കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 27 മെയ് 1931ൽ ജനിച്ച അദ്ദേഹം, മാതാപിതാക്കളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു. അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരനെന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽച്ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണു നൽകിയത്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണു പൂർണ്ണനാമം. അപ്പു, സ്കൂളിൽ ഒ.എൻ. വേലുക്കുറുപ്പും സഹൃദയർക്കു പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമികവിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസം. 1948-ൽ സ്കൂളിൽനിന്ന് ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി, കൊല്ലം എസ്.എൻ. കോളേജിൽ ബിരുദപഠനത്തിനായിച്ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന്, 1955-ൽ മലയാളത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖഗായിക അപർണ്ണ രാജീവ് പേരമകളാണ്.
പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും, ഗാനമാല, നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരുതുള്ളി വെളിച്ചം, കറുത്തപക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, ഞാൻ അഗ്നി, അരിവാളും രാക്കുയിലും , അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാർങ്ഗകപ്പക്ഷികൾ, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കൾ', തോന്ന്യാക്ഷരങ്ങൾ, നറുമൊഴി, വളപ്പൊട്ടുകൾ, ഈ പുരാതനകിന്നരം, സ്നേഹിച്ചുതീരാത്തവർ , സ്വയംവരം, അർദ്ധവിരാമകൾ, ദിനാന്തം, സൂര്യന്റെ മരണം
1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ ജനിച്ചു പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. 2020 ഡിസംബർ 23 ന് അന്തരിച്ചു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ, കാവ് തീണ്ടല്ലേ, വാരിയെല്ല്, സഹ്യഹൃദയം, പെൺകുഞ്ഞ് 90
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരിങ്ങര ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്. 81-ആമത്തെ വയസ്സിൽ, 2021 ഫെബ്രുവരി 25-ന് ഉച്ചയോടെ, പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം തിരുവനന്തപുരത്തെ തൈക്കാടുള്ള വസതിയിൽവച്ച് അദ്ദേഹം അന്തരിച്ചു. സാവിത്രി അന്തർജനമാണ് ഭാര്യ. അദിതി, അപർണ എന്നീ രണ്ട് പെണ്മക്കളുണ്ട്.
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലക്കാലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2020 ഒക്ടോബർ 15ന് തൃശ്ശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 94 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. ആറു മക്കളുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട്. ## ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി, മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ ഉപന്യാസങ്ങൾ:- ഉപനയനം, സമാവർത്തനം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം കുടുംബസമേതം തൃശ്ശൂരിൽ ആയിരുന്നു താമസം. അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ജൂലൈ 26 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ## കവിത, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം1, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം2, ജെ.ജെ ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, രണ്ടാം യാമങ്ങളുടെ കഥ, നാളെ മറ്റൊരു നാൾ മാത്രം, പുതുനാനൂറ്, ഭക്തികാവ്യം
1946 മേയ് 28ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയും ആയി പ്രവത്തിക്കുന്നു. ## അഞ്ചുസൂര്യൻ, ആത്മഗീത, കവിത, ഇന്ത്യൻ സ്കെച്ചുകൾ, എഴുത്തച്ഛൻ എഴുതുമ്പോൾ, പീഡനകാലം, വേനൽമഴ, ണ്ടു ദീർഘകാവ്യങ്ങൾ, സച്ചിദാനന്ദന്റെ കൃതികൾ, സോക്രട്ടീസും കോഴിയും, ഇവനെക്കൂടി, വീടുമാറ്റം, കയറ്റം, കവിബുദ്ധൻ, എന്റെ സച്ചിദാനന്ദൻ കവിതകൾ, ദേശാടനം, മലയാളം, അപൂർണ്ണം, തിരഞ്ഞെടുത്ത കവിതകൾ, സംഭാഷണത്തിന് ഒരു ശ്രമം, വിക്ക്, സാക്ഷ്യങ്ങൾ , ഗസലുകൾ, ഗീതങ്ങൾ , സച്ചിദാനന്ദന്റെ കവിതകൾ 1965-2005, അനന്തം, ഒന്നാം പാഠം, എന്റെ കവിത, മറന്നു വെച്ച വസ്തുക്കൾ , ബഹുരൂപി, തഥാഗതം, നിൽക്കുന്ന മനുഷ്യൻ, മലയാളത്തിന്റെ പ്രിയകവിതകൾ, സച്ചിദാനന്ദന്റെ കവിതകൾ 1965-2015, സച്ചിദാനന്ദന്റെ പ്രണയകവിതകൾ, സമുദ്രങ്ങൾക്ക് മാത്രമല്ല , പക്ഷികൾ എന്റെ പിറകേ വരുന്നു, എന്റെ ഇന്ത്യ; എന്റെ ഹൃദയം, ഞാൻ ഒരു ഭാഷയാണ്, എന്റെ പ്രിയപ്പെട്ട സച്ചിദാനന്ദൻ കവിതകൾ, ദുഃഖം എന്ന വീട്, ഒരു ചെറിയ വസന്തം , ഇല്ല വരില്ലിനി, ഇരുട്ടിലെ പാട്ടുകൾ തുടങ്ങി ഒട്ടേറെ
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂരിന്റെ യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി എന്നാണ്. എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ 1932 ജൂൺ 22ന് ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. മരണം 2018 ഒക്ടോബർ 09. ## പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ
1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു. ## നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകൾ, ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി.ഒ, പൊടിച്ചി, ഉപരിക്കുന്ന് , പേരറിയാത്ത മരങ്ങൾ, വംശഗാഥ, കണ്ണൻ, നദിയുടെ മൂന്നാംകര, ജലംകൊണ്ട് മുറിവേറ്റവൻ, ആഫ്രിക്കൻ നാടോടിക്കഥകൾ, ദിഗംബര കവിതകൾ
1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു. ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് (ആദ്യ രണ്ട് വർഷം), എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. പല തൊഴിലുകൾ ചെയ്ത ശേഷം 1987ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു. ## പതിനെട്ട് കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX വിജയലക്ഷ്മി
1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമത്തിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവണ്മെന്റ് ഹൈസ്കൂൾ,എറണാകുളം സെന്റ് തെരേസാസ് കോളേജ് , മഹാരാജാസ് കോളേജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും കേരളാ സർവ്വകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ## മൃഗശിക്ഷകൻ, തച്ചന്റെ മകൾ, മഴതൻ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യപ്രലോഭനം, ഒറ്റമണൽത്തരി, അന്ന അഖ്മതോവയുടെ കവിതകൾ വിവർത്തനം, അന്ധകന്യക, മഴയ്ക്കപ്പുറം, വിജയലക്ഷ്മിയുടെ കവിതകൾ, ജ്ഞാനമഗ്ദലന, സീതാദർശനം, വിജയലക്ഷ്മിയുടെ പ്രണയകവിതകൾ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് 1949 ഫെബ്രുവരി 25ന് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ മധുസൂദനൻ നായർ കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. അതിനു ശേഷമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി ചേർന്നത്. 27 വർഷം ഇവിടെ അദ്ധ്യാപകനായി ജോലിചെയ്ത അദ്ദേഹം പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ## നാറാണത്തു ഭ്രാന്തൻ, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക് , അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം, അച്ഛൻ പിറന്ന വീട്, എന്റെ രക്ഷകൻ
1948 മേയ് 16നു് തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. യഥാർത്ഥനാമം നീലകണ്ഠൻ നമ്പൂതിരി. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ഏറെവർഷങ്ങൾ ജോലിചെയ്തു. 1980 മുതൽ 83 വരെ കേരളസംഗീതനാടകഅക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. 2011 ഒക്ടോബർ 22ന് തൃശൂരിൽ അന്തരിച്ചു. ## ആനവാൽമോതിരം, പെൺകൊട, മോഹപ്പക്ഷി, നാറാണത്ത് പ്രാന്തൻ, രാപ്പാട്ട് , അക്ഷരദീപം, സമതലം, ഹൃദയംപുഷ്പിക്കുന്ന ഋതു, സ്നേഹമുല്ല, നന്മപൂക്കുന്ന കാവ്യവൃക്ഷം
1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യചെയ്തു. തുടർന്ന്, മൂത്തസഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ, നേമത്തു വളർന്നു. വിദ്യാഭ്യാസംകഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ൽ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിനർഹനായി. 2010 ഒക്ടോബർ 23-ന്, ചെന്നൈയിൽവച്ചു പുരസ്കാരമേറ്റുവാങ്ങാനിരിക്കേ, ഒക്ടോബർ 21-നു വൈകീട്ട്, ആറുമണിയോടെ തിരുവനന്തപുരത്തുവച്ച്, അയ്യപ്പൻ അന്തരിച്ചു.
കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറിപ്പുകൾ, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകൾകൊണ്ടൊരു കൂട്, മുളന്തണ്ടിനു രാജയക്ഷ്മാവ്, കൽക്കരിയുടെ നിറമുള്ളവൻ, തെറ്റിയാടുന്ന സെക്കന്റ് സൂചി, പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ജയിൽമുറ്റത്തെപ്പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ, മണ്ണിൽ മഴവില്ലു വിരിയുന്നു, കാലംഘടികാരം
പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് 1933, ജൂലായ് 15ല് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും വിവാഹം കഴിച്ചു.[7]കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്സിക്യൂട്ടീവാണ്. ന്യൂജഴ്സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ## നോവൽ: മഞ്ഞ് , കാലം, നാലുകെട്ട് , അസുരവിത്ത് , വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് , രണ്ടാമൂഴം, വാരണാസി കഥ: ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺ തരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ,ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ## കാട്ടുകുരങ്ങ് (നോവൽ), താളം (നോവൽ), മായ, സീമ (നോവൽ), ദേവി (നോവൽ), മരണം ദുർബ്ബലം (നോവൽ), പതാക (നോവൽ), കരുണാലയം (നോവൽ), സീതായനം (നോവൽ), ഗുരു (നോവൽ), ക്ഷണപ്രഭാഞ്ചലം, വിശ്രമത്താവളം, കലയും സാമാന്യജനങ്ങളും , നോവൽ സ്വരൂപം, സൃഷ്ടിയും നിരൂപണവും, ടോൾസ്റ്റോയിയുടെ കഥ, ദസ്തയേവ്സ്കിയുടെ കഥ, കുമാരനാശാൻ , ബലി, അരക്കില്ലം, പളുങ്കുപാത്രം, പാനപാത്രത്തിലെ കൊടുങ്കാറ്റ്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽസിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽസിലും പ്രവർത്തിച്ചു. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന കോവിലൻ 87-ആം വയസ്സിൽ 2010 ജൂൺ 2-ന് പുലർച്ചെ 2:40-ന് കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വെച്ച് അന്തരിച്ചു. കോവിലന്റെ ഭാര്യ ശാരദ നേരത്തേ മരിച്ചിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളുണ്ട്. ## തോറ്റങ്ങൾ, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങൾ, താഴ്വരകൾ, ഭരതൻ, ഹിമാലയം, തേർവാഴ്ചകൾ, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കൽ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകൾ, പിത്തം, തകർന്ന ഹൃദയങ്ങൾ, ആദ്യത്തെ കഥകൾ, ബോർഡ്ഔട്ട്, കോവിലന്റെ കഥകൾ, കോവിലന്റെ ലേഖനങ്ങൾ, ആത്മഭാവങ്ങൾ, തട്ടകം, നാമൊരു ക്രിമിനൽ സമൂഹം
ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനായി 1935 ഏപ്രിൽ 23-ന് തിരുവല്ലയിൽ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ ജനിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്ന പിതാവ് . കാക്കനാടന്റെ കുടുംബം പിന്നീട് കൊല്ലം ജില്ലയിലെ തേവലക്കര, കൊട്ടാരക്കരയ്കു സമീപമുള്ള മൈലം തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. മൈലത്തായിരുന്നു അദ്ദേഹം ബാല്യകാല്യം ഏറെയും ചെലവഴിച്ചത്. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി (പിന്നീടത് എസ്.എസ്.എൽ.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്കൂളിലും ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായി വിദ്യാഭ്യാസം. രസതന്ത്രം പ്രധാന വിഷയവും ഊർജ്ജതന്ത്രം ഉപവിഷയവുമായെടുത്ത അദ്ദേഹം 1955-ൽ ബിരുദം നേടി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. അതിനിടയിൽ ആഗ്രാ യൂണിവേഴ്സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളേജിൽ എം.എ. എക്കണോമിക്സ് ഒരു വർഷം പഠിച്ചു. 1965-ൽ വിവാഹിതനായി. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിലെത്തിയ കാക്കനാടൻ ലീപ്സിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അവിടെവച്ച് ഹെർദർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി. ഒരു കൊല്ലമായപ്പോഴേക്കും ഗവേഷണം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 1968-ൽ കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് കൊല്ലത്തെ ഇരവിപുരത്ത് സ്ഥിരതാമസമാക്കി. 1971 മുതൽ 73 വരെ കൊല്ലത്തു നിന്നുള്ള മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ കാക്കനാടൻ രചിച്ചിട്ടുണ്ട്. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് 2011 ഒക്ടോബർ 19-ന് കാക്കനാടൻ അന്തരിച്ചു. ഭാര്യ : അമ്മിണി. മക്കൾ: രാധ, രാജൻ, ഋഷി. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.
സാക്ഷി, ഏഴാംമുദ്ര, വസൂരി, ഉഷ്ണമേഖല, കോഴി, പറങ്കിമല, അജ്ഞതയുടെ താഴ്വര, ഇന്നലെയുടെ നിഴൽ, ആരുടെയോ ഒരു നഗരം, അടിയറവ്, തുലാവർഷം, അഭിമന്യു , തീരങ്ങളിൽ ഉദയം, അടർന്നുവീണടിയുന്ന നക്ഷത്രങ്ങൾ, എന്റെ നഗരം ഒരു സമരകഥ- മറ്റൊരുമുഖം, വേരുകൾ ഇല്ലാത്തവൻ, ഒറോത, ഈ നായ്ക്കളുടെ ലോകം, കൊച്ചാപ്പു ചില ഓർമക്കുറിപ്പുകൾ, ബർസാത്തി, ഒരു വിഡ്ഢിയുടെ ചരിത്രം, നായാട്ട്, ചുമർചിത്രങ്ങൾ, കടലിന്റെ മോഹം, കാവേരിയുടെ വിളി, ഇവിടെ ഈ തീരത്ത്, അന്ത്രയോസ് എന്ന പാപി , കമ്പോളം, കാക്കനാടന്റെ ലഘുനോവലുകൾ, പ്രളയത്തിനുശേഷം, ആരുടെയോ ഒരു നഗരം, രണ്ടാം പിറവി, ഹിൽ സ്റേഷൻ, അമ്മയ്ക്കു സ്വന്തം, മഴ നിഴൽ പ്രദേശം, കൊളോസസ്, കച്ചവടം, കണ്ണാടിവീട്, പതിനേഴ്, യുദ്ധാവസാനം, പുറത്തേക്കുള്ള വഴി, അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം, കാക്കനാടന്റെ കഥകൾ, ആൾവാർതിരുനഗറിലെ പന്നികൾ, ഉച്ചയില്ലാത്ത ഒരു ദിവസം , മഴയുടെ ജ്വാലകൾ, അരുളപ്പാട്, ജാപ്പാണപ്പുകയില, ബാൾട്ടിമോറിലെ അമ്മ, യൂസഫ് സരായിലെ ചരസ് വ്യാപാരി, പുറത്തേയ്ക്കുള്ള വഴി, കാലപ്പഴക്കം യാത്രക്കുറിപ്പുകൾ: കുടജാദ്രിയുടെ സംഗീതം, കുളിര്- വേനൽ- മഴ, ഗ്യാലറി- യാത്രയ്ക്കിടയിൽ, കാക്കനാടന്റെ പേജ്
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തന്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിന്റെഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
നോവൽ: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ആവിലായിലെ സൂര്യോദയം, ഡൽഹി , ഹരിദ്വാറിൽ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, ആദിത്യനും രാധയും മറ്റുചിലരും , ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോൾ, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, റഷ്യ, കേശവന്റെ വിലാപങ്ങൾ, നൃത്തം, ഈ ലോകം- അതിലൊരു മനുഷ്യൻ, സീത, പ്രവാസം, ദൽഹി ഗാഥകൾ, കുട നന്നാക്കുന്ന ചോയി, പുലയപ്പാട്ട്, നൃത്തം ചെയ്യുന്ന കുടകൾ ചെറുകഥാ സമാഹാരങ്ങൾ: വീട്, നദിയും തോണിയും, വേശ്യകളേ നിങ്ങൾക്കൊരമ്പലം, അഞ്ചര വയസ്സുള്ള കുട്ടി, ഹൃദയവതിയായ ഒരു പെൺകുട്ടി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, തേവിടിശ്ശിക്കിളി, കള്ളനും പോലീസും, കണ്ണാടിയുടെ കാഴ്ച , മുകുന്ദന്റെ കഥകൾ, റഷ്യ, മുണ്ഡനം ചെയ്യപ്പെട്ട ജീവിതം, നഗരവും സ്ത്രീയും, ഓട്ടോറിക്ഷക്കാരന്റെഭാര്യ, എന്താണ് ആധുനികത
ആനന്ദ് എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. ശില്പകലയിലും തത്പരനായ ആനന്ദിന്റെ ശിൽപ്പങ്ങൾ 2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ പ്രദർശിപ്പിച്ചിരുന്നു. ## ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, ഉത്തരായനം, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്റെ യാത്രകൾ, അഭയാർത്ഥികൾ, വ്യാസനും വിഘ്നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ, വിഭജനങ്ങൾ, പരിണാമത്തിന്റെ ഭൂതങ്ങൾ, ദ്വീപുകളും തീരങ്ങളും, നാലാമത്തെ ആണി, ആനന്ദിന്റെ നോവെല്ലകൾ, വിഷ്ണു, ഒടിയുന്ന കുരിശ്, ഇര, വീടും തടവും, സംവാദം, അശാന്തം, സംഹാരത്തിന്റെ പുസ്തകം, ചരിത്ര കാണ്ഡം, കഥകൾ- ആത്മകഥകൾ, വൃത്താന്തങ്ങളും കഥകളും, എന്റെ പ്രിയപ്പെട്ട കഥകൾ, ആനന്ദിന്റെ കഥകൾ, കഥകൾ, ഇരിപ്പ് നിൽപ്പ് എഴുന്നേൽപ്പ്, തഥാഗതം, ശവഘോഷയാത്ര, മുക്തിപഥം, ഇടവേളകളിൽ, ജനാധിപത്യത്തിന് ആര് കാവൽ?, ഫാസിസം വരുന്ന വഴികൾ, സ്വത്വത്തിന്റെ മാനങ്ങൾ, നഷ്ടപ്രദേശങ്ങൾ, കണ്ണാടിലോകം, ഓർക്കുക കാവലിരിക്കുകയാണ്, വിടവുകൾ എന്ന കൃഷിഭൂമി, കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും, ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും, സന്ദർഭങ്ങൾ സന്ദേഹങ്ങൾ, ജൈവമനുഷ്യൻ, വേട്ടക്കാരനും വിരുന്നുകാരനും, പരിസ്ഥിതി- പ്രകൃതി- ദാരിദ്ര്യം- ജലം- ഊർജ്ജം, എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ, സ്ഥാനം തെറ്റിയ വസ്തു, ചരിത്രപാഠങ്ങൾ, സംഭാഷണങ്ങൾ, കത്തുകൾ- ശില്പങ്ങൾ- കവിതകൾ, കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും, വർത്തമാനകാല വർത്തമാനങ്ങൾ, ഭൂമി ശവക്കോട്ടയാകുന്ന കാലം, ആനന്ദ്: ജീവിതം സംഭാഷണം പഠനം, ആനന്ദ്:വ്യക്തിയും ഭരണകൂടവും
1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു. ## സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും, ഭാസ്കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, കണ്ണാടികാണ്മോളവും, സക്കറിയയുടെ കഥകൾ, പ്രെയ്സ് ദ ലോർഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര്, ജോസഫ് ഒരു പുരോഹിതൻ, ഗോവിന്ദം ഭജ മൂഢമതേ, ഒരു ആഫ്രിക്കൻ യാത്ര, അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും, ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
1948 -ൽ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ. ## ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങൾ,തിരുത്ത് (ചെറുകഥ), പര്യായകഥകൾ, പഞ്ചകന്യകകൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, പുറം മറുപുറം
1944 ജൂലൈ 24ന് പാലക്കാട് ജനിച്ചു.ഉപരിവിദ്യാഭ്യാസം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂർ കേരളവർമ്മ കോളേജിലും.നോർവീജിയൻഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്വേർ യു.എസ്.എ യുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും പ്രവർത്തിച്ചു.ന്യൂ ഇൻഡ്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്കോക്കിന്റെ ഇടപെടൽ, ഡിലൻ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ, മേതിൽ രാധാകൃഷ്ണന്റെ കഥകൾ, ഭൂമിയേയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ
1947-ൽ ജനിച്ചു. ബി.കോം. പാസ്സായശേഷം ബാങ്കിൽ ജോലി സ്വീകരിച്ചു. ബറോഡാ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിൽ ഉദ്യോഗസ്ഥനായിരുന്നു ഏറെക്കാലം.
ജലം, ഇരുമ്പിന്റെ സംഗീതം, കാലം ഒരു മൃതശരീരം, ഒരു സംഘം അഭയാർഥികൾ, കൃഷ്ണഗന്ധകജ്വാലകൾ, ചേലക്കരയുടെ അതീത സ്വപ്നങ്ങൾ
1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. 2005-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു.
മറുപിറവി, ഞങ്ങൾ അടിമകൾ, കിരാതം, താളിയോല, പാണ്ഡവപുരം, നവഗ്രഹങ്ങളുടെ തടവറ, വനവാസം, വിളയാട്ടം, ഏഴാം പക്കം, കൈമുദ്രകൾ, കൈയൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികൾ, ആലിയ, അടയാളങ്ങൾ, തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു, പ്രഹേളികാകാണ്ഡം, മലയാളത്തിൻെറ സുവർണകഥകൾ, അപ്പുവും അച്ചുവും, ചേക്കുട്ടി
കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7-ന് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി - വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു. കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരളസാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണവിഭാഗം കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അക്ബർ കക്കട്ടിൽ 2016 ഫെബ്രുവരി 17-ന് അന്തരിച്ചു. ## ഈ വഴി വന്നവർ, മേധാശ്വം, ശമീല ഫഹ്മി, അദ്ധ്യാപക കഥകൾ, കാദർകുട്ടി ഉത്തരവ്, ആറാം കാലം, വീടിനു തീ പിടിക്കുന്നു, ആകാശത്തിന്റെ അതിരുകൾ, നാദാപുരം, വീണ്ടും നാരങ്ങ മുറിച്ചപ്പോൾ, തെരഞ്ഞെടുത്ത കഥകൾ, ഒരു വായനക്കാരിയുടെ ആവലാതികൾ, ചെറിയ കഥകൾ, മായക്കണ്ണൻ, ശേഷം സ്ക്രീനിൽ, ശ്രീപ്രിയയുടെ ആധികൾ, ജീൻസിട്ട പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ എന്തുചെയ്യണം?, കഥകൾ - തെരഞ്ഞെടുത്തകഥകൾ, ഞങ്ങൾ ലിബാജോണിനെ പേടിക്കുന്നു, പുതിയ വാതിലുകൾ, ദർബാർ - തെരഞ്ഞെടുത്ത കഥകൾ, ആൾപ്പെരുമാറ്റം - തെരഞ്ഞെടുത്ത കഥകൾ, മൈലാഞ്ചിക്കാറ്റ്, സ്ത്രീലിംഗം - പെൺപക്ഷ കഥകൾ, 2011 ലെ ‘ആൺ’കുട്ടി, കന്നിച്ചുവടുകൾ (ഈ വഴി വന്നവരും മേധാശ്വവും), ഇപ്പോൾ ഉണ്ടാവുന്നത്, രണ്ടും രണ്ട്, മൂന്നും മൂന്ന്, ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങൾ, ധർമ്മസങ്കടങ്ങളുടെ രാജാവ്, പതിനൊന്ന് നോവലറ്റുകൾ, ജിയാദ് ഗോൾഡ് പൂവിടുമ്പോൾ, കീർത്തന, മൃത്യുയോഗം, സ്ത്രൈണം, ഹരിതാഭകൾക്കപ്പുറം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, അക്ബർ കക്കട്ടിലിന്റെ നാലു നോവലുകൾ, പ്രാർത്ഥനയും പെരുന്നാളും, സ്കൂൾ ഡയറി, അനുഭവം ഓർമ്മ യാത്ര, പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും, ആ പെൺകുട്ടി ഇപ്പോൾ എവിടെ?, നക്ഷത്രങ്ങളുടെ ചിരി, സർഗ്ഗസമീക്ഷ, നമ്മുടെ എം ടി, അദ്ധ്യയനയാത്ര, കുഞ്ഞിമൂസ വിവാഹിതനാവുന്നു, നോക്കൂ- അയാൾ നിങ്ങളിൽ തന്നെയുണ്ട്, പാഠം മുപ്പത്, കക്കട്ടിൽ യാത്രയിലാണ്
1941, നവംബർ 16 ന് മൂവാറ്റുപുഴയിൽ ജനിച്ചു. പിതാവ് ഒരു കർഷകനായിരുന്നു. സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന കെ സി സക്കറിയാസ് പിതാവിന്റെ സുഹൃത്തായിരുന്നു. അദ്ദേഹവുമായുള്ള സഹവാസം സാഹിത്യ കലാസ്വാദനത്തിനുള്ള വഴി തുറന്നു.
തപോവനത്തിലെ സൂര്യൻ, മാറിയ ഗോരെട്ടി , രചനയുടെ രഹസ്യം, പ്രണയതാഴ്വരയിലെ ദേവദാരു, ആർഷജ്ഞാനത്തിൻറെ പ്രവാചകൻ, എം. പി. പോൾ - കലാപത്തിന്റെ തിരുശേഷിപ്പുകൾ, മഹാത്മാ ഗാന്ധി , ഇതിഹാസപുഷ്പങ്ങൾ, കേരള ഭാഷാഗംഗ, യുഗപ്രതിഭ, സാഹിത്യ സമീപനം, ഇവർ എനിക്ക് ആരായിരുന്നു?, അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, ഉഴവുചാലുകൾ , എഴുതാപ്പുറങ്ങൾ, കൽത്താമാര, കാമന, ഞാൻ കാത്തിരിക്കുന്നു, പ്രണയ താഴ്വരയിലെ ദേവദാരു, പർവതങ്ങളിലെ കാറ്റ്, സമതലങ്ങൽക്കപ്പുറം, ഹൃദയത്തിൽ ഒരു വാൾ, നായക സങ്കല്പം മലയാളനോവലിൽ, ഞാൻ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികൾ , പ്രണയ കഥകൾ, സമയ സൂചികൾ നിശ്ചലം, പ്രണയത്തിന്റെകനൽ വഴികൾ, അടരുന്ന ആകാശം, എൻറെ സഞ്ചരകഥകൾ, ഒലിവുമരങ്ങളുടെ നാട്ടിൽ, കഥകൾ ഓണക്കൂർ, മരുഭുമിയുടെ ഹൃദയം തേടി,
സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1941-ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി. 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു. തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ്ങ് കോളേജിൽ നിന്നു അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ അഴീക്കോട് 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952-ൽ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു. 1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. മരണപെടുമ്പോൾ 2012ല് 85 വയസായിരുന്നു.
ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, പുരോഗമനസാഹിത്യവും മറ്റും, മഹാത്മാവിന്റെ മാർഗ്ഗം, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, മഹാകവി ഉള്ളൂർ, വായനയുടെ സ്വർഗ്ഗത്തിൽ, മലയാള സാഹിത്യവിമർശനം, ചരിത്രം സമന്വയമോ സംഘട്ടനമോ?, തത്ത്വമസി, മലയാള സാഹിത്യപഠനങ്ങൾ , വിശ്വസാഹിത്യ പഠനങ്ങൾ , തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ , അഴീക്കോടിന്റെ പ്രഭാഷണങ്ങൾ, ഗുരുവിന്റെ ദുഃഖം, അഴീക്കോടിന്റെ ഫലിതങ്ങൾ, അഴീക്കോടിന്റെ പ്രഭാഷണങ്ങൾ , ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ , പാതകൾ കാഴ്ചകൾ , നവയാത്രകൾ, ഭാരതീയത, പുതുപുഷ്പങ്ങൾ , തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, ദർശനം സമൂഹം വ്യക്തി, പ്രിയപ്പെട്ട അഴീക്കോടിനു് , ഇന്ത്യയുടെ വിപരീത മുഖങ്ങൾ, എന്തൊരു നാട് , അഴീക്കോടിന്റെ ലേഖനങ്ങൾ, നട്ടെല്ല് എന്ന ഗുണം , അഴീക്കോടിന്റെ ആത്മകഥ, ഒരു കൂട്ടം പഴയ കത്തുകൾ, ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ , ജയദേവൻ
1927 സെപ്തംബർ 16-ന് ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യ മാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ## ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വർണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോൾ, ശൃംഗാരചിത്രണം - സി.വിയുടെ നോവലുകളിൽ, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ, ഫ്ളോറൻസ് നൈറ്റിംഗേൽ, അണയാത്ത ദീപം, മൌലാനാ അബുൾ കലാം സാദ്, മഹാകവി ജി.ശങ്കരക്കുറുപ്പ് , ഇടശ്ശേരി ഗോവിന്ദൻ നായർ, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, ജിയുടെ കാവ്യജീവിതം, മലയാള കവിതാസാഹിത്യ ചരിത്രം, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരാവിഷ്കരണം സി വി കൃതികളിൽ, ഉണ്ണിക്കുട്ടന്റെ ലോകം, നമ്മുടെ പൈതൃകം, ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ, ഭാരതസ്ത്രീ, അക്കിത്തത്തിന്റെ കവിത
1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ തിണക്കൽ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. പരേതയായ കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി. ## പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ഒരു കഥാകൃത്ത് കുരിശിൽ, മഖൻ സിംഗിന്റെ മരണം, ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികൾ, സാക്ഷി, ശേഖൂട്ടി, ഹാരിസൺ സായ്വിന്റെ നായ, വീടു നഷ്ടപ്പെട്ട കുട്ടി, അശ്വതി, കാലഭൈരവൻ, കത്തുന്ന ഒരു രഥ ചക്രം, നളിനകാന്തി, ഗൗരി, കടൽ, പത്മനാഭന്റെ കഥകൾ, പള്ളിക്കുന്ന്, ഖലീഫാ ഉമറിന്റെ പിൻമുറക്കാർ, കഥകൾക്കിടയിൽ, യാത്രയ്ക്കിടയിൽ
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ## മലമുകളിലെ അബ്ദുള്ള, നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി, സ്മാരകശിലകൾ, കലീഫ, മരുന്ന്, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ, ദുഃഖിതർക്കൊരു പൂമരം, സതി, മിനിക്കഥകൾ, തെറ്റുകൾ, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്, കാലാൾപ്പടയുടെ വരവ്, അജ്ഞാതൻ, കാമപ്പൂക്കൾ, പാപിയുടെ കഷായം, ഡോക്ടർ അകത്തുണ്ട്, തിരഞ്ഞെടുത്ത കഥകൾ, കന്യാവനങ്ങൾ, നടപ്പാതകൾ, എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ, കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, മേഘക്കുടകൾ, വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ, ക്ഷേത്രവിളക്കുകൾ, ക്യാമറക്കണ്ണുകൾ, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ, പുനത്തിലിന്റെ കഥകൾ, ഹനുമാൻ സേവ, അകമ്പടിക്കാരില്ലാതെ, കണ്ണാടി വീടുകൾ, കാണികളുടെ പാവകളി, തിരഞ്ഞെടുത്ത നോവലൈറ്റുകൾ, ജൂതന്മാരുടെ ശ്മശാനം, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ, സംഘം, അഗ്നിക്കിനാവുകൾ, മുയലുകളുടെ നിലവിളി, പരലോകം, വിഭ്രമകാണ്ഡം - കഥായനം, കുറേ സ്ത്രീകൾ, പുനത്തിലിന്റെ നോവലുകൾ, വാകമരങ്ങൾ
എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി. ## ഒരു സങ്കീർത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഗ്രീഷ്മജ്വാലകൾ, കാൽവരിയിലേക്ക് വീണ്ടും, ഇടത്താവളം, അർക്കവും ഇളവെയിലും, മേഘച്ഛായ, ഏഴാം വാതിൽ, നിന്റെ കൂടാരത്തിനരികെ, വാൾമുനയിൽ വച്ച മനസ്സ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, പൊൻപറകൊണ്ട് സ്നേഹമളന്ന്, ദൂരങ്ങൾ കടന്ന്, തേവാരം, പകൽപൂരം, കൃപാനിധിയുടെ കൊട്ടാരം, ഇലത്തുമ്പുകളിലെ മഴ, അസ്തമയത്തിന്റെ കടൽ, ഗോപുരത്തിനുതാഴെ, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടിൽ പറക്കുന്ന പക്ഷി, പ്രദക്ഷിണവഴി, തൃഷ്ണ, സ്മൃതി, ദൈവത്തിന്റെ കാട്ടിലെ ഒരില, ശംഖുമുദ്രയുള്ള വാൾ, ബോധിവൃക്ഷം, കടൽക്കരയിലെ വീട്, ഹൃദയരേഖ, ഒറ്റ ശിഖരത്തിന്റെ മരം, ഡിസംബർ, ഒരുകീറ് ആകാശം, സ്നേഹത്തിന്റേയും മരണത്തിന്റേയും അതി; ശലഭത്തിന്റെലോകം
പ്രവാസിയായ ഇദ്ദേഹം ബഹ്റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ.
അബീശഗിൻ, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അൽ - അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പു നിറമുള്ള പകലുകൾ , മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ, മരീചിക, ശരീരശാസ്ത്രം, യുത്തനേസിയ, പെൺമാറാട്ടം, ഇ.എം.എസും പെൺകുട്ടിയും, മനുഷ്യൻ എന്ന സഹജീവി, ഇരുണ്ട വനസ്ഥലികൾ, അനുഭവം ഓർമ്മ യാത്ര, ഒറ്റമരത്തണൽ, ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ, ഇരട്ട മുഖമുള്ള നഗരം
1935 നവംബർ 16 ന് കിഴക്കൻ ബർമ്മയിലെ (മ്യാൻമർ) റംഗൂണിനു സമീപം (ഇന്നത്തെ യാങ്കോൺ) മോൺ സംസ്ഥാനത്ത് കേരളത്തിലെ കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്ക് കുടിയേറിയ മൊയ്തീൻ കുട്ടി ഹാജി, ബർമീസ് വംശജയായ മമോദി ദമ്പതികളുടെ പുത്രനായി ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു.എ ഖാദർ ജനിച്ചത് . ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മാമൈദി മരണപ്പെട്ടു. മരണകാരണം വസൂരിയായിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഈ കുട്ടിയും കുടുംബവും ബർമയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിത്തീർന്നു. എട്ടാമത്തെ വയസ്സിൽ യു എ ഖാദർ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിൽ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആർട്ട്സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ചെന്നൈയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകരുമായുമായുള്ള ബന്ധം പുലർത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. മദ്രാസ്സിൽ താമസിക്കുന്ന കാലത്ത് കേരള സമാജം സാഹിത്യ സംഘവുമായുള്ള ബന്ധം സാഹിത്യ രചനയ്ക്ക് വലിയ മുതൽക്കൂട്ടായി. 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. ഫാത്തിമാ ബീവിയാണ് അദ്ദേഹത്തിന്റെ പത്നി. ആൺകുട്ടികളായ ഫിറോസ്, കബീർ, അദീപ് എന്നിവരും സറീന, സുലേഖ എന്നീ പെൺമക്കളുമായി അദ്ദേഹത്തിന് 5 കുട്ടികളാണുള്ളത്. ശ്വാസകോശാർബുദത്തെ തുടർന്ന് ദീർഘനാൾ ചികിത്സയിലായിരുന്ന ഖാദർ, 2020 ഡിസംബർ 12-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.
അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, തൃക്കോട്ടൂർ കഥകൾ, കഥപോലെ ജീവിതം, തൃക്കോട്ടൂർ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ, ചെമ്പവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്പസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകൾ, ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുൽത്താന, ചെങ്കോൽ, ചങ്ങല, അനുയായി, സർപ്പസന്തതി, പവന്മാറ്റ്, ആഴം, ഖുറൈഷികൂട്ടം, അറബിക്കടലിന്റെ തീരം, ഇണയുടെ വേദാന്തം, മിസ്സിസ് മേനോൻ, യമുനയുടെ ഉറകൾ, കൊടിമരച്ചുവട്ടിലെ മേളം, അരിപ്രാവിന്റെ പ്രേമം, ചെമ്പവിഴം, മാണിക്യം വിഴുങ്ങിയ കാണാരൻ, വായേപ്പാതാളം, പൂമരത്തളിരുകൾ, കളിമുറ്റം, പന്തലായിനിയിലേക്ക് ഒരു യാത്ര, അടിയാധാരം, നാണിക്കുട്ടിയുടെ നാട്, സ്രഷ്ടാവിന്റെ ഖജാന, ഭഗവതി ചൂട്ട്, ഇത്തിരി പൂമൊട്ടുകൾ, കാട്ടിലെ കഥകൾ, കോഴി മൂന്നുവെട്ടം കൂകും മുൻപ്, ഏതാനും യുവതികൾ, രാഗലോല, ഇണതേടൽ, പ്രേമപൂർവ്വം, കോയ, പൂക്കൾ വിരിയുമ്പോൾ, ധന്യ, പൊങ്ങുതടികൾ, ഖാദർ കഥകൾ, ഖാദറിന്റെ കഥാലേഖനങ്ങൾ, ഖാദർ എന്നാൽ, പ്രകാശനാളങ്ങൾ, നന്മയുടെ അമ്മ
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന് കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. നെല്ല് ആണ് വത്സലയുടെ ആദ്യ നോവൽ. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു. ഭർത്താവ് എം. അപ്പുക്കുട്ടി
എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, നെല്ല് (നോവൽ), കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ, പോക്കുവെയിൽ പൊൻവെയിൽ, എരണ്ടകൾ
ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വീക്ഷണം, മാധ്യമം, എന്നീ പത്രങ്ങൾ അവയിൽ പെടും. ഇന്ത്യൻ ദേശീയ ചലച്ചിത്ര മേളയുടെ അവാർഡ് കമ്മിറ്റിയുടെയും ഇന്ത്യൻ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു.
ആകാശത്തിൽ ഒരു വിടവ്, തീക്കടൽ കടഞ്ഞ് തിരുമധുരം, ഉള്ളിൽ ഉള്ളത്, ഇനിയൊരു നിറകൺചിരി, കരൾ പിളരും കാലം, മുൻപേ പറക്കുന്ന പക്ഷികൾ, വേർപാടുകളുടെ വിരൽപ്പാടുകൾ, ഇവിടെ എല്ലാവർക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, ആലോചന, നാടകാന്തം, കന്നിവിള, കാനൽത്തുള്ളികൾ, മൃണാളം, വേരുകൾ പടരുന്ന വഴികൾ, നിഴൽപ്പാടുകൾ, തമസോ മാ, ഊടും പാവും, രണ്ടു ദിവസത്തെ വിചാരണ, കങ്കാളികൾ, നിലാവ്, തേവിടിശ്ശി, അസതോ മാ, അമൃതം, ആഴങ്ങളിൽ അമൃതം, കാസ്സിയോപ്പിയക്കാരൻ കാസ്റ്റലിനോ, ഒരു വിളിപ്പാടകലെ, കണ്ട്രോൾ പാനൽ, ദൃക്സാക്ഷി, അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര, ഉൾപ്പിരിവുകൾ, കുറെക്കൂടി മടങ്ങിവരാത്തവർ, ഇടുക്കുതൊഴുത്ത്, കൈവഴികൾ, ഇവൾ അവരിൽ ഒരുവൾ, ശ്രുതി, അമാവാസികൾ, ഗീതാദർശനം
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു. , 1928 മേയ് 1നാണ് കാവാലം ശ്രീകുമാര് ജനിച്ചത്. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനായിരുന്നു. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ജൂൺ 26ന് തന്റെ 88-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.
സാക്ഷി, തിരുവാഴിത്താൻ, ജാബാലാ സത്യകാമൻ, ദൈവത്താർ, അവനവൻ കടമ്പ, കരിംകുട്ടി, നാടകചക്രം , കൈക്കുറ്റപ്പാട്, ഒറ്റയാൻ , പുറനാടി (അഞ്ച് നാടകങ്ങളുടെ സമാഹാരം)
മൈതീൻഖാന്റെയും ഹമീദുമ്മയുടെയും മകൻ. തിരുവനന്തപുരത്ത് ജനനം. എം.എ., പി.എച്ച്.ഡി ബിരുദം. കേന്ദ്ര സാഹിത്യ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു. സാഹിത്യനിരൂപകനും കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയുമായിരുന്നു എം.എം. ബഷീർ.
കേരളകവിത 2007 (എഡിറ്റർ), കേരളകവിത 2008 (എഡിറ്റർ), സ്നേഹപൂർവ്വം ജിബ്രാൻ, എം.ടി. കഥയും പൊരുളും, കേരള കവിത 2000 (എഡിറ്റർ), തിരിച്ചറിവുകൾ, വിളക്കെവിടെ വെളിച്ചമെവിടെ ?, ആശാന്റെ പണിപ്പുര, കവിതയിലെ ചില പ്രശ്നങ്ങൾ, സമീക്ഷണം, കുമാരനാശാന്റെ രചനാ ശിൽപ്പം
1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി.
പ്രഭാതദർശനം, സഹൊദരൻ കെ അയ്യപ്പൻ, മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ, ഇവർ ലോകത്തെ സ്നേഹിച്ചവർ, എം. ഗോവിന്ദൻ, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം , യുക്തിവാദി എം.സി. ജോസഫ് , ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കർമഗതി
ജനനം 1938 ഡിസംബർ 19-ന് കോട്ടയം ജില്ലയിലെ ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കൽ വർക്കി-അന്നമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായി. കാരിക്കോട്-പൊതി-തലയോലപ്പറമ്പു-സ്കൂളുകളിലും (1945-56) പാലാ(56-57) തേവര(58-61) യൂണിവേഴ്സിറ്റി(61-62) മഹാരാജാസ്(62-63) കോളജുകളിലും പഠിച്ചു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളത്തിലും ഇംഗ്ളീഷിലും മധുര യൂണിവേഴ്സിറ്റിയിൽ നിന്നു ഗാന്ധിയൻചിന്തയിലും എംഎ, കാലിക്കറ്റിൽനിന്നു പി.എച്ച്ഡി, ബിഎ &എംഎ ഒന്നാം റാങ്കിനു ടി.കെ.ജോസഫ്-ഡോ. ഗോദവർമ്മ പുരസ്ക്കാരങ്ങൾ. 1963 മുതൽ കോളജധ്യാപകൻ. കോഴിക്കോടു-തലശ്ശേരി ഗവ. കോളജുകളിൽ മലയാളം പ്രൊഫസറായിരുന്നു. എറണാകുളം മഹാരാജാസിൽനിന്നു വകുപ്പു തലവനായി (1986-94) റിട്ടയർ ചെയ്തു. ഭാര്യ: പ്രൊഫ.തെരേസാ വളവി. മക്കൾ:ജെയ്സൺ, ജീസസ്, സിന്ധു.
കവിതയുടെ ഭാവി - നിരൂപണം, മഗ്ദലനമറിയവും വള്ളത്തോൾക്കവിതയും - പഠനം, ഒരു വിലാപം - കവിത; വ്യാഖ്യാനം, നീഗ്രോ ക്രിസ്തു - നിരൂപണം, കോലായ രണ്ട് - നിരൂപണം, ഉത്തരേന്ത്യൻ നഗരങ്ങൾ പശ്ചിമേന്ത്യൻ ദൃശ്യങ്ങൾ, സഞ്ജയ് മുതൽ രുക്സാന വരെ, ഇന്ദുമതീസ്വയംവരം - നോവൽ, ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ - നിരൂപണം , കേസ് ഡയറി, ആദ്യകാല മലയാള നോവൽ, നിരൂപണം പുതിയ മുഖം, മുപ്പതു കവിതകൾ - കവിത, ഉറൂബ് വ്യക്തിയും സാഹിത്യകാരനും, പൊറ്റെക്കാട്ട് വ്യക്തിയും സാഹിത്യകാരനും, മലയാള നോവൽ പത്തൊൻപതാം നൂറ്റാണ്ടിൽ, കുന്ദലത - റൊമാൻസ്, നാലു നോവലുകൾ , കാട്ടാളരിൽ കാപ്പിരി കാമദേവൻ, വർത്തമാനപ്പുസ്തകം പാഠവും പഠനങ്ങളും, സാഹിത്യ സാമൂഹ്യവിമർശനങ്ങൾ, അന്തപ്പായിയുടെ നോവലുകൾ .....ശാരദയും, കാനായിലെ വീഞ്ഞ് , മലയാളവും മലയാളിയും, സാഹിത്യനിരൂപണം ജി.എൻ.പിള്ള സ്മാരകഗ്രന്ഥം, സാഹിത്യനിരൂപണം 17, നൽകുക ദഃഖം വീണ്ടും, ചന്തുമേനോൻ - ജീവചരിത്രം, സ്വാതന്ത്ര്യം സാഹിത്യം പത്രപ്രവർത്തനം, എന്റെ സത്യാന്വേഷണ പരീക്ഷണകഥ - ഗാന്ധിജി, നോവൽ സി.വി.മുതൽ ബഷീർ വരെ, യുഗാന്ത്യത്തിന്റെ മണിമുഴക്കം, അടയാളം ക്രൂശിതന്റെ ദർശനം, യുഗാന്ത്യവും രണ്ടാംവരവും, ആത്മീയാനുഭവങ്ങളും അപ്പസ്തോലപ്രമുഖരും, അന്ത്യനാളുകൾ
1947ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനനം. കൊല്ലം എസ്.എൻ. കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.
കവിത, കൊച്ചിയിലെ വൃക്ഷങ്ങൾ, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ, കെജിഎസ് കവിതകൾ, ബംഗാൾ, അയോദ്ധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുെന്നെങ്കിൽ ഇങ്ങനെ