Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

106. അഭ്യാസം.

1. താഴേ എഴുതിയ വാക്യങ്ങളിലെ ഗുണനാമത്തിന്നു പകരം ഗുണവചനത്തെ എഴുതി വാക്യത്തെ മാറ്റുക. (1) ശില്പി വളരെ സാമൎത്ഥ്യമുള്ളവനാകുന്നു. (2) ഇവൻ വളരെ ബുദ്ധിയുള്ള കുട്ടിയാകുന്നു. (3) മിടുക്കുള്ള മനുഷ്യൻ വമ്പിച്ചതായ കാൎയ്യവും കടുക്കനെ സാധിപ്പിക്കും. (4) ഇവൎക്കു ഈ കാൎയ്യത്തിന്നു യോഗ്യതയില്ല. (5) കുട്ടിക്കു ധൈൎയ്യവും സ്ഥിരതയും ഉണ്ടു. (6) ഔദാൎയ്യ്യമുള്ള രാജാവു സൌന്ദൎയ്യമുള്ള കുട്ടിയുടെ മാധുൎയ്യത്തോടു കൂടിയ ഗാനം കേട്ടു സന്തോഷിച്ചു.
2. താഴേ എഴുതിയ വാക്യങ്ങളിലെ ഗുണവചനത്തിന്നു പകരം ഗുണനാമം എഴുതി വാക്യം മാറ്റുക. (1) ഭൂലോകമാകുന്ന വിശാലഭവനം. (2) ശത്രു ക്കളെ സംഹരിച്ച ധീരനായ പുരുഷൻ. (3) ധീരനായ ബാലൻ ക്രൂരനായ ശത്രുവെ തടുത്തു. (4) ചൂടുവെള്ളം ചെറുമുല്ലക്കു പകരാമോ? (5) ഇവളുടെ മധുരമായ ഗാനം കേൾക്ക. (6) ചന്ദ്രനെ പോലെ സുന്ദരമായ മുഖത്തെ കണ്ടു സന്തോഷിച്ചു

താളിളക്കം
!Designed By Praveen Varma MK!