"നോം തമ്മിൽ ചേർന്നനാൾതൊട്ടിതുവരെ വളരും
കൌതുകത്താലകത്താർ
വെന്തോരോന്നിങ്ങപേക്ഷിച്ചവർകളെ മുഴുവൻ
തള്ളി ഞാൻ പുല്ലുപോലെ;
"എന്താ ഹേ! സൌഖ്യമോ?"യെന്നവരിനി വെറുതേ
ചോദ്യമിട്ടീടുമപ്പോ-
ളേന്തും താപം സഹിക്കാനരുതു ചെറുതതും
കാന്ത! ബോധിച്ചിടേണം". 10
"നമ്മാലാപം മുതൽക്കാക്കമലശരകലാ-
കേളിയെല്ലാം നടത്തി-
ച്ചെമ്മേ നേരം പുലർന്നിട്ടൊരുവിധമിവിടു-
ന്നങ്ങു പോയോരു ശേഷം
നിര്മ്മായം നിത്യകൃത്യം ചിലതുചിതമുടൻ
ചെയ്തു ഞാൻ ചായയും തെ-
ല്ലുന്മേഷത്താൽക്കഴിച്ചിത്തളിമമതിലണ-
ഞ്ഞീടിനേൻ ബുക്കു നോക്കി. 12
അന്നേരം നിദ്രയായുള്ളൊരു സഖിയരികിൽ-
ച്ചെന്നു വല്ലാതലട്ടീ-
ട്ടെന്നെപ്പാട്ടിൽപ്പെടുത്തീ മമ ദയിത! മനോ-
രാജ്യമായ് ഞാൻ മയങ്ങി;
ധന്യശ്രീ ചേന്ന ശാകുന്തളമതു കരതാർ-
വിട്ടു നിദ്രയും ഭംഗം
വന്നേല്ക്കേണ്ടെന്നു വെച്ചിട്ടതിഝടിതിയതാ
മെത്തയിൽത്തന്നെ വീണു. 13