Contacts

സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
പടപ്പാട്ട്

വാസ്തവചരിത്രസംഭവങ്ങളെ അങ്ങിങ്ങു ഗൂഹനംചെയ്തു സാമുതിരിരാജവംശത്തിന്റെ ഖ്യാതിയെ പ്രഖ്യാപനംചെയ്യുന്ന ഒരു കവിതയാണെന്നു മര്‍മ്മജ്ഞന്മാക്കു കാണാവുന്നതാണ്. നിഷ്പക്ഷമായ നിലയിൽ നിന്നുകൊണ്ട് ഒരു വിഷമവും വിശ്രുതവുമായ ഘട്ടത്തിൽ കൊച്ചി, കോഴിക്കോട്, വെട്ടം, ചെമ്പകശ്ശേരി, വടക്കുംകൂർ മുതലായ രാജാക്കന്മാരുടേയും പറങ്കി, ലന്ത ഈ കമ്പനികളുടേയും ചരിത്രത്തെ സൂക്ഷ്മമായി അവലോകനം ചെയ്തു രേഖപ്പെടുത്തുന്ന സമകാലികമായ ഭാഷാഗ്രന്ഥം ഈപടപ്പാട്ട് അല്ലാതെ മറ്റൊന്നും പ്രസിദ്ധപ്പെടുത്തീട്ടുള്ളവയിൽ കാണുകയില്ലെന്നാണ് എനിക്കു തോന്നുന്നത്.
- ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

താളിളക്കം
!Designed By Praveen Varma MK!