Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

038. പർിക്ഷ.

1. ഒരു വാക്യത്തിലെ മുഖ്യഭാഗങ്ങൾ ഏവ?
2. ആഖ്യ, ആഖ്യാതം ഇവ കൊണ്ടുമാത്രം ഒരു വാക്യത്തിന്റെ അൎത്ഥം എല്ലായ്പോഴും സംപൂൎണ്ണമായിരിക്കുമോ?
3. വാക്യത്തിൽ മൂന്നാമതായി ആവശ്യപ്പെടുന്ന ഭാഗത്തിന്നു എന്തു പേർ?
4. കൎമ്മമെന്നാൽ എന്തു?
5. കൎമ്മമായ്വരുന്ന പദം ഏതു?
6. ആഖ്യാതപൂരണവും കൎമ്മവും ഒന്നു തന്നേയോ?
7. ആഖ്യാതപൂരണത്തിന്നും കൎമ്മത്തിന്നും തമ്മിലുള്ള വ്യത്യാസങ്ങളെ പറക.
8. കൎമ്മം ഏതിനോടു അന്വയിക്കുന്നു?
9. കൎമ്മമുള്ള മൂന്നു വാക്യങ്ങളെ എഴുതുക.

താളിളക്കം
!Designed By Praveen Varma MK!