Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

091 പരീക്ഷ. (58–68)1. വിഭക്തി എന്നാൽ എന്തു?
2. മലയാളത്തിൽ എത്ര വിഭക്തികൾ ഉണ്ടു?
3. പ്രഥമക്കു എന്തിന്നു പ്രത്യയമില്ലെന്നു പറയുന്നു?
4. പ്രഥമയെ എപ്പോൾ സംബോധന എന്നു പറയും? 5. സംബോധനയിൽ ഉണ്ടാകുന്ന രൂപഭേദങ്ങൾ പറക.
6. ആദേശരൂപമെന്നാൽ എന്തു?
7. ആദേശത്തിന്നും ആദേശരൂപത്തിന്നും തമ്മിൽ എന്തു ഭേദം?
8. ആദേശരൂപം എങ്ങനെ വരുത്തുന്നു? ഇതിന്റെ പ്രയോജനം എന്തു?
9. ഇൻആഗമം എവിടെ വരും? എവിടെ വരികയില്ല? ഉദാഹരിക്കുക.
10. ഏതുവിധം നാമങ്ങളിൽ ആദേശരൂപത്തിൽ സവൎണ്ണാഗമം വരും?
11. രാമങ്കൽ, ഗുരുക്കന്മാരുടെ, വിഷ്ണുവിന്റെ, ഗുരുവിങ്കൽ, നമ്മുടെ, മകൾക്കു ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
12. ചതുൎത്ഥിയിൽ കുപ്രത്യയം എപ്പോൾ വരും?
13. നുപ്രത്യയം എപ്പോൾ വരും?
14 ചതുൎത്ഥിക്കും ഷഷ്ഠിക്കും തമ്മിൽ എന്തു സംബന്ധം?
15. ഈ സംബന്ധം നിശ്ചയിക്കുക.
16. ഇവ, അവ എങ്ങനെ മാറും?
17. ഞാൻ, നീ, ഏതു. അവൾ, മരുത്തു ഇവയുടെ എല്ലാ വിഭക്തികളെയും പറക.

താളിളക്കം
!Designed By Praveen Varma MK!