Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

085. ക്രിയാപുരുഷനാമങ്ങൾ.

91. ശബ്ദുന്യൂനത്തോടു അവൻ, അവൾ, അതു അല്ലെങ്കിൽ ഇവൻ, ഇവൾ, ഇതു എന്ന സൎവ്വനാമങ്ങൾ ചേൎന്നു വന്നാൽ ഉണ്ടാകുന്ന രൂപത്തിന്നു ക്രിയാപുരുഷനാമം എന്നു പറയും.വൎത്തമാനക്രിയാപുരുഷനാമം:

നടക്കുന്നവൻ, പോകുന്നവൾ, വരുന്നതു, ഇരിക്കുന്നവൻ, ചെയ്യുന്നവൾ, പായുന്നിതു, കേൾക്കുന്നവർ.
ഭൂതക്രിയാപുരുഷനാമം:

നടന്നവൻ, പോയവൾ, വന്നതു, ഇരുന്നവൻ, ചെയ്തവൾ, പാഞ്ഞിതു, കേട്ടവർ.
ഭാവിക്രിയാപുരുഷനാമം:

നടക്കുമവൻ, നടക്കുവവൻ, നടപ്പോൻ.

താളിളക്കം
!Designed By Praveen Varma MK!