Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

012. പരീക്ഷ.

1. ഒരു കുട്ടിയെ കോരൻ എന്നു വിളിക്കുവാനായിട്ടു അവനു വല്ല ഗുണങ്ങളോ, ലക്ഷണങ്ങളോ, ഉണ്ടായിരിക്കേണമോ? 2. ഒരാൾക്കു ആറു മുഖങ്ങൾ ഉണ്ടായിട്ടോ, ആറുമുഖംപിള്ള എന്നു വിളിച്ചുവരുന്നതു? 3. ചക്രപാണിവാൎയ്യരുടെ കയ്യിൽ ചക്രമുണ്ടായിട്ടോ അദ്ദേഹത്തിന്നു ആ പേർ ഉണ്ടായതു?
4. ഒരാളെ വേലായുധൻ എന്നു പേർ വിളിപ്പാൻ എന്തു സംഗതി?
5. സംജ്ഞാനാമങ്ങൾക്കു സ്വതേ അൎത്ഥമുണ്ടോ? 6. ഗോപാലനെ കച്ചവടക്കാരൻ എന്നു പേർ വിളിപ്പാൻ എന്താകുന്നു സംഗതി? 7. ഗോപാലൻ, ചക്രപാണി, ഉണ്ണി, പദ്മനാഭൻ, ഇന്ദുലേഖ ഇവ എന്തു നാമങ്ങളാകുന്നു? 8. സാമാന്യനാമം എന്നാൽ എന്തു?
9. വസ്തുക്കളെ തരങ്ങളാക്കുവാൻ എന്തു വേണം?
10. ഏതു വിധം വസ്തുക്കളെ ഒരു വൎഗ്ഗത്തിൽ ചേൎക്കാം?
11. ജാതി എന്നാൽ എന്തു?
12. ജാതിയിൽ ഉൾപ്പെട്ട ഓരോ വസ്തുവിന്നു എന്തു പറയും?
13. ജാതിയും വ്യക്തിയും തമ്മിൽ എന്താകുന്നു ഭേദം?
14. മനുഷ്യജാതിയിൽ ഉൾപ്പെട്ട വ്യക്തികളുടെ പേരുകൾ പറക.
15. മരമെന്ന ജാതിയിലുള്ള വ്യക്തികളിൽ ചിലവ പറക.
16. സംജ്ഞിക്കും വ്യക്തിക്കും തമ്മിൽ എന്താകന്നു വ്യത്യാസം?
17. സംജ്ഞാനാമങ്ങൾക്കു അൎത്ഥമില്ലെന്നു പറയുന്നതിന്റെ താത്പൎയ്യമെന്തു?
18. ജാതികളുടെ പേരുകൾ എന്തു നാമം?
19. സാമാന്യനാമത്തിന്നും സംജ്ഞാനാമത്തിന്നും തമ്മിൽ എന്താകുന്നു വ്യത്യാസം?

താളിളക്കം
!Designed By Praveen Varma MK!