Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

077 വ്യഞ്ജനാദേശം.

40. (1) മലയാളപദങ്ങൾ ൺ, ൻ, മ് (ം), യ്, ർ, റ്, ല് (ൽ), ൾ (ള് ), ഴ് എന്നീ വ്യഞ്ജനങ്ങളിൽ അവസാനിക്കും.
(1) സംസ്കൃതം മുതലായ അന്യഭാഷകളിലേ പദങ്ങൾ മറ്റു വ്യഞ്ജനങ്ങളിൽ അവസാനിക്കുന്നുവെങ്കിൽ ഉച്ചാരണാൎത്ഥമായി പദാന്തത്തിൽ സംവൃതം വരും. ജഗത് - ജഗത്തു; ഭിഷൿ - ഭിഷക്കു ; രാട് - രാടു ; ആക്കട് - ആക്ടു; കോൎട് - കോൎട്ടു; ഖത്ത് - കത്തും (ii. 24. 4.)
(2) പദങ്ങളുടെ ആദ്യവും അന്ത്യവും ആയ വ്യഞ്ജനങ്ങൾ ഒന്നിച്ചു വരുമ്പോഴും, പദമദ്ധ്യത്തിൽ ഭിന്നസ്ഥാനങ്ങളിൽ നിന്നുണ്ടായ വ്യഞ്ജനങ്ങൾ വരുമ്പോഴും വ്യജനാദേശസന്ധിക്കു സംഗതി വരും.

താളിളക്കം
!Designed By Praveen Varma MK!