ഏതു സംഗതിയെപ്പറ്റിയോതുവാനാണു നിശ്ചയം
ഏതുമില്ലറിവെന്നാലും പേ തുറന്നു പറഞ്ഞിടാം. 6
സമാജമിതിനുള്ള പേർ 'കവിസമാജ'മെന്നാകയാൽ
ക്രമാൽ കവിതയെക്കുറിച്ചിവിടെ രണ്ടു വാക്കോതിടാം;
പ്രമാണികളിരിക്കെയീവിഷയമോതുവാനോര്ക്കിലീ-
യമാന്തനിലര്യാന്ന ഞാൻ വരുവതേ കടുംകയ്യുതാൻ. 7
എല്ലാവരും കവികളാണൊരുപക്ഷമോര്ത്താ-
ലല്ലായ്കിലില്ല കവിതക്കൊടി കയ്യിലാര്ക്കും;
ചൊല്ലാർന്ന സൽക്കവികൾതൻ തുക തിട്ടമായി-
ച്ചൊല്ലാൻ നമുക്കൊരു കരത്തളിർകൊണ്ടു പററും. 8
ശ്ലോകത്തിലേ കവിതയുള്ളു, തരിമ്പുമില്ലീ-
ലോകത്തിൽ വാചകഗണങ്ങളിലെന്നു നേരേ
ആകത്തെളിഞ്ഞു പറയുന്നവരെക്കുറിച്ചു
ശോകപ്പെടാതൊരുവനിന്നു നിവൃത്തിയുണ്ടോ? 10
ഓര്‍ത്താൽ നമുക്കതറിയാം പുനരിന്ദുലേഖ'
മാർത്താണ്ഡവർമ്മ മുതലായ് ചില ഗദ്യകാവ്യം
പാര്ത്താകിലോ കവിത വന്നു പെടാത്ത ഭാഗം
തീര്ത്താണുരപ്പതവയിൽ കണികാണ്മതാണോ? 11
നാരായണീയം നലമൊടു തീർത്ത
നാരായണൻ ഭട്ടതിരിക്കു തുല്യൻ
ആരാഞ്ഞു നോക്കാമവനീതലത്തി-
ലാരാണൊരാളന്നുമതിന്നു പിമ്പും. 12