Contacts

കേരളവര്‍മ്മവലിയകോയിത്തമ്പുരാന്‍

കേരളീയഭാഷാശാകുന്തളം


ഡോ.എം.എൻ.രാജന്റെ ലൈബ്രറിയിന്‍നിന്നും


-൧൧൭-

ഏഴാം അങ്കം.


[ആകാശമാർഗ്ഗേണ രഥാരൂഢനായി രാജാവും മാതലിയും പ്രവേശിക്കുന്നു.]


രാജാ

മാതലീ! ഞാൻ മഹേന്ദ്രന്റെ ശാസനയെ അനുഷ്ഠിച്ചു എങ്കിലും അദ്ദേഹം എന്നെ സൽകരിച്ചതിന്റെ അവസ്ഥ വിചാരിക്കുമ്പോൾ അതിനു തക്കവണ്ണം അദ്ദേഹത്തിന് എന്നെക്കൊണ് ഒരുപയോഗവും ഉണ്ടായില്ലെന്നുതന്നെ ഞാൻ നിശ്ചയിക്കുന്നു.


മാതലി

[ചിരിച്ചുംകൊണ്ട്]

രാജാവേ! നിങ്ങൾക്കു രണ്ടു പേർക്കും ഇതിൽ മനസ്സിന് അതൃപ്തി തന്നെ. എന്തെന്നാൽ-


ക്ഷിതിപ!ത്വമാദ്യുപകൃതം മരുത്വതഃ
പ്രതിപത്തിയോർത്തു ലഘുവെന്നു മന്യസേ,
അതിവിസ്മിതസ്ത്വദപദാനതോർഹണാം
മതിയായതായ് ന ഗണയത്യസാവപി


രാജാ

മാതലീ! അങ്ങനെ പറയരുത്. എന്നെ യാത്ര പറഞ്ഞയച്ച സമയത്തുണ്ടായ സൽക്കാരം മനോരഥങ്ങൾക്കും വിഷയമല്ലാത്ത വിധത്തിലായിരുന്നല്ലൊ. സകലദേവന്മാരും കൂടി നിന്നിരുന്ന സുധർമ്മയിൽ എന്നെ അർദ്ധാസനത്തിൽ ഉപവേശിപ്പിച്ചിരിക്കവേ-


അരികിലുദിതാകാംക്ഷം നില്ക്കും ജയന്തമുദീക്ഷ്യ തം
പരിചൊടു ചിരിച്ചാമൃഷ്ടോരഃസ്ഫുരദ്ധരിചന്ദനം,
പരിമളഭരാമന്ദം മന്ദാരമാല്യമെടുത്തുടൻ
ഹരി മമ ഗളേ ചേർത്താനോർത്താലിതിൽ പരമെന്തഹോ?


മാതലി

ദേവരാജങ്കൽ നിന്ന് എന്തൊരു സൽക്കാരത്തിനാണ് ഇവിടെക്കു യോഗ്യതയില്ലാത്തത്? ഓര്‍ത്തു നോക്കുക തന്നെ.


രണ്ടു കൊണ്ടസുരകണ്ടകരറ്റി-
ണ്ടർകോനു ദിവി സൌഖ്യമഖണ്ഡം,


-൧൨൧-

രാജാ

അതികൃച്ശ്രതപസ്സോടുകൂടിയ ഇദ്ദേഹത്തിനായിക്കൊണ്ടു നമസ്ക്കാരം


മാതലി

[കടിഞ്ഞാൺ അമർത്തീട്ട്]

നാം അദിതിദേവിയാൽ നട്ടു വളർത്തപ്പെട്ട മന്ദാരവൃക്ഷങ്ങളോടുകൂടിയ കശ്യപപ്രജാപതിയുടെ ആശ്രമത്തെ പ്രവേശിച്ചിരിക്കുന്നു.


രാജാ

ഇതു സ്വർഗ്ഗത്തെക്കാളും അധികതരമായ സകലേന്ദ്രിയസൌഖ്യത്തെ ജനിപ്പിക്കുന്ന ദിവ്യസ്ഥലമായിരിക്കുന്നു. എനിക്ക് അമൃതമയമായ ഒരു കയത്തിൽ മുങ്ങിയതുപോലെയുള്ള നിർവൃതി തോന്നുന്നു.


മാതലി

[രഥത്തെ നിറുത്തീട്ട്]

എന്നാൽ ഇറങ്ങാം.


രാജാ

[ഇറങ്ങീട്ട്]

മാതലി എന്താണു ഭാവിക്കുന്നത്?


മാതലി

രഥത്തെ ഞാൻ ഉറപ്പിച്ചു നിറുത്തി. ഇതാ ഞാനും ഇറങ്ങുന്നു.

[അപ്രകാരം ചെയ്തിട്ട്]

ഇതാ ഇങ്ങനെ വരാം.

[ചുറ്റി നടന്നുംകൊണ്ട്]

ഇതാ മഹാത്മാക്കളായ ഋഷിമാരുടെ തപോവനപ്രദേശങ്ങളെ നോക്കിക്കണ്ടാലും.


രാജാ

ഇവയെ കണ്ടു വിസ്മയിക്കുന്നു.


സാനന്ദം വായുനാ ജീവനമമരതരു-
വ്രാതവത്താം വനത്തിൽ
സ്നാനം ധർമ്മാർത്ഥമായ് കാഞ്ചനകമലരജഃ-
പിംഗഭാസ്സാം പയസ്സിൽ,
ധ്യാനം വജ്രാദിരത്നത്തറകളിലരികിൽ
സംയമസ്സ്വർവധൂനാം
സ്ഥാനം മുന്യന്തരൈരീപ്സിതമിതു തപസാ-
തന്വതേഽമീ തപോഽത്ര


മാതലി

മഹാത്മാക്കളുടെ പ്രാർത്ഥന ഉത്തരോത്തരം ഉൽകൃഷ്ടശ്രേയസ്സിനെക്കുറിച്ചാണല്ലോ.

[ആകാശത്തിൽ ലക്ഷ്യം ബന്ധിച്ചിട്ട്]

അല്ലയോ വൃദ്ധശാകല്യാ!


-൧൨൫-

രാജാ

[ചിരിച്ചുംകൊണ്ട്]

[അടുക്കൽചെന്ന്]

അല്ലയോ മഹർഷിപുത്രാ!


ഏവം തപോവനവിരുദ്ധമുദഗ്രമായ
ഭാവം കലർന്നു തവ ജന്മദനാം മുനീന്ദ്രം,
സാവദ്യനാക്കരുതു സത്വഗുണപ്രധാനം
നീ വൽസ! ചന്ദനമിവാസിതസർപ്പശാബാ


താപസി.

ഈ കുട്ടി മഹർഷിപുത്രനല്ല.


രാജാ

ആകൃതിക്കു ശരിയായ വ്യാപാരം കൊണ്ടുതന്നെ അതറിയാം. എങ്കിലും സ്ഥലവിശേഷത്തെ വിചാരിച്ച് അങ്ങനെ ഊഹിച്ചതാണ്.

[താപസി അപേക്ഷിച്ച പോലെ ചെയ്തുംകൊണ്ട് ബാലന്റെ സ്പർശസുഖത്തെ അനുഭവിച്ച് ആത്മഗതം.


ഹന്ത! കസ്യാപ്യസൌ നന്ദനോ മേ സുഖം
തന്തനീത്യംഗസംഗത്തിനാലീദൃശം,
എന്തനന്തം പുനസ്സൌഖ്യമുണ്ടായിടും
തന്തയാകും മഹാധന്യനാം ദേഹിനഃ?


താപസി

[രണ്ടു പേരെയും സൂക്ഷിച്ചു നോക്കീട്ട്]

ആശ്ചര്യം! ആശ്ചര്യം!


രാജാ

എന്താണ്?


താപസി

ഈ കുട്ടിയുടെയും ഭവാന്റെയും ആകൃതിസാദൃശ്യം കണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതുമാത്രമല്ല ഭവാനെ ഇതിനു മുൻപിൽ കണ്ടു പരിചയമില്ലെങ്കിലും ഈ ബാലൻ അനുകൂലനായിത്തന്നെ ഇരിക്കുന്നല്ലൊ.


രാജാ

[ബാലനെ ലാളിച്ചുംകൊണ്ട്]

ആര്യേ! ഈ ബാലൻ മുനികുമാരനല്ലെങ്കിൽ പിന്നെ ഏതുവംശത്തിൽ ജനിച്ചവനാണ്?


താപസി

ഇവൻ പൂരുവംശത്തിൽ ജനിച്ചവനാണ്.


-൧൨൯-

വാസസ്യ നിഷ്ക്കരുണതയ്ക്കു മമാപി വിപ്ര-
വാസവ്രതം വഹതി ഹന്ത! ചിരം സുശീലാ.


ശകുന്തള

[പശ്ചാത്താപവിവർണ്ണനായ രാജാവിനെ കണ്ട്]

എന്റെ ഭർത്താവിനെപ്പോലെ ഇരിക്കുന്നില്ലല്ലോ. പിന്നെ ഇതാരാണ് രക്ഷൌധിയോടു കൂടാതിരിക്കുന്ന എന്റെ കുഞ്ഞിനെ ശരീരസംസർഗ്ഗംകൊണ്ടു ദുഷിപ്പിക്കുന്നത്?


ബാലൻ

[അമ്മയുടെ അടുക്കൽ ചെന്ന്]

അമ്മേ! ഇതാ ആരോ ഒരാൾ എന്നെ മകനെന്നു പറഞ്ഞ് ആലിംഗനം ചെയ്യുന്നു.


രാജാ

എന്റെ പ്രാണവല്ലഭേ! ഞാൻ ഭവതിയിൽ പ്രവർത്തിച്ച ക്രൗര്യവും അനുകൂലപരിണാമമായി തീർന്നല്ലോ. ഇപ്പോൾ ഭവതി എന്നെ ഭർത്താവെന്ന് ഓർമ്മിച്ചറിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.


ശകുന്തള

[ആത്മഗതം]

ഹൃദയമേ! സമാശ്വസിക്ക് സമാശ്വസിക്ക് . ദൈവം മത്സരത്തെ വിട്ട് എന്റെ മേൽ ദയ ചെയ്തു എന്നു തോന്നുന്നു. ഇതെന്റെ ഭത്താവു തന്നെ.


രാജാ

മോഹതമസ്സകന്നു വിശദാശയനാം മമ നീ-
ഗേഹിനി! സമ്മുഖോപഗതയായധുനാ വിധിനാ,
മോഹനഗാത്രീ! ശീതമഹസോ ഗ്രഹണവസിതൌ
രോഹിണിയെന്നപോൽ സപദി യോഗമുപേതവതീ.


ശകുന്തള

ആര്യപുത്രൻ ജയിച്ചാലും-

[ബാഷ്പോൽഗമം ഹേതുവായിട്ട് മദ്ധ്യേ തൊണ്ടയിടറി വിരമിക്കുന്നു.]


രാജാ

സുന്ദരീ!

സ്ഫീതവാൽസല്യമാം തേ ജയാശംസനം
ജാതമാമശ്രുരോധാൽ തടഞ്ഞെങ്കിലും
കാതരാക്ഷീ! ജയിച്ചേനതാംബൂലതാ-
ശ്വേതരക്താധരം നിൻമുഖം കാൺകയാൽ.


-൧൩൩-

അദിതി

കുഞ്ഞേ! ഭർത്താവിനു ബഹുമതയായി ഭവിച്ചാലും. നിന്റെ പുത്രൻ ദീർഘായുസ്സോടു കൂടിയിരുന്നു രണ്ടു വംശത്തിലേക്കും സന്തോഷകരനായി ഭവിക്കട്ടെ. ഇരിക്കിൻ.

[എല്ലാവരും കശ്യപന് അഭിമുഖമായി ഇരിക്കുന്നു.]


കശ്യപൻ

[എല്ലാവരേയും പ്രത്യേകം നോക്കീട്ട്]


ശുദ്ധാ ഭവൽപത്നിയപത്യരത്നം
സിദ്ധാഭിലാഷസ്ത്വമപീഹ ദിഷ്ട്യാ,
ശ്രദ്ധാ ച വിത്തം ച വിധിശ്ച മൂന്നു
മദ്ധാ സമം ചേർന്നതുപോലെയായി.


രാജാ

ഭഗവാനേ! ഭവദനുഗ്രഹത്തിന്റെ അന്യാദൃശമഹിമാവിനാൽ എനിക്ക് അഭീഷ്ടലാഭം മുൻപിലും ഭവദ്ദർശനം തദനന്തരവുമായി സംഭവിച്ചിരിക്കുന്നു. ഭഗവാൻ ഓർത്തു കണ്ടാലും,


പൂ മുന്നമുണ്ടാം തദനന്തരം ഫലം
ജീമൂതജാലം പ്രഥമം തതോ ജലം,
സാമാന്യമട്ടിങ്ങനെ ഹേതു കാര്യയോ-
ശ്ശ്രീമൽപ്രസാദസ്യ തു മുൻപു സമ്പദഃ


മാതലി

ഇങ്ങനെയാണു ലോകഗുരുക്കളുടെ പ്രസാദവൈഭവം.


രാജാ

ഭഗവാനേ! നിന്തിരുവടിയുടെ ആജ്ഞാകരിയായ ഇവളെ ഞാൻ ഗാന്ധർവവിധിയായി വിവാഹം ചെയ്തതിന്റെ ശേഷം കുറച്ചു നാൾ കഴിഞ്ഞിട്ടു ബന്ധുക്കൾ എന്റെ സമീപത്തു കൂട്ടിച്ചു കൊണ്ടുവന്നപ്പോൾ ഓർമ്മകേടുകൊണ്ടു സ്വീകരിക്കാതിരുന്നതിനാൽ ഞാൻ നിന്തിരുവടിയുടെ സഗോത്രനായ കണ്വമഹർഷിക്കു വലുതായ അപരാധം ചെയ്തുപോയി. പിന്നീട് ഈ മോതിരം കണ്ടിട്ട് ഇവളെ മുൻപിൽ വിവാഹം ചെയ്തതിന്റെ ഓർമ്മയുണ്ടായി. ഇതെനിക്ക് ആശ്ചര്യമായിത്തോന്നുന്നു.


പ്രത്യക്ഷമായൊരു ഗജം വഴി പോകുമപ്പോൾ
സത്യത്വശങ്കയതിനെ പ്രതി പൂണ്ടൊരുത്തൻ,
പ്രത്യേതി തച്ചരണമുദ്രകൾ കണ്ടു പശ്ചാ-
ദിത്യേവമേവ മനസോഽജനി മേ വികാരഃ.


-൧൩൭-

രാജാ

ഭഗവാനേ! യഥാശക്തി ശ്രേയസ്സിനായിക്കൊണ്ടു പ്രയത്നം ചെയ്യാം.


കശ്യപൻ

മകനേ! ഇനിയും നിനക്കെന്തു പ്രിയത്തെയാണു ഞാൻ ചെയ്യേണ്ടത്?


രാജാ

ഭഗവാന്റെ അനുഗ്രഹത്താൽ എനിക്കു സർവപ്രിയവും സിദ്ധിച്ചു. ഇനിയും നിന്തിരുവടി അനുഗ്രഹിക്കുന്നതിന് ഇച്ഛിക്കുന്നു എങ്കിൽ ഇപ്രകാരം ഭവിക്കട്ടെ.


ഭരതവാക്യം.


നന്മയോടരശനെപ്പൊഴും ജനഹി-
തൈകതാനത ഭവിക്കണം
സന്മനോഹരസരസ്വതിക്കു മഹി-
മാവനല്പമുളവാകണം,
ജന്മമൃത്യുമയമായൊരാമയമ-
കറ്റി മോക്ഷമരുളീടണം
ചിന്മയൻ മമ ച നീലലോഹിതന-
മേയശക്തിധരനാത്മഭൂഃ.


[എല്ലാവരും പോയി.]


ശുഭം.



〰️〰️〰️〰️〰️〰️〰️〰️〰️〰️〰️




താളിളക്കം
!Designed By Praveen Varma MK!