Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

100. പ്രഥമയോടുള്ള ക്രിയാസമാസങ്ങൾ. - Nominative Nouns and Verbs forming into compound Verbs.

406. ഒരു കൂട്ടം ക്രിയകൾ പ്രഥമയോടു ചേൎന്നു വന്നാൽ, അതിന്നു അവ്യയശക്തിയോ സപ്തമി മുതലായ വിഭക്തികളുടെ താല്പൎയ്യമോ വരുവാറുണ്ടു. ഏവ എന്നാൽ.
407. 1. With Intransitive Verbs

മുമ്പെ അകൎമ്മകക്രിയകൾ. പിറക്ക — മനുഷ്യജന്മം പിറക്ക (=ജന്മമായി.) ഈ പെൺ പിറന്നവൾ. പുനൎജ്ജന്മം ഉലൂകമായി പിറക്ക (പ. ത.) വരിക — നിണക്കു നരകം കൈ വരും (കേ. രാ=കൈക്കൽ.) വാഞ്ഛിതം കൈ വന്നു കൂടി (കൃ. ഗാ.). നിൻ ആലോകനം സംഗതി വന്നു. ദുഷ്ടൎക്കു സ്വൎഗ്ഗം വഴി വരാ. യോഗം വരേണം സുരേശത്വം (നള.) പകലറുതി വന്നു (മ. ഭാ.) അമ്പലം കേടു വന്നു (വ. ത.) നശിക്കേഫലം വരും (മ. ഭാ.) ബലം ധനം ആയുസ്സും ഫലം വരും (ശിപു.)
പോക — കൂടയാത്ര പോകുന്നേൻ സ്വൎഗ്ഗത്തിൽ (കേ. രാ.) പെരുവഴി പോക. യാത്രയും പുറപ്പെട്ടാർ (നള.) പട പുറപ്പെടുവൻ (കേ. രാ=പടെക്കു.) ദേശാന്തരം ഗമിക്ക (മ. ഭാ.) വീട്ടിലുള്ളത് എല്ലാം മോഷണം പോയ്പോകും. ഇരിക്ക — അവർ അടിയന്തരം ഇരുന്നു. തപസ്സിരുന്നു (കേ. ഉ.) കൂട്ടിരിക്ക (കേ. രാ—സുഗ്രീവൻ മൂപ്പുവാഴട്ടെ (കേ.രാ.) ഇളമയായി.) ഉണ്ടു — ഞാൻ തുണ ഉണ്ടു. കൈവശമുള്ളതു. അവർ കാവലുണ്ടു (കേ. രാ.) ദൈവം സാക്ഷി ഉണ്ടു (നള.) നില്ക്ക — നാം രണ്ടു പക്ഷം നില്ക്ക. തുണ നില്ക്ക. കിടക്ക — തരി കിടക്കുന്ന രാജ്യം (കേ. രാ.) പട്ടിണി കിടക്ക. തിരിക — പക്ഷം തിരിക (=ത്തിലേക്കു.) പോർ തിരിനില്ലു നിൽ (മ. ഭ.) ചക്രംതിരിക (മ. ഭാ.) വട്ടം തിരിക. നഷ്ടം തിരിഞ്ഞു. ഉരുത്തിരിഞ്ഞു. പാൽഉണ്ണി തിരിഞ്ഞു. കൂടുക — പട കൂടുക. അവർ കൂട്ടം കൂടി (മ. ഭാ.). അവളെ പിടി കൂടി (പ. ത.) കെടുക — നാണം കെട്ടാൻ. വശം കെട്ടാൾ (മ. ഭാ.) അറുക — ഉയിരറ്റാൻ (ര. ച.) മംഗലം വേരറ്റ പാപി (കൃ. ഗ.) ആടുക — നീരാടി. തീൎത്ഥങ്ങളാടി. കടലാടും. നായാടും. ഒന്നുരിയാടി (മ. ഭാ.) ഇന്ദ്രനെ കലശമാടീടിനാർ. മലകളെ അമ്മാനയാടുവാൻ (കേ. രാ.) കാടൂടാടും. പൂഴിച്ചൊറാടി (കൃ. ഗാ.) കളിക്ക — ചൂതു കളിച്ചു. ജലത്തിൽ തോണി കളിച്ചു ഞാൻ (ശിപു.) നടക്ക — രാപ്പെരുമാറ്റം നടന്നു തുടങ്ങി (കൃ. ഗ.) പണി നടന്നു, പാടു നടക്ക, കാല്നട നടക്കവെ (കേ. രാ.) പോരുക — തുണ പോരും. അതിന്നായി വട്ടം പോന്നീടു (കേ. രാ.) പൊരുക — ചൂതു പൊരുന്നവൻ. ഇവരോടല്ല പൊരുവാൻ (മ. ഭാ.) തോല്ക്ക — അവനോടു ചൂതു തോറ്റു (മ. ഭാ-ചൂതിങ്കൽ വെല്ക. കൃ. ഗ.) പാൎക്ക — പാടുപാൎക്ക. പട്ടിണിപാൎക്ക. അന്യായംപാൎക്ക. ബ്രഹ്മാവ് ചെവിപാൎക്കുന്നു-(മ. ഭാ.) ഉണരുക — അവൻ ഉറക്കം ഉണൎന്നു. പള്ളിക്കുറുപ്പുണൎക (മ. ഭാ.)
408. 2. With Transitive Verbs

പിന്നെ സകൎമ്മക ക്രിയകൾ. ചെയ്ക — ഉടമ്പെല്ലാം പൊടിച്ചെയ്യാം. (ര. ച.) പൊറളാതിരിയെ നീക്കം ചെയ്ക. ഭൂമിയെ പ്രദക്ഷണം ചെയ്ക-(കേ.ഉ.) വേദങ്ങളെ അദ്ധ്യയനം ചെയ്തു (മ. ഭ.) കഴിക്ക — പെണ്ണിനെ വേളി കഴിച്ചു. വിവാഹം. കഴിക്ക (പ.ത.) കഥ, കൊമ്പു, കെട്ടു; യാഗം, ദിവസം, ഉപ്പും പുളിയും കഴിക്ക.വരുത്തുക — ചന്ദ്രഗുപ്തനെ പഞ്ചത്വം വരുത്തുവാൻ (ചാണ.) ദേവിയെ വശംവരുത്തു (കേ. രാ.) ദൂതഭാവം ഭംഗം വരുത്തുക. അരചരെ അറുതി വരുത്തുക (മ. ഭാ.) ജനത്തെ നാശം വരുത്തുക (നള.) തേരിനെ അഴിവു വരുത്തുക. ദേവാലയങ്ങളെ അശുദ്ധിവരുത്തുക. ജനത്തെ ബോധം വരുത്തുക. നിന്നെ സമ്മതി വരുത്തി കൂടാ(കേ. ഉ.). ഖേദം വരുത്തുകയില്ല ഞാനാരെയും (മ. ഭാ.) ചേൎക്ക — അവരെ പഞ്ചത്വം ചേൎത്താൻ (മ. ഭാ.) ദേവകൾ്ക്ക ഭയം ചേൎത്താൻ (ഭാഗ.) കൂട്ടുക — അവനെ പ്രഹരം കൂട്ടിനാർ (ചാണ.) അനേകസംഭാരം ഉരുക്കൂട്ടി-(പ. ത.). വെക്ക — ദ്രവ്യങ്ങൾ ഓരൊന്നെ കാഴ്ച വെച്ചു (നള.) അതിനെ തിരുമുൽക്കാഴ്ച വെക്ക (കേ. ഉ.). കാണിക്ക വെച്ചേൻ ധനം 1000 വട്ടം മേരുവെ വലം വെപ്പൻ. വീരനെ മൃഗങ്ങൾ ഇടം വെച്ചു (കേ. ര.) ഭൂമിയെ വലത്തു വെച്ചു (കൃ. ഗ.) അതിനെ നിധി വെച്ചു. അവരെ കാവൽ വെച്ചു (മ. ഭാ.). പരദേവതമാരെ കുടിവെച്ചു. നിന്നെ മാല വെക്കും (ദ. നാ.). ഉത്തരീയം മുളവെച്ചു (നള.) ഇവ കഷായംവെച്ചു, വെവുവെച്ചു (വൈ. ശ.). അവനെ കറിവെച്ചു (കേ. രാ.). അതിനെ പണയം വെക്ക. ഇടുക — അവനെ മാലയിടുക. (നള.) എന്നെ ആണയുമിട്ടു (അ.ര.) തൃക്കാലാണയിടുക. കാളയെ കയറിട്ടു. കൊൾക — നിയൊഗം കുറിക്കൊണ്ടു (നള.) മോദം ഉൾക്കൊണ്ടു- (ചാണ.) തപോബലം കൈക്കൊണ്ടു (വില്വ.) അവൻ്റെ കണ്മുനയെ കൈക്കൊള്ളാതെ (കൃ. ഗ.) രാജ്യം നീ നീർക്കൊള്ളെണം. പോവതിന്നെന്നെ വിടകൊൾ്ക(മ. ഭാ.) ക്ഷത്രിയധൎമ്മം വിടകൊള്ളുന്നേൻ (സഹ.) കൊടുക്ക — ഉടൽ കാളിക്കു പൂജ കൊടുത്തു (ഭാഗ.) ചോറു ബലികൊടുത്തു. ദക്ഷിണഗുരുവിനു ജീവനും നല്കി. അംഗുഷ്ഠം ദക്ഷിണചെയ്തു. (മ. ഭാ.) മൂവടി പ്രദേശം നീർതരിക-(ഭാഗ=മൂവടിക്കു നീർകൊടുക്ക.) ഏതാനും ഉഭയം ജന്മം കൊടുത്തു. പ്രാപിക്ക — ദേവനെ ശരണം പ്രാപിക്കുന്നേൻ (അ. രാ=ഇവൻ്റെ ശരണത്തെ പ്ര. കേ. രാ.) രുദ്രനെ ശരണം ഗമിക്ക. (ഭാഗ.) കാണ്ക — ആരെ സ്വപ്നം കണ്ടു. അവൾ ബ്രാഹ്മണനെ കിനാവു കണ്ടു. തൊഴാദികൾ — കാലിണ തൊഴുതു. മുട്ടറ്റം തൊഴുക. അടികുമ്പിട (കൃ. ഗ.) അവരെ കൈവണങ്ങി (മ. ഭാ.) എന്നു വിടയും തൊഴുതു. (വില്വ.) അവരെ അഞ്ജലിക്കൂപ്പിക്കൊണ്ടു (പ. ത.)
വാൾ ഉറയൂരി. വില്ലിനെ കുലയേറ്റി. അന്തണരെ ശ്രാദ്ധം ക്ഷണിച്ചു (കേ. ര.) സംഘത്തെ യോഗം തികെച്ചു. എന്നെച്ചെണ്ടകൊട്ടിച്ചു (പ. ത.) ഇത്യാദികൾ.
409. 3. Some of the chief Nouns joining Verbs

അതിന്നു മുഖ്യമായ ചില നാമങ്ങളെയും ചൊല്ലട്ടേ. തുണ — തുണ നില്ക്ക, ചെല്ലുക. ശിഷ്യകൾ തുണ പോരും; ൟശ്വരനവൎക്കു തുണ ഉണ്ടു (മ. ഭാ.) അവർ തുണപോയവർ (കേ. രാ.) ഭവാന്മാരെ ആധാരമുള്ളു. — സുരർ സഹായം വന്നാലും (കേ. ര.) അടി — കുമ്പിടുക, പണിഞ്ഞു (ര. ച.). അടി വണങ്ങി. കൈ — കൊൾ്ക, വരിക, വിടുക; കൎമ്മം കൈപിരികയില്ല (വില്വ) നാടു കൈവെടിഞ്ഞു (കൃ. ഗ.) തൊഴുക, വണങ്ങി. കൺ — കണ്ണുറങ്ങെൻ (പൈ.) കണ്മിഴിച്ചാൻ. തൃക്കണ്പാൎത്തു. വായി — ഇതു വായ്പാടീല്ല. തുള്ളിയെ വായ്ക്കൊൾ്വാൻ (കൃ. ഗ.) വട്ടം — തിരിക, വട്ടംചുഴലും കഴം. തീക്കൊള്ളിവട്ടം ചുഴറ്റി (കേ. ര.) വഴി — പോക, തെറ്റുക- യാത്ര — പോക, പുറപ്പെടുക, അവനെ യാത്രഅയക്ക (ഉ. രാ.) യാത്ര തൊഴുതു. (ശി. പു.) വേർ — വേരൂന്നി നില്ക്ക - ദോഷങ്ങളെ വേരറുക്കുക. വെർമുറിക്ക-(കൃ. ഗ.) വിട — കൊടുക്ക-കൊൾ്ക, വഴങ്ങുക, തരിക, വാങ്ങുക, തൊഴുക. പട്ടിണി — പാൎക്ക, കിടക്ക, കരക (ശിപു.) മാല — ഇടുക, വെക്ക, അവനെ മാല വേൾ്ക്ക (ദ. നാ.) കാലം — രാമൻ കാലംവൈവാൻ (കേ. രാ.) ഇരിവരും കാലം കഴിഞ്ഞാൽ (വ്യ. മ.) ചെലവു — ദ്രവ്യത്തെ ചെലവഴിക്ക, ചെലവറുക്ക. കുടി — വെക്കു, ഇരുത്തുക, നീങ്ങുക, ഉള്ളിൽ കുടിപ്പുക്കു (ര. ച.)

താളിളക്കം
!Designed By Praveen Varma MK!