Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

352. THE NANNUL SAYS THERE ARE 6 KINDS OF COMPOSITA. - നന്നൂലിൽ ആറുവകസമാസങ്ങൾ പറയുന്നതി വണ്ണം

a.) Those that embrace the six Cases. - ൬ വിഭക്തികളാലുള്ള സമാസങ്ങൾ.
b.) Those that contain the three Tenses. - ത്രികാലങ്ങളാലേ സമാസങ്ങൾ.
c.) Quality is expressed such as: - ഗുണവചനാദികളാലേ സമാസങ്ങൾ.
d.) Expressions of Similarity, such as of. - തുല്യതാവാചികളാലേ സമാസങ്ങൾ.
e.)=ഉ-ം അവ്യയാൎത്ഥം കൂടിയ സമാസങ്ങൾ.
f.) Possession ഉടമയെ കുറിക്കും സമാസങ്ങൾ: a.) Those that embrace the six Cases. - ൬ വിഭക്തികളാലുള്ള സമാസങ്ങൾ.

1. പ്രഥമ: താന്തോന്നി (Nom. Pron.)
2. ദ്വിതീയ: നിലം കടന്നു, പെണ്കുലചെയ്തു (വ്യക്തം അഛ്ശനെ പ്രീതി) 407. 408 മുതലായവ കാൺ.
3. തൃതീയ: തലവണങ്ങി, പൊല്കുടം (വ്യക്തം: മുത്തിനാൽകുടകൾ-പട്ടാലണകൾ കേ. രാ. silk pillows).
4. ചതുൎത്ഥി: ഉമ്പർ കോൻ (വ്യക്തം: തനിക്കുതാൻപോന്നവർ).
5. പഞ്ചമി: ഊർനീങ്ങി; വാളുറയൂരി.
6. ഷഷ്ഠി: അരികൾ കുലം, ചേരമാന്നാടു (കേ. ഉ.) (വ്യക്തം: തന്നിഷ്ടം; തൻ്റേടം) നാലു വേദപ്പൊരുളാകുന്ന നാഥനെ (ഭാര.)
7. സപ്തമി: മരപ്പൊത്തു; കോട്ടപടി (വ്യക്തം: നല്ല വഴിയിലമ്പലം (കേ. രാ.) പൊല്പൂവിൽമാനിനി (ഭാര.)
164 ആമതിലേ ബഹുവചനങ്ങളെ കൂട്ടുക: ഇതങ്കൾ കുമ്പകരുണൻ (രാ. ച.)
b.) Those that contain the three Tenses. - 875. ത്രികാലങ്ങളാലേ സമാസങ്ങൾ.

വൎത്തമാനം: മുമ്പിടുകണ, പിൻവിടുകണ.
ഭൂതം: തേച്ചുകുളി, പിടിച്ചുപറി.
ഭാവി: പാടും വീണ—ഭാവിശീലവാചിയാകയാൽ ഏറിയ സമാസങ്ങളിൽ കാണ്മൂ: വറുകുഴമ്പു, വിടുവേർ.
c.) Quality is expressed such as: - ഗുണവചനാദികളാലേ സമാസങ്ങൾ.

1. Colour നിറം: ചെന്താമര, കരിങ്കൂവളം.
2. Form രൂപം: ചതുരപ്പലക, വട്ടക്കൽ.
3. Measure പ്രമാണം: മൂവാണ്ടു.
4. Taste രുചി: സ്വാദുരസം, മധുരകഷായം.
5. Opposition നാമധേയം: ആയൻ ചാത്തൻ.
6. Several united പലവക: നിലവിളിഘോഷം.
d.) Expressions of Similarity, such as of. - 876. തുല്യതാവാചികളാലേ സമാസങ്ങൾ.

1. Action കൎമ്മം: പൈങ്കിളിമൊഴിയാൾ; പെരുമഴസമാനമായി (ഭാര.) നാന്മറനേരായരാമായണം (കേ. ഉ.) മാരിനേരാശരങ്ങൾ (ഭാര.) ചാൎച്ച.
2. Result ഫലം:
3. Body ശരീരം: പന്തുമുല. ഇന്ദുനേരാനനമാർ (കൃ. ഗാ.)
4. Colour നിറം: പവിഴവായി, ചൊരിവായ്മലരണി.
5. Several പലതരം: മരതകക്കിളിമൊഴി.
e.)=ഉ-ം അവ്യയാൎത്ഥം കൂടിയ സമാസങ്ങൾ (816).

ഒന്നേകാൽ—ചാണര (കൂട്ടുക).
കഴഞ്ചേകാൽ—അരചാൺ (കിഴിക്ക)
ചേരചൊഴപാണ്ഡിയർ (സമയോഗം).
f.) Possession ഉടമയെ കുറിക്കും സമാസങ്ങൾ:

പൂങ്കുഴൽ (ആൾ).

താളിളക്കം
!Designed By Praveen Varma MK!