Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

109. ക്രിയാവിശേഷണം.

109. ക്രിയാപദം കാണിക്കുന്ന വ്യാപാരം പലവിധമായും സംഭവിപ്പാൻ കഴിയുന്നതുകൊണ്ടു ഈ വ്യാപാരത്തിന്റെ സംഭവത്തെക്കുറിച്ചു (1) അതു എപ്പോൾ സംഭവിച്ചു? (2) എവിടുന്നു സംഭവിച്ചു? (3) എങ്ങിനെ സംഭവിച്ചു? (4) എന്തിനായ്ക്കൊണ്ടു സംഭവിച്ചു? (5) സംഭവിപ്പാൻ കാരണമെന്തു? (6) എത്രത്തോളം സംഭവിച്ചു എന്നും മറ്റും ഉള്ള ആകാംക്ഷകൾക്കു ഇടവരുന്നു. ഈ ആകാംക്ഷകൾക്കുത്തരമായിട്ടു ക്രിയാവ്യാപാരസംബന്ധമായ സംഗതികളെ കാണിക്കുന്ന പദങ്ങളെ ക്രിയാവിശേഷണങ്ങൾ എന്നു പറയും.
ഇവ (1) സ്ഥലം, (2) കാലം, (3) പ്രകാരം, (4) പ്രമാണം, (5) സംഖ്യ, (6) ഗുണം, (7) നിശ്ചയം, (8) കാൎയ്യകാരണം മുതലായ അൎത്ഥങ്ങളോടു കൂടിയിരിക്കും.

താളിളക്കം
!Designed By Praveen Varma MK!