Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

028. ക്രിയാനാമ പ്രത്യയങ്ങൾ

ക്രിയയെ പറയുന്ന ധാതുക്കളക്ക അൎത്ഥ പരിഷ്കാരത്തെ വരുത്തി നാമങ്ങളാക്കുന്ന പ്രത്യയങ്ങൾ എന്നൎത്ഥം.
ധാതു പ്രത്യസസംബന്ധം അറിവാൻ അവയവങ്ങളെ പറയുന്നു—
നില്— എന്നലകാരാന്തമായ ധാതുവിന്ന അ— എന്ന പ്രത്യയം ചെൎത്തപ്പൊൾ നില എന്ന അകാരാന്തമാവുന്നു അതിനു നിൽക്കുകഎന്നക്രിയാൎത്ഥത്തെ പരിഷ്കരിച്ച അപ്രത്യയാന്തമായ നാമമാക്കി എന്നതാല്പൎയ്യം.
ഇതിന്മണ്ണം താഴെ അന്ന്യപ്രത്യയ സംബന്ധരീതി ഊഹിക്കണം—
സംസ്കൃതം അനുസരിച്ചധൈൎയ്യം— ധാഷ്ട്യം പാടവം— മാൎദ്ദവം— ധവളിമാ— മൃദിമ— ഇത്യാദിയും പ്രയൊഗിക്കാം— ഇതിന്നു പ്രത്യയങ്ങൾ ഉത്തര ഭാഗത്തിൽ വിവരിക്കും—
പ്രഥമാന്താദി ഉപപദമുള്ളാ ധാതുവിന്നു പ്രത്യയം വരും.

താളിളക്കം
!Designed By Praveen Varma MK!