാശി, വാശി, ശൈത്യം, ചോദ്യം, പത്ഥ്യം, ന്യായം, ഉപായം, വായ്, നായ്, കായ്, ഭയം, മയം, ഭാൎയ്യ, കാൎയ്യം, ഗംഗ, അംഗം, നദി, രാമേശ്വരം, സേന, ഇവയെ സംജ്ഞാനാമം, മേയനാമം, സമൂഹനാമം, ഗുണനാമം എന്നിങ്ങിനെ വേർതിരിച്ചെഴുതുക.

താളിളക്കം
!Designed By Praveen Varma MK!