Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

47. ക്രിയാപുരുഷനാമങ്ങൾ

ചെയ്തവൻ, ചെയ്തവൾ, ചെയ്തതു, ചെയ്തവർ, ചെയ്തവർ, പോയവൻ, പോയവൾ, പോയതു, പോയവർ, പോയവ ഇത്യാദികളിൽ കാണുന്ന പ്രകാരം ഒരുവക ക്രിയാനാമങ്ങൾ പല വിഭക്തിയിലും കാണുന്നതു കൂടാതെ പുരുഷൻ ലിംഗം വചനം എന്നിവയും ഉള്ളതായി കാണും; ഇവററിന്നു ക്രിയാപുരുഷനാമങ്ങൾ എന്നു പേർ. ക്രിയാനാമം, ക്രിയാപുരുഷനാമം ഈ രണ്ടിന്നും ക്രിയാലക്ഷണങ്ങൾ ഉള്ളതുകൊണ്ടു അപൂൎണ്ണ ക്രിയകളായി ചേൎത്തിരിക്കുന്നു. 48.

അപൂൎണ്ണക്രിയകളും, അവയുടെ പൂൎണ്ണങ്ങളും, പ്രത്യയങ്ങളും താഴേ പറഞ്ഞവ.


കടിക്ക എന്നിങ്ങിനേ ക്രിയാനാമം ക്കയിൽ അവസാനിക്കുന്നതായാൽ ആ ക്രിയെക്കു ബലക്രിയ എന്നു പേർ. പോക എന്നിങ്ങിനെ ക്രിയാനാമം ക്കയിൽ അവസാനിക്കാതിരുന്നാൽ ആ ക്രിയ അബലക്രിയ തന്നെ. ക്ക് എന്നതിന്നു ബലപ്രത്യയം എന്നും ക് എന്നതിന്നു അബലപ്രത്യയം എന്നും പേരുകൾ നടപ്പു.

താളിളക്കം
!Designed By Praveen Varma MK!