Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

113. Terms of what is above, surface മേൽ മുതലായവ.

1. തൂണ്മേൽ, തൂണിന്മേൽ. പാണ്ടി മേലിരുത്തി (കേ. രാ.) കൽമലമേൽ (കേ.ഉ.) മെത്തമേലേറി; തേരിലും ആനമേലും യുദ്ധം ചെയ്തു; ഊക്കു തന്മേൽ തട്ടിക്കൊണ്ടു(മ. ഭാ.) അടുപ്പിന്മേൽ തന്മേൽ; കാച്ചതു (പ. ചൊ.) സിംഹത്തിൻ മെയ്മേൽ (ചാണ.)
പുഷ്പകത്തിൻ മേലേ സഞ്ചരിക്ക. (ഉ. രാ.) നീൎക്കു മേലേ (പൈ.)
അനുഭവം ചിലപ്പോൾ സപ്തമിയോടു ഒക്കും.
വലങ്കൈ മേൽ വാളും പിടിച്ചു (മന്ത്ര.) അമ്പു നെറ്റിമേൽ ചെന്നു തറെച്ചു(കേ. ര.) വസ്തുവിന്മേൽ ഷൾഭാഗം (കേ. ഉ.) കോലിന്മേൽ കടിച്ചു തൂങ്ങി (പ. ത.)

2. (Top, Summit) മുകൾ.
മരത്തിന്മുകൾ ഏറി (നള.) മഹേന്ദ്രത്തിന്മുകളിൽ കരേറി. (ഉ. രാ.) മാല്യവാന്മുകൾ തന്മേൽ (മ. ഭാ.) വൃക്ഷത്തിൻ്റെ മുകളിൽ ഉറങ്ങും (കേ. രാ.) കഴുവിന്മുകൾ ഏറ്റി (ശീല.)

3. (Above, upon) മീതു, മീതെ.
മല മീതു (ര. ച.) വീരന്മീതെ എറിഞ്ഞു. ശിരസ്സിന്മീതെ (കേ. രാ.) വെള്ളത്തിന്മീതെ പോവാൻ കപ്പൽ (പ. ത.) വിഷ്ടരത്തിന്മീതെ ഇരുത്തി. നാടിക്കുമീതെ (കൃ.ഗാ.) ഊഴിക്കു മീതിട്ടാൻ (ര. ച.) മൂവൎക്കും മീതെ നില്പതു പരബ്രഹ്മം (ഹ. വ.) പുരെക്കു മീതെ. തലെക്കു മീതെ. പരന്തിന്നു മീതെ പറക്ക (പ. ചൊ.)
മേഘങ്ങടെ മീതെ. എന്നുടെ മീതെ കുറ്റങ്ങൾ ഏല്പിച്ചു (കേ. രാ.)
ഉടലിൽ മീതിരുന്നു (ര. ച.) ശുശ്രൂഷയിൽ മീതെ (മ. ഭാ. 481.)

4. ശേഷമുള്ളവ.
ഗജോപരി വന്നു (ദേ. മാ.) കുതിരപ്പുറം ഏറി (വേ. ച.) അരയന്നം തെരുവിൻ്റെ മേത്ഭാഗേ ചെന്നു (പ. ത.) ഊഴി മിചെ വീഴ്ന്തു (രാ. ച.)

താളിളക്കം
!Designed By Praveen Varma MK!