Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

027. ആഖ്യ.

29. രാമൻ കുട്ടിയെ അടിച്ചു എന്ന വാക്യത്തിൽ രാമൻ എന്തു ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. അതുപോലെ പണികാരൻ പശുവിനെ ഓടിച്ചു എന്ന വാക്യത്തിലും പശുവിനെ ഓടിക്ക എന്ന പ്രവൃത്തി പണിക്കാരൻ ചെയ്തു എന്നു പറയുന്നു. ഈ രണ്ടു വാക്യങ്ങളിൽ രാമൻ, പണിക്കാരൻ എന്നിവർ ഓരോ പ്രവൃത്തി ചെയ്തു എന്നു നാം പ്രസ്താവിക്കുന്നു.
30. നാം എന്തിനെക്കുറിച്ചു പറയുന്നുവോ ആയതു ആഖ്യ ആകുന്നു. ആയതുകൊണ്ടു രാമൻ, പണിക്കാരൻ എന്ന പദങ്ങൾ മേൽവാക്യങ്ങളിലെ ആഖ്യകളാകുന്നു.
31. സൂൎയ്യൻ ഉദിച്ചു എന്ന വാക്യത്തിൽ സൂൎയ്യൻ എന്നതു നാമവും ഉദിച്ചു എന്നതു ക്രിയയും ആകുന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ. സൂൎയ്യൻ എന്തു ചെയ്തു എന്നു നാം പറയുന്നതുകൊണ്ടു സൂൎയ്യൻ ആഖ്യയും ആകുന്നുവല്ലൊ.
ആഖ്യയായി വരുന്ന പദം എല്ലായ്പോഴും നാമം തന്നേ ആയിരിക്കയുള്ളൂ.
32. ഒരു വാക്യത്തിലെ ക്രിയാപദത്തോടു ആർ, എന്തു എന്ന പദങ്ങളെച്ചേൎത്തു ഉണ്ടാക്കുന്ന ചോദ്യത്തിന്നുത്തരമായ്വരുന്ന പദം തന്നേ ആ വാക്യത്തിലെ ആഖ്യ.
രാമൻ വീണു. ആർ വീണു? രാമൻ. അതുകൊണ്ടു രാമൻ എന്നതു രാമൻ വീണു എന്ന വാക്യത്തിലെ ആഖ്യ തന്നേ. പക്ഷി പറന്നു. എന്തു പറന്നു? ഉത്തരം: പക്ഷി; പക്ഷി ആഖ്യയാകുന്നു.

താളിളക്കം
!Designed By Praveen Varma MK!