Contacts

എ ആർ രാജരാജവർമ്മ കോയിത്തമ്പുരാൻ

ഉച്ചാരണം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

സ്ഥലങ്ങളിൽ പ്രകൃതിയെ അധികബലപ്പെടുത്തിയും ശേഷമക്ഷരങ്ങളെ ബലം കുറച്ചും ഉച്ചരിക്കണം. ഇതാണ് യത്നഭേദം. ഇത് മലയാളത്തിലില്ല. ഇംഗ്ലീഷ് മുതലായ യൂറോപ്പിലെ ഭാഷകളിൽ ഇതിന് വളരെ പ്രധാന്യമുണ്ട്. യത്നം ഒരു സ്വരത്തിൽ നിന്നും മറ്റു സ്വരത്തിലേക്ക് മാറ്റുന്നതുകൊണ്ട് ഇംഗ്ലീഷിൽ നാമം ക്രിയയായി മാറ്റുക മാത്രമല്ല, അർത്ഥം തന്നെ ചിലപ്പോൾ ഭേദിച്ചു പോകുമെന്ന് വായനക്കാരിൽ ആംഗലവിദ്യ അഭ്യസിച്ചവർക്ക് അറിയാമല്ലോ. ഈ യത്നഭേദമെന്നത് ഇല്ലെങ്കിലും സംസ്കൃതത്തിൽ ഇതിനെ സ്ഥാനത്ത് വേറെ ഒരു വിശേഷവിധിയുണ്ട്. സംസ്കൃതപദങ്ങളെ ഉച്ചരിക്കുമ്പോൾ അക്ഷരങ്ങൾക്കെല്ലാം ഒരേ സ്ഥായിപോരാ; പ്രധാനഭാഗത്തെ ഉയർന്ന സ്ഥായിയിലും അപ്രധാനഭാഗത്തെ താണ സ്ഥായിയിലും ഉച്ചരിക്കണം. ഒരു ശ്രുതിവെച്ചുംകൊണ്ട് പ്രധാനത്തെ മേൽ സ്വരത്തിലും അപ്രധാനത്തെ കീഴ് സ്വരത്തിലും ആണുച്ചരിക്കുന്നത്. ഇതിന് ഉദാത്താനുദാത്തസ്വരിതങ്ങൾ എന്ന മൂന്ന് മാതിരിയുള്ള സ്വരം എന്ന പേർ പറയുന്നു. സ്വരഭേദം കൊണ്ട് അർത്ഥ ഭേദവും വരും. ഇപ്പോൾ ലോകനാഥൻ എന്നുപറഞ്ഞാൽ അതു ലോകത്തിന്റെ നാഥൻ എന്നത് തത്പുരുഷനും ലോകം നാഥനായിട്ടുള്ളവൻ എന്ന് ബഹുവ്രീഹിയും ആവാം. ഈ മാതിരി സ്ഥലങ്ങളിൽ സമാസഭേദത്തെ കാണിക്കുന്നത് സ്വരഭേദമാകുന്നു. ഈ ഭേദമാലോചിക്കാതെ ഒരാൾ യാഗം ചെയ്തപ്പോൾ ഇന്ദ്രശത്രോവർദ്ധസ്വ എന്ന മന്ത്രത്തിലെ ഇന്ദ്രശത്രു എന്ന സമാസത്തിന്റെ സ്വരം പിഴച്ചുച്ചരിക്കുയാൽ വിപരീതഫലം ലഭിച്ചു എന്ന് ഒരു ഉപാഖ്യാനവും പറയുന്നുണ്ട്. എന്നാൽ പാണിനി ലോകത്തിലും സ്വരം വിധിക്കുന്നുണ്ടെങ്കിലും ലൗകികസംസ്കൃതത്തിൽ സ്വരം ലുപ്തമായിപ്പോയി. ലോപിക്കാനുള്ള കാരണം ശ്രമവൈമുഖ്യവും കവികളുടെ ശ്ലേഷഭ്രമവും ആയിരിക്കാം. ഇവിടെ ദഋഷ്ടാന്തത്തിനു കാണിച്ച ലോകനാഥ ശബ്ദത്തെത്തന്നെ ഒരു കവി ഇപ്രകാരം പ്രയോഗിച്ചിരിക്കുന്നു.


പ്രൗഢാവസ്ഥയെ പ്രാപിച്ച ഭാഷയെ ഉച്ചരിക്കുന്നതിൽ അക്ഷരവൃത്തിക്ക് പുറമേ ദൃഷ്ടിവെക്കേണ്ടുന്ന മറ്റൊരിനം ഇംഗ്ലീഷിൽ ആക്സന്റ് (accent) എന്നുപറയുന്ന യത്ന ഭേദമാകുന്നു.

അഹം ച ത്വാം ച രാജേന്ദ്ര ലോകനാഥാവുഭാവപി-
ബഹുവ്രീഹിരഹം രാജൻ ഷഷ്ടീതത്പുരുഷോഭവാൻ

ആദികാലത്തില്‍ ഇംഗ്ലീഷിലെ പോലെ യത്നഭേദവും സംസ്കൃതത്തിൽ ഉണ്ടായിരുന്നിരിക്കാം.ഭോയച്യുത എന്നിടത്തേ യകാരത്തേയും മറ്റു ചിലയിടത്തേ വകാരത്തേയും ലഘു പ്രയത്നമായി ഉച്ചരിക്കണമെന്ന് എന്ന ശാകടായനന്‍ അഭിപ്രായപ്പെടുന്നുണ്ടെന്നു പാണിനി ഒരു സൂത്രം (ബ്യാല്ലര്‍ഘുപ്രയത്നതരഃശാകടായനസ്യ) വിധിച്ചു കാണുന്നു. മറ്റെങ്ങും ഈ സംഗതിയെ പാണിനി ഗണിച്ചു കാണാത്തതിനാൽ പാണിനിക്കുമുമ്പുതന്നെ യത്നഭേദം എന്നത് സംസ്കൃതത്തിൽ ക്ഷയിച്ചിരിയ്ക്കണം.

ഇനി ഒരുഭാഗം ആലോചിക്കാനുള്ളത് ഉച്ചാരണസമ്പ്രദായം, ബാണി അല്ലെങ്കിൽ ഈണം ആകുന്നു. ഓരോ ഭാഷക്കാർക്കും ഉച്ചരിക്കുന്നതിൽ ഓരോ വിശേഷവിധികളുണ്ട്. അതിനാലാണ് ഒരു തമിഴന്‍ മലയാളം സംസാരിക്കുമ്പോൾ അതിൽ തമിഴ് ചൊവ്വ ഉണ്ടെന്ന് നാം പറയുന്നത്. ഇതുപോലെ നാം സംസാരിക്കുന്ന ഇംഗ്ലീഷിൽ എന്തോ ഒരു ചൈതന്യക്കുറവുണ്ടെന്ന് ഇംഗ്ലീഷുകാർ പറയും. ഒരക്ഷരം രണ്ടു ഭാഷകളിൽ തുല്യമായിരിക്കും. എങ്കിലും അതിനെ ഉച്ചരിക്കുന്നത് അതാതുഭാഷയുടെ സമ്പ്രദായത്തിനനുരൂപമായി വേണം. ഖരങ്ങൾ എന്ന് പറയുന്ന കചടതപകള്‍ തമിഴിലും മലയാളത്തിലുമുണ്ട്; എന്നാൽ തമിഴര്‍ അവയെ മലയാളികളെപ്പോലെ പൂർണ്ണഖരങ്ങളായുച്ചരിക്കാതെ അവയ്ക്ക ഖരങ്ങളുടെയും മൃദുക്കളുടേയും (ഗജഡദബ) മദ്ധ്യേ ഉള്ള ഒരു ശബ്ദം കൊടുക്കുന്നു. അതിനാലാണ് തമിഴിലെ പങ്കുനി എന്ന മാസസംജ്ഞയെ ഇംഗ്ലീഷിൽ എഴുതുമ്പോൾ Panguni എന്ന് ഗു കാണുന്നത്.

ഒരു ഭാഷയിലുള്ള അക്ഷരമാലയുടെ സ്വഭാവഭേദവും ആ ഭാഷ സംസാരിക്കുന്നവരുടെ ഉച്ചാരണസൗഷ്ഠവത്തിനു നിയാമകമായത്തീരും. മനുഷ്യന്റെ നാവിൽ നുഴയുന്ന അക്ഷരങ്ങളിൽ മിക്കവയും ഉപയോഗിക്കുന്ന ഒരു ഭാഷയെ സംസാരിക്കുന്നവർക്ക് ഏത് വിദേശ ഭാഷയും അഭ്യസിക്കുന്നതിനും ശ്രമം കാണുകയില്ല. ഈ സംഗതിയിൽ മലയാളികൾ ഭാഗ്യവാന്മാരാണ്. ആര്യദ്രാവിഡഭാഷകൾ രണ്ടിലും ഉള്ള അക്ഷരങ്ങൾ മലയാളത്തിൽ ചേർന്നിട്ടുള്ളതിനാൽ കേരളീയാക്ഷരമാല പരിപൂർണ്ണപ്രായയാണെന്ന് പറയാം. നാം കേട്ടിട്ടുള്ള ഉച്ചാരണങ്ങളില്‍ ഒന്നോ രണ്ടോ എണ്ണമേ മലയാളത്തിലില്ലാതെ ഉള്ളൂ. മലയാളികളുടെ ഉച്ചാരണലാഘവം പള്ളിക്കൂടവാദ്ധ്യാന്മാര്‍ക്കു അനുഭവസിദ്ധവുമാണ്.

ഭാഷകളുടെ വൈലക്ഷണ്യങ്ങൾ അതുകളെ ഉപയോഗിക്കുന്ന ജനസമുദായത്തിന്റെ ഉച്ചാരണശക്തിയെത്തന്നെ പ്രായേണ ബാധിക്കുന്നു. ബംഗാളികൾ വകാരമെല്ലാം ബകാരമാക്കും. ഈ സംഗതി ധരിച്ചിരുന്നിട്ടും എനിക്ക് ഒരിക്കൽ ഒരു നാഴികനേരത്തെ മനഃക്ലേശത്തിനു ഇടയായി. ഞാൻ ഒരു സംസ്കൃതകാവ്യം വായിക്കുകയായിരുന്നു. അതിലൊരു ശ്ലോകത്തിൽ ബദ്ധ്വാ എന്നൊരു പദം ഏത്വിധമൊക്കെ ശ്രമിച്ചാലും അന്വയിക്കുകയില്ലെന്നായി. ഞാൻ ചേരുന്നപടി ചേർക്കാൻ വേണ്ടി വളരെ സാഹസമൊക്കെ ചെയ്തു നോക്കി; ഒന്നുകൊണ്ടും ഫലിച്ചില്ല. അപ്പോഴാണ് ആ പുസ്തകം കൽക്കട്ടാവിൽ അടിച്ചതാണല്ലോ എന്നുള്ള ഓർമ്മ എന്റെ മനസ്സിലുദിച്ചത്. ഉടനെ എല്ലാം ശരിയാകയും ചെയ്തു. ശബ്ദം ബദ്ധ്വാ - ബന്ധിച്ചിട്ട് എന്നല്ല വദ്ധ്വാ - വധുവിനാല്‍ എന്ന എന്ന വധൂശബ്ദത്തിന്റെ തൃതീയയാണ്.

തമിനായ ഒരു ശിഷ്യനും ഇതുപോലെ ഒരിക്കൽ എന്നെ കുറച്ചുനേരത്തേക്കു ശ്രമപ്പെടുത്തുകയുണ്ടായി. ഇത്തവണ മുധാ എന്നുള്ള ശബ്ദമായിരുന്നു ക്ലേശകാരണമായിത്തീർന്നത്. ശിഷ്യൻ വായിച്ചപ്പോഴൊക്കെയും മുദാ എന്ന് തന്നെ വായിച്ചു. ഒടുവിൽ ശിഷ്യന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി ഞാൻ

തന്നെ വായിച്ചതിനു മേലെ എനിക്ക് വാക്യം അന്വയിച്ചർത്ഥം പറവാൻ കഴിഞ്ഞുള്ളൂ മേലാൽ ഈ മാതിരി വൃഥാശ്രമത്തിന് ഇടവരാതിരിപ്പാന്‍ ഞാൻ ഉടനെത്തന്നെ കരുതല്‍ ചെയ്തു. 'ശ്രീമാധവം ഭജത ഭോഗരുഡാധിരൂഢം' എന്നൊരു ശ്ലോകം നിർമ്മിച്ച് ഇത്രയും ശരിയായിട്ടു ഉച്ചരിക്കാറായതിനു മേൽ പഠിച്ചാൽ മതി എന്ന് ഞാൻ അയാളോട് പറഞ്ഞു. ആ വിദ്വാൻ പിന്നീട് ഈ പതിനാലക്ഷരങ്ങളുടെ ഇടയിൽ എത്ര അബദ്ധങ്ങളുണ്ടാക്കി എന്ന് ഞങ്ങൾക്കും ഈശ്വരനും മാത്രമേ അറിയാവൂ. ആ കഥ ഓർമ്മിക്കുമ്പോൾ കൂടിയും എനിക്ക് ചിരി അടക്കവയ്യാതെ വരുന്നു. എന്തിന്, ഒരു വാരം ശ്രമിച്ചതിനുമേലെ അയാൾക്ക് ആ പാദം ഒരു തവണ വേണ്ടുംവണ്ണം ഉച്ചരിക്കാൻ കഴിഞ്ഞുള്ളൂ. ഖരാധികാരങ്ങളും മൃദുഘോഷങ്ങളും കലർന്നു വരുന്നിടത്ത് ശിഥിലങ്ങൾ ഉച്ചാരണത്തിൽ ദൃഢങ്ങളായിപ്പോകാവുന്നതാണെന്നുള്ളതിലേയ്ക്ക് മിത്രദ്ധ്രുക് മിത്രദ്ധ്രുക് മിത്രദ്രുഹൗ മിത്രദ്രുഹഃ എന്നുള്ള സിദ്ധരൂപവും ച യോ ദ്വിതീയാഃശരി പൗഷ്ക്കരസാദേരിതിവാച്യം എന്നുള്ള വാർത്തികവും ലക്ഷ്യങ്ങളാണ്.

മലയാളികൾക്കും ഇതുപോലെ ചില വൈകല്യങ്ങളില്ലെന്നില്ല. അവർ ചന്ദനത്തെ ചന്നനവും ഗണപതിയെ ഗെണപതിയും ആക്കുന്നു. അവരുടെ ഇടയിൽ ഉല്ലാഹം അല്ലാതെ ഉത്സാഹം ആർക്കുമില്ല. അവർ ആനേമുക് എന്ന പാണിനി സൂത്രത്തെ ആനേമുക്കു് എന്നുച്ചരിക്കുമ്പോൾ ശാസ്ത്രിമാർ ചിരിച്ചു പോകും. മലയാളത്തിലെ ഉച്ചാരണത്തിൽ വേറേ ഒരു വൈജാത്യമുള്ളതു ടകാരത്തെ ളകാരമാക്കുകയാണ്. സമ്രാട് എന്ന സംസ്കൃതം ഭാഷയില്‍ സമ്രാള്‍ (ള്) എന്നായിത്തീരുന്നു. ഇതിന്റെ ആഗമം ഒന്ന് ആലോചിക്കാപ്പാനുള്ളതാണ്. വൈദിക ഭാഷയിൽ ഋഗ്വേദികൾ ഡകാരത്തിനു ളകാരമാണു പറയുന്നതെന്നു ആരംഭത്തിൽ പ്രസ്താവിച്ചുവല്ലോ. സമ്രാട് മുതലായ ടകാരന്ത ശബ്ദമൊക്കെയും വാസ്തവത്തില്‍ ഡകാരാന്തമാണെന്നും ടകാരോച്ചാരണം അവസാനത്തില്‍ മാത്രമേ ഉള്ളൂവെന്നും സംസ്കൃതവ്യാകരണം കൊണ്ടു നമുക്കറിയാം. ഈ സ്ഥിതിക്ക് കേരളത്തിലേക്ക് വന്ന ആര്യന്മാർ വൈദികകാലത്തിന്റെ ആരംഭത്തിൽ തന്നെ പിരിഞ്ഞു പോന്നിട്ടുള്ളവരാണെന്ന് വരുന്നു. അല്ലെങ്കിൽ ഋഗ്വേദത്തിലുള്ള വിലക്ഷണോച്ചാരണം കേരളത്തിൽ മാത്രം ലൗകിക സംസ്കൃതത്തിൽ കൂടി ഇന്നും നിലനിൽക്കുന്നതിന് എത്ര ഉപപത്തി പറയാം? എന്നാൽ ഇത് ഒരു പ്രധാനപ്പെട്ട സംഗതിയാകയാല്‍ പ്രത്യേകമായി വിചാരണ ചെയ്യേണ്ടതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!