കേരളഭാഷയെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം: ആദ്യഘട്ടം- ബാല്യാവസ്ഥ- കരിന്തമിഴുകാലം. മദ്ധ്യഘട്ടം- കൗമാരാവസ്ഥ കൊല്ലവർഷം 500-800 ക്രിസ്ത്വബ്ദം 1325-1625- മലയാണ്മക്കാലം. ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം.
വർണ്ണങ്ങളെ ഓരോ പ്രകാരത്തിൽ കൂട്ടിച്ചേർക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നു
ഒരർത്ഥത്തെ കുറിക്കുന്നതിനായി വർണ്ണങ്ങളെ കൂട്ടിച്ചേർത്തുണ്ടാകുന്ന അക്ഷരക്കൂട്ടത്തിനു് "ശബ്ദം' എന്നു പേർ. ഈ ശബ്ദത്തെത്തന്നെയാണു് "പ്രകൃതി' എന്നും പറഞ്ഞുവരുന്നതു്.
സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു് തയ്യാറുള്ള ശബ്ദത്തിനു "പദം' എന്നു പേർ
ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരെ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകം; വാച്യമായ ഒരർത്ഥമുള്ളതു് "വാചകം' എന്നു ചുരുക്കം
വാച്യമായി ഒരർത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള സംബന്ധത്തെ സ്ഫുരിപ്പിക്കുക മാത്രം ചെയ്യുന്നതു് ദ്യോതകം
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ വാചകമായ ശബ്ദം നാമം
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ ക്രിയാവാചകമായതു് കൃതി
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ ഗുണവാചകം നാമം. വിശേഷണം എന്നും പേരുണ്ട്
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ ഗുണവാചകം നാമം. ഭേദകം എന്നും പേരുണ്ട്
രണ്ട് വാക്കുകളേയോ വാക്യങ്ങളേയോ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിപാതം എന്ന പേരിൽ അറിയപ്പെടുന്നത്. നിപാതങ്ങളെല്ലാം സ്വഭാവത്താൽത്തന്നെ ദ്യോതകങ്ങളാകുന്നു.
അവ്യയങ്ങൾ ആദികാലത്തിൽ വാചകങ്ങളായിരുന്ന ചില പദങ്ങൾ കാലക്രമത്തിൽ അക്ഷരലോപം വന്നിട്ടും വിഭക്തികൾ ചേർക്കാതെ പ്രയോഗിച്ചുവന്നിട്ടും വാചകത്വം പോയി ദ്യോതകങ്ങളായിത്തീർന്നവയുമാണു്
ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്നു് ആ വിഭക്ത്യർത്ഥത്തെ പരിഷ്കരിക്കുന്ന ദ്യോതകം
രണ്ടു വാക്യാർത്ഥങ്ങളെ തമ്മിൽ ഘടിപ്പിക്കുന്നതു് ഘടകം
മറ്റൊന്നിനോടും ചേരാതെ തന്നെത്താൻ ഒരു വാക്യാർത്ഥത്തെ സ്ഫുരിപ്പിക്കുന്നതു് വ്യാക്ഷേപം
എല്ലാ വസ്തുക്കളെയും ഓരോന്നായോ എല്ലാംകൂടിയോ കുറിക്കുന്നതിനുള്ള നാമത്തിനുതന്നെയാണു് "സർവ്വനാമം' എന്നു പറഞ്ഞുവരുന്നതു്
ദ്രവ്യത്തെക്കുറിക്കുന്ന നാമം ദ്രവ്യനാമം
ഗുണത്തെക്കുറിക്കുന്നതു് ഗുണനാമം
ക്രിയയെ കുറിക്കുന്നതു ക്രിയാനാമം
ഒരു വ്യക്തിയെ പ്രതേ്യകമറിയിക്കുന്നതു് സംജ്ഞാനാമം
ഒരു ജാതിയെക്കുറിക്കുന്നതു സാമാന്യനാമം;
സർവ്വത്തിന്റെയും നാമമായിട്ടുള്ളതു് സർവ്വനാമം
ജാതിവ്യക്തിഭേദം കല്പിക്കുന്നതിനു സൗകര്യമില്ലാത്ത പദാർത്ഥങ്ങളുടെ നാമമായിട്ടുള്ളതു് മേയനാമം
എൻ
നിൻ
അ, ഇ, എ എന്ന വിവേചകസർവ്വനാമങ്ങൾക്കു "ചുട്ടെഴുത്ത്' എന്നു തമിഴർ പേർ ചെയ്തിരിക്കുന്നു
ഉ, ഒരു
യാ, ഏ
ആർ, എന്ത്
ചില, പല
ഇന്ന
എല്ലാ
തൻ
മിക്ക
മറ്റ്
വല്ല
ക്രിയയ്ക്കു് കർമ്മം ഇല്ലാത്തതിനാൽ ആവക കൃതികളെല്ലാം അകർമ്മകങ്ങൾ
ക്രിയയ്ക്കു് കർമ്മം കർമ്മമുള്ളതിനാൽ ആവക കൃതികളെല്ലാം സകർമ്മകങ്ങൾ
പരപ്രരണകൂടാതെ കർത്താവു് തനിയേ ക്രിയചെയ്യുന്ന ഇടങ്ങളിൽ
കർത്താവു്, മറ്റൊരു നിർബ്ബന്ധപ്രകാരം ക്രിയചെയ്യുന്നിടത്തു
ചില കൃതികൾ അർത്ഥം നോക്കുന്നതായാൽ കേവല പ്രകൃതിതന്നെ എന്നും രൂപം നോക്കുന്നതായാൽ പ്രയോജകപ്രകൃതി എന്നും തോന്നുന്നവയായിട്ടുണ്ടു്. അർത്ഥഭേദംകൂടാതെ "ക്ക്' എന്നു ചേർക്കേണ്ടുന്ന കേവലപ്രകൃതിയിലെ കൃതികൾ
വിശേഷവിധി ഇല്ലാത്തവ അകാരിതങ്ങൾ
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം പ്രാധാന്യമുള്ള കൃതിക്കു്. മുറ്റുവിന എന്നും പേരുണ്ട്
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം അപ്രാധാന്യമുള്ള കൃതിക്കു്. പറ്റുവിന എന്നും പേരുണ്ട്
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം പ്രാധാന്യമുള്ള കൃതിക്കു്. കരോതികൃതി എന്നും പേരുണ്ട്
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം അപ്രാധാന്യമുള്ള കൃതിക്കു്. കുർവത്കൃതി എന്നും പേരുണ്ട്
ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന വിനയെച്ചം. ക്രിയാംഗം, ക്രിയന്യൂനം എന്നീ പേരുകളുണ്ട്
ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന ക്രിയാഗം. വിനയെച്ചം, ക്രിയന്യൂനം എന്നീ പേരുകളുണ്ട്
ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന ക്രിയന്യൂനം. വിനയെച്ചം, ക്രിയാഗം എന്നീ പേരുകളുണ്ട്
ഒരു നാമത്തിന് കീഴടങ്ങുന്ന പറ്റുവിന വിനയെച്ചം. നാമാംഗം, ശബ്ദന്യുനം എന്നീ പേരുകളുണ്ട്
ഒരു നാമത്തിന് കീഴടങ്ങുന്ന പറ്റുവിന നാമാംഗം. പേരെച്ചം, ശബ്ദന്യുനം എന്നീ പേരുകളുണ്ട്
ഒരു നാമത്തിന് കീഴടങ്ങുന്ന പറ്റുവിന ശബ്ദന്യുനം. പേരെച്ചം, നാമാംഗം എന്നീ പേരുകളുണ്ട്
നാമത്തെ വിശേഷിപ്പിക്കുന്ന ശബ്ദം നാമവിശേഷണം
കൃതിയെ വിശേഷിപ്പിക്കുന്ന ശബ്ദം ക്രിയാവിശേഷണം. കൃതിവിശേഷണം എന്നും പേരുണ്ട്
കൃതിയെ വിശേഷിപ്പിക്കുന്ന ശബ്ദം കൃതിവിശേഷണം. ക്രിയാവിശേഷണം എന്നും പേരുണ്ട്
മറ്റൊരു ഭേദകത്തെത്തന്നെ വിശേഷിപ്പിക്കുന്ന ശബ്ദം ഭേദകവിശേഷണം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. വികാരം ഒന്നുമില്ലാതെ നില്ക്കുന്ന ശബ്ദസ്വരൂപം തന്നെ. ഇതിനെ പ്രായേണ നാമത്തോടു സമാസമായി ചേർത്താണു് പ്രയോഗിക്കാറു പതിവു്.
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. ഭേദകമായിട്ടുപയോഗിക്കുന്ന സർവ്വനാമംതന്നെ
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. സംഖ്യാപരമായ ഭേദകംതന്നെ
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. ഒരു വസ്തുവിന്റെ സ്വഭാവത്തെ വർണ്ണിക്കുന്ന ഭേദകമാകുന്നു
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. പരിമാണം എന്നു പറയുന്ന അളവിനെക്കുറിക്കുന്ന ഭേദകമാകുന്നു
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. പേരെച്ചത്തെത്തന്നെ ഭേദകമായിട്ടുപയോഗിക്കുന്നതാകുന്നു.
അഅഅഅഅ
ഭാഗിക്കാൻ പാടില്ലാത്ത മൂലതത്ത്വം.
പ്രകൃതിധർമ്മങ്ങളെ പ്രകാശിപ്പിക്കുന്ന ഭാഗം. പ്രത്യയം എന്നും പേരുണ്ട്
പ്രകൃതിധർമ്മങ്ങളെ പ്രകാശിപ്പിക്കുന്ന ഭാഗം. വികൃതി എന്നും പേരുണ്ട്
പ്രകൃതിക്കും വികൃതിക്കും മദ്ധ്യേ വരുന്നത്
ഇടനിലയ്ക്കു് അംഗമായിച്ചേരുന്നത്
ഉച്ചാരണസൗഷ്ഠവത്തിനുവേണ്ടി ചെയ്യുന്ന ഭേദഗതികൾ
പ്രകൃതിയും ഇടനിലയും കൂടിച്ചേർന്നുള്ള പദഭാഗത്തിനു്
പുരുഷൻ, സ്ത്രീ, നപുംസകം എന്നു ലോകത്തിൽ പ്രസിദ്ധമായ വിഭാഗത്തിനു തന്നെയാണു് ഭാഷയിൽ ലിംഗം എന്നു പറയുന്നതു്. ശബ്ദങ്ങളിൽ ചേര്ക്കുന്ന ലിംഗത്തിന്റെതായ പ്രത്യയമാണിത്
ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ് പുല്ലിംഗം
സ്ത്രീജാതിയെ അല്ലെങ്കിൽ സ്ത്രീനാമത്തെ കുറിക്കുന്നതാണ് സ്ത്രീലിംഗം
നപുംസകജാതിയെ അല്ലെങ്കിൽ നപുംസകനാമത്തെ കുറിക്കുന്നതാണ് നപുംസകലിംഗം
ഒരു വസ്തുവിനെപ്പററി സംസാരിക്കുമ്പോൾ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി അതിനെപ്പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം. ശബ്ദങ്ങളിൽ ചേര്ക്കുന്ന വചനത്തിന്റെതായ പ്രത്യയമാണിത്
ഒന്നിനെക്കുറിക്കുന്നതു് ഏകവചനം
ഒന്നിലധികത്തെക്കുറിക്കുന്നതു്
സ്ത്രീപുരുഷനപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെക്കുറിക്കുന്നതു്
രണ്ടുംകൂടി കലർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു്
ഒരു വ്യക്തിക്കുതന്നെ ബഹുമാനത്തിന്നുവേണ്ടി ചെയ്യുന്നതു്
മററു പദങ്ങളുമായുള്ള സംബന്ധത്തെക്കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങൽക്കാണു് "വിഭക്തി' എന്നു പേർ
ഒന്നാമത്തെ വിഭക്തിക്കു് "നിർദ്ദേശിക' എന്നു പേർ; അതിന്നു പ്രത്യയം ഒന്നുമില്ല; തന്മതന്നെ എന്നാൽ ശബ്ദസ്വരൂപംതന്നെ വരും. ആ വിഭക്തി കർത്താവിനെ കുറിക്കുന്നു. നിർദ്ദേശിക എന്നുള്ള പേരുകൊണ്ടു് ഏതെങ്കിലും ഒരു നാമത്തെ നിർദ്ദേശിക്കുക മാത്രം ചെയ്യുന്നിടത്തും ഇൗ വിഭക്തിതന്നെ വരുമെന്നാകുന്നു സിദ്ധാന്തം
പ്രതിഗ്രാഹിക എന്ന വിഭക്തി കർമ്മത്തെക്കുറിക്കുന്നു; അതിനു പ്രത്യയം എ എന്നുമാണു്
സംയോജികാവിഭക്തിക്കു സാക്ഷി എന്ന കാരകം അർത്ഥം. ഒാടു് എന്നു പ്രത്യയം.
ഉദ്ദേശികയ്ക്കു് സ്വാമി എന്ന കാരകം അർത്ഥം; ക്ക് എന്നോ കകാരം ലോപിച്ചിട്ടു് വെറും ഉു് മാത്രമോ പ്രത്യയം
പ്രയോജികയ്ക്കു ഹേതു എന്ന കാരകം അർത്ഥം; ആൽ എന്നു പ്രത്യയം
ആധാരികയ്ക്കു് അധികരണം എന്ന കാരകം അർത്ഥം; ഇൽ, കൽ എന്നു രണ്ടു പ്രത്യയങ്ങൾ
ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല
മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും
വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും
വിലക്ഷണ വിഭക്തികൾക്കു് "വിഭക്ത്യാഭാസം' എന്നു പേർ
ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു
53 എണ്ണങ്ങളുെട ഉച്ചാരണത്തിനു് ആണു് വർണ്ണമെന്നു പേർ ചെയ്തതു്
വർണ്ണത്തിനുതെന്ന ചിഹ്നമായിട്ടു് ഓരോരോ ഭാഷക്കാർ ഓരോരോ ലിപികളെ ഉപേയാഗിക്കുന്നു
സ്വരങ്ങളെ മാത്രമേ തനിയേ ഒറ്റയായിട്ടു് ഉച്ചരിക്കുവാൻ സാധിക്കുകയുള്ളൂ;
വ്യഞ്ജനങ്ങളാകെ" ഉച്ചാരണാർഹമാകണെമങ്കിൽ സ്വരസഹായം ആവശ്യപ്പെടുന്നു.
പല വർണ്ണങ്ങൾ കലർന്നു് ഉണ്ടാകുന്ന അക്ഷരം
വർണ്ണങ്ങൾ ചേർന്നു് ഉണ്ടാകുന്ന അക്ഷരങ്ങൾക്കു് അടയാളമിട്ടു് ലിപികളെ കല്പിച്ചിരിക്കുന്നു
ലിപികളെല്ലാം അക്ഷരമാലയുടെ ചിഹ്നമാണു്; വർണ്ണമാലയുടേതല്ല
ശ്വാസകോശങ്ങളിൽനിന്നും പുറപ്പെടുന്ന നിശ്ശ്വാസവായു ‘കണ്ഠരന്ധ്രത്തിൽ പ്രവേശിച്ച് അവിടെനിന്നും കണ്ഠം, താലു മുതലായ മുഖോദരസ്ഥാനങ്ങളിൽ തട്ടി വെളിയിലേക്കു പുറപ്പെടുന്നതാണ് വർണ്ണാത്മകമായ ധ്വനി
വർഗ്ഗാക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ കണ്ഠാദിസ്ഥാനങ്ങളിൽ ജിഹ്വാഗ്രാദികരണങ്ങളുടെ ബലമായ സ്പർശംകൊണ്ട്് വായു നിശ്ശേഷം തടയുന്നു. തടസ്സം നീക്കുമ്പോൾ ഉണ്ടാകുന്ന ധ്വനിവർണ്ണങ്ങൾക്കു സ്പർശാധിക്യമുള്ളതുകൊണ്ടാണ് ‘സ്പർശം' എന്നു പേർ
ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങൾ ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. തടയാതെ വിടുന്നത് അസ്പൃഷ്ടം
ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങൾ ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. അല്പം തടയുന്നത് ഈഷൽസ്പൃഷ്ടം.
സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേനിൽക്കുന്നത് ‘മധ്യമം'
സ്പർശാധിക്യമുള്ളതു നേമസ്പൃഷ്ടം
ധ്വനി പുറപ്പെടുവിക്കുന്നതിൽ ഉപകരിക്കുന്ന അവയവം അതായത് നാവ്; അതിന്റെ വിഭ്രമം (ചേഷ്ടാവിശേഷം).
കണ്ഠരന്ധ്രം തുറന്ന് ഉച്ചരിച്ചാൽ ധ്വനി ഒന്നോടെ ഝടിതിയായിട്ടു വെളിയിലേക്കു പോരും. ഒച്ച ഒരു മയമില്ലാതെ പരുപരുത്തിരിക്കും
കണ്ഠരന്ധ്രം ചുരുക്കി ദ്വാരം ചെറുതാക്കിവിട്ടാൽ ധ്വനി അടഞ്ഞ് ഉള്ളിൽ മുഴങ്ങി അല്പമായിട്ടു മുറയ്ക്കു പുറപ്പെടും
ശ്വാസത്തെ വെളിയിലേക്കു വിടുന്നതിന്റെ മാതിരിഭേദം. വർണ്ണങ്ങൾക്ക് പലമാതിരി ശ്രുതി വരുന്ന അഞ്ചുവക കാരണങ്ങളില് ഒന്ന്
ശ്വാസിയായ വർഗ്ഗപ്രഥമം ഖരം. ഖരം അല്പപ്രാണം
ശ്വാസിയായ വർഗ്ഗപ്രഥമം ഖരം; അതിൽ ശ്വാസിയായ ഹകാരം ചേരുമ്പോൾ ഉണ്ടാകുന്ന വർഗ്ഗദ്വിതീയം അതിഖരമായിത്തീരുന്നു. അതിഖരം മഹാപ്രാണം
നാദിയായ വർഗ്ഗദ്വിതീയം മൃദു. മൃദു അല്പപ്രാണം
നാദിയായ വർഗ്ഗദ്വിതീയം മൃദു; അതിൽ നാദിയായ ഹകാരം ചേരുമ്പോൾ നാദാധിക്യത്താൽ ഘോഷം (മുഴക്കം) ഉണ്ടാകുന്നതുകൊണ്ടു വർഗ്ഗചതുർത്ഥത്തിന് ‘ഘോഷം' എന്നുപേർ സിദ്ധിച്ചു. ഘോഷം മഹാപ്രാണം
സംസർഗ്ഗമുള്ള വർണ്ണങ്ങൾക്ക് ഉച്ചാരണത്തിൽ ബലം അധികം വേണ്ടിവരുന്നതിനാൽ സംസൃഷ്ടവർണ്ണങ്ങളായ വർഗ്ഗദ്വിതീയചതുർത്ഥങ്ങളെ ‘മഹാപ്രാണങ്ങൾ' എന്നു പറയുമാറുണ്ട്;
സംസർഗ്ഗമില്ലാത്തവ അല്പപ്രാണങ്ങൾ
സംസർഗ്ഗംകൊണ്ട് ഉണ്ടായത്. എ, ഏ, ഒ, ഓ, ഐ, ഔ
സംസർഗ്ഗം ഇല്ലാത്തത്
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ചില സ്ഥാനങ്ങളിൽ തടഞ്ഞിട്ടാണല്ലോ വെളിയിൽ വിടുന്നത്; ഈ സ്ഥാനങ്ങൾതന്നെയാണ് വർണ്ണങ്ങളുടെ സ്ഥാനങ്ങൾ.
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള കണ്ഠം തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള താലു(അണ്ണാക്ക്) തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള മൂർദ്ധാവ്(മുകളിലെ അണകൾക്കു മദ്ധ്യേ ഉള്ള വായുടെ മേൽത്തട്ട്) തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ദന്തം തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള കണ്ഠം തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
മാത്രയുടെ ഹ്രസ്വദീർഘഭേദത്തിന്റെ സ്വരൂപം
മാത്രയുടെ ഹ്രസ്വത്തിന്റെ സ്വരൂപം
മാത്രയുടെ ദീർഘത്തിന്റെ സ്വരൂപം
ശ്വാസവായുവിനെ മൂക്കിൽക്കൂടി നിർഗ്ഗമിപ്പിച്ചാൽ വർണ്ണം അനുനാസികമായി
ശ്വാസവായുവിനെ വായിൽക്കൂടിത്തന്നെ നിർഗ്ഗമിപ്പിച്ചാൽ വർണ്ണം അനനുനാസികമായി
അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. അതായത് കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന വിശേഷം
അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്.സന്ധി. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തിൽ "സന്ധിപ്രകരണം' എന്നു പറയുന്നതു്.
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ മദ്ധ്യത്തില് മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ മദ്ധ്യത്തില് മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്
പദമദ്ധ്യസന്ധിയും പദാന്തസന്ധിയും വന്നാല്
സന്ധിയിൽ സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ
സന്ധിയിൽ സ്വരം വ്യഞ്ജനത്തോടു ചേരുമ്പോൾ
സന്ധിയിൽ വ്യഞ്ജനം സ്വരത്തോടു ചേരുമ്പോൾ
സന്ധിയിൽ വ്യഞ്ജനങ്ങൾ തമ്മിൽ ചേരുമ്പോൾ
സന്ധിക്കുന്നവർണ്ണങ്ങളിൽ ഒന്നു് ഇല്ലാതെയാകുന്നതു്
സന്ധിക്കുമ്പോൾ മൂന്നാമതൊന്നുംകൂടി വന്നുചേരുന്നതു്
സന്ധിക്കുന്നവയിൽ ഏതെങ്കിലും ഒന്നു് ഇരട്ടിക്കുന്നതു്
ഒന്നിന്റെ സ്ഥാനത്തിൽ മറ്റൊന്നായിത്തീരുന്നതു്
ഒരു പദത്തിന്റെ അർത്ഥത്തിനു് പൂർത്തിവരുന്നതിനു മറ്റു പദങ്ങളുടെ അപേക്ഷ വരുന്നതിനു് ആകാംക്ഷ എന്നു പേർ
നാമങ്ങൾക്കു ക്രിയയോടുള്ള സംബന്ധമാണു് കാരകം. ഒരു ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതുതന്നെ "കാരകം' എന്നു സിദ്ധിക്കുന്നു.
ക്രിയയെ നിർവ്വഹിക്കുന്നതിൽ കർത്താവു് തനിക്കു് എതിരാളിയായിട്ടു് ആവശ്യപ്പെടുന്ന സഹായി സാക്ഷിയാകുന്നു.
നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ അതു് ഉദ്ദേശ്യം
നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ; അതിനു് എന്തുണ്ടാകുന്നു എന്നു് പറയുന്നുവോ അതു വിധേയം.
കർത്താവു് തന്റെ വ്യാപരത്തിൽ നിന്നു സാക്ഷാൽ ഉണ്ടാകുന്ന ഫലത്തെ കർമ്മത്തിൽ ചേർക്കുന്നതു് ആ കർമ്മം ഏവന്നു് ഉപകാരത്തിനായിത്തീരണമെന്നു വിചാരിച്ചാകുന്നുവോ അവൻ സ്വാമിയാകുന്നു
ക്രിയോപകരണം തന്നെ കരണം; ഹേതു കാരണം. ഒരു ക്രിയ നടത്തുന്നതിൽ കർത്താവിനു് ഉപകരണമായിട്ടുതകുന്ന കാരകംകരണം
കർത്താവു് ക്രിയയ്തക്കാധാരമായി കല്പിക്കുന്ന കാരകം അധികരണമാകുന്നു.
ആധാരാധേയങ്ങൾ ഏതാൻഭാഗത്തിൽമാത്രം ഉപശ്ലേഷിച്ചു് (സ്പർശിച്ച്) ഇരിക്കുന്നിടത്തു്
ആധാരത്തിൽ സർവ്വത്ര ആധേയം വ്യാപിച്ചിരിക്കുന്നിടത്തു്
അമൂർത്തങ്ങളായ വസ്തുക്കൾക്കുംമറ്റും ബുദ്ധികൊണ്ടു് ആധാരാധേയഭാവം കല്പിക്കുന്നിടത്തു
കേവല പ്രകൃതിയിലിരിക്കുന്ന ധാതു കുറിക്കുന്ന ക്രിയയുടെ കർത്താവായ സാക്ഷാൽ കർത്താവ് പ്രയോജ്യകർത്താവ്
കേവല പ്രകൃതിയിലിരിക്കുന്ന ധാതു കുറിക്കുന്ന ക്രിയയ്ക്ക് പ്രേരണ ചെയ്യുന്നവന് പ്രയോജക കർത്താവ്
അതായതു ക്രിയകൊണ്ടുള്ള പ്രയോജനം പ്രയോജ്യനുതന്നെയാണെങ്കിൽ അവൻ കർമ്മം
സംസ്കൃതവെയാകരണന്മാരുടെ രീതിയനുസരിച്ചു നാമങ്ങളിൽ നിന്നും ഭേദകങ്ങളിൽ നിന്നും വ്യുൽപ്പാദിപ്പിക്കുന്ന ശബ്ദങ്ങൾക്കു തദ്ധിതമെന്നു പറയുന്നു.
കൃതിപ്രകൃതികളായ ധാതുക്കളിൽനിന്നുവ്യുൽപ്പാദിപ്പിക്കുന്നവയ്ക്കു് കൃത്ത് എന്നു പറയുന്നു.
അനേകം ധർമ്മങ്ങളുടെ ഇരിപ്പിടമായ ഒരു ധർമ്മി(ദ്രവ്യം)യിൽനിന്നു് ഒരു ധർമ്മത്തിൽ ഉൾപ്പെട്ട അംശങ്ങളെ തിരഞ്ഞെടുത്തു കൂട്ടത്തിൽനിന്നു വേർപെടുത്തി തൂത്തുപിടിച്ചു് ഒറ്റയാക്കിക്കാണിക്കുന്നതിനു് തന്മാത്രം എന്നു പേർ
കൃതികൃത്തു് ക്രിയാപ്രധാനമാണ്
തന്മാത്രതദ്ധിതം ഗുണപ്രധാനമാണ്
കാലം ഒരു ക്രിയ നടക്കുന്ന സമയത്തെക്കുറിക്കുന്നു.
ഭൂതകാലം ഒരു ക്രിയ കഴിഞ്ഞന്ന സമയത്തെക്കുറിക്കുന്നു. നതു വർത്തമാനം; ഭാവി
വർത്തമാനകാലം ഒരു ക്രിയ നടക്കുന്നത് എന്ന സമയത്തെക്കുറിക്കുന്നു.
ഭാവികാലം ഒരു ക്രിയ വരാനുള്ളതു എന്ന സമയത്തെക്കുറിക്കുന്നു.
പ്രകാരം എന്നാൽ മട്ടെന്നർത്ഥം. ഒരു ധാതു തനിക്കുള്ള അർത്ഥത്തെ ഏതു മട്ടിൽ വെളിപ്പെടുത്തുന്നുവോ അതുതന്നെ പ്രകാരം
ഒരു ധാതുവിനോടു് മറ്റൊരു ധാതുവിനെച്ചേർത്തു സമാസംപോലെ പ്രയോഗിക്ക പതിവുണ്ടു്. അങ്ങനെ ധാതുക്കളെ സമാസിച്ചു ചേർക്കുമ്പോൾ ആദ്യത്തെ ധാതുവിനു് പ്രാക്പ്രയോഗം
ഒരു ധാതുവിനോടു് മറ്റൊരു ധാതുവിനെച്ചേർത്തു സമാസംപോലെ പ്രയോഗിക്ക പതിവുണ്ടു്. അങ്ങനെ ധാതുക്കളെ സമാസിച്ചു ചേർക്കുമ്പോൾ രണ്ടാമത്തേതിനു് അനുപ്രയോഗം
നിർദ്ദേശകപ്രകാരത്തിനു് അർത്ഥവിശേഷം ഇല്ലാത്തതിനാൽ രൂപവിശേഷവും ഇല്ല;
നിയോജകപ്രകാരത്തിനു മാത്രം പുരുഷവചനഭേദം കൂടിയുണ്ടു്. പ്രത്യയം പ്രഥമോത്തമപുരുഷന്മാർക്കു മാത്രമാണ്; അവിടെ വചനഭേദവുമില്ല
വേണും' എന്ന ശീലഭാവിയാണു് അനുപ്രയോഗം
ആവുക ധാതുവിന്റെ ശീലഭാവി അനുപ്രയോഗമായിത്തീർന്നു
കർത്താവിന് പ്രാധാന്യമേകുന്നത് കർത്താവാക്കുകന്നത്
കർമ്മത്തെ കർത്താവാക്കുകന്നത്
കാരങ്ങളിലൊന്നിനും വിശേഷാൽ പ്രാധാന്യം കല്പിക്കാതെ സാക്ഷാൽ ക്രിയയെ, അതാവിതു്, ഭാവത്തെത്തന്നെ പ്രധാനമാക്കി ഉപയോഗിക്കുന്നതു് ഭാവേപ്രയോഗം
ധാതുവെന്നാൽ ക്രിയയെക്കുറിക്കുന്ന ശബ്ദം
നാമജങ്ങളായ ധാതു
എല്ലാക്കാലങ്ങളിലും എല്ലാ പ്രകാരത്തിലും മറ്റും പ്രയോഗമില്ലാതെ രൂപവികലങ്ങളായ ധാതു
ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതു്
ഭൂതാദികാലത്രയത്തിൽ ചില താരതമ്യം ചെയ്യുന്നതു
ഖിലങ്ങളെ പൂരിപ്പിക്കുന്നതു
വിധിയുടെ രൂപത്തിലുള്ള വാക്യം
നിഷേധാര്ത്ഥത്തിലുള്ള രൂപത്തിലുള്ള വാക്യം
സമുച്ചയമെന്നാൽ സജാതീയങ്ങളുടെ (ഒരേവകയെണ്ണങ്ങളുടെ) ഏകത്രസമാവേശം (ഒരേ ഇടത്തു കൂട്ടംകൂടൽ) ആകുന്നു.
നാം ചൊല്ലുന്ന സംഗതി മുൻപൊരിക്കൽ നടന്നതാണെന്നു് ഒാർമ്മിപ്പിക്കമാത്രമേ ഉള്ളു.
ധാതുവിന്റെ രൂപത്തിൽ നിന്നുണ്ടാകുന്ന ബോധത്തിനു വളരെ ഭേദമുണ്ടു്. അതിനെ സിദ്ധവൽക്കരിച്ചുകൊണ്ടു് അതിനെപ്പറ്റി ഉപരിവിചാരണകൾ ചെയ്വാൻ തുടങ്ങുന്നു. ഇതു് മറ്റൊരു ക്രിയയുടെ കർമ്മമായിത്തീരുന്നു. ഇങ്ങനെയുള്ള ക്രിയ സിദ്ധക്രിയ
സിദ്ധക്രിയയെ കുറിക്കുന്ന രൂപം
സാധ്യക്രിയ രണ്ടുവിധം. വിശേഷ്യമായും പ്രധാനമായും നില്ക്കുന്നതു്
സാധ്യക്രിയ രണ്ടുവിധം. വിശേഷണമായും അപ്രധാനമായും നില്ക്കുന്നതു്.
ക്രിയയ്ക്കു പൂർത്തിവരുന്നതു് അംഗിസാദ്ധ്യക്രിയയിലാകയാൽ ആയതിനെകുറിക്കുന്ന ധാതുരൂപം
അംഗസാധ്യക്രിയയെ കുറിക്കുന്ന ധാതുരൂപം
കർത്താവും കർത്താവിന്റെ പരിച്ഛദങ്ങളും കൂടിച്ചേർന്ന ഭാഗമാണു്
ക്രിയാപദവും അതിന്റെ പരിച്ഛദങ്ങളും ചേർന്ന ഭാഗമാണു്
വാക്യങ്ങളെ അഴിച്ചു പ്രാധാന ഭാഗങ്ങളാക്കി പിരിക്കുന്ന ക്രിയയ്ക്കു് അപോദ്ധാരം എന്നു വെയാകരണന്മാർ വ്യവഹരിക്കുന്നു
ക്രിയയെ വിശേഷണമാക്കി അപ്രധാനീകരിച്ചും കൊണ്ടു് ആ ക്രിയാസിദ്ധിയിൽ ഹേതുഭൂതങ്ങളായ കാരകങ്ങളിൽ ഒന്നിനെ വിശേഷ്യമാക്കി പ്രാധാന്യദശയിൽ കാണിക്കുന്നു
അഅഅഅഅ
അഅഅഅഅ
അഅഅഅഅ
ഭൂതകാലത്തിലുള്ള ക്രിയാവിശേഷണക്രിയ
ഭാവികാലത്തിലുള്ള ക്രിയാവിശേഷണക്രിയ
തനിയേ നില്ക്കാവുന്ന നടുവിനയെച്ചംതന്നെ തൻവിനയെച്ചം
കാലത്രയത്തിനും ഒന്നുപോലെ ചേരുന്നതാണു. അതായതു് കാലപ്രതീതിയില്ലാത്തതു്.
ഒരുവിധം സംഭവിക്കുന്ന പക്ഷം എന്നുള്ള സംഭാവനയെ കാണിക്കുന്നു
സ്ഥിതമായ ഭേദത്തെ അലസതമൂലം ഗൗനിക്കാതിരിക്കുന്നു
വിവക്ഷിതത്തെ കഴിയുന്നതും സ്ഫുടമാക്കണമെന്നുള്ള ഉദ്ദേശ്യത്തിൻ പേരിൽ ഇല്ലാത്തതിനെ ഉണ്ടാക്കുന്നു
സമുച്ചയം, അനവക്ലപ്തി ഇത്യാദികളർത്ഥങ്ങൾ
വികല്പം, ചോദ്യം ഇത്യാദികളർത്ഥങ്ങൾ
അവധാരണം, വ്യവച്ഛേദം, സംബോധനം, പ്രകാരം, മാർഗ്ഗം - ഇത്യാദികളർത്ഥങ്ങൾ.
പിതൃപുത്രാദിസംബന്ധംപോലെ ക്രിയയ്ക്കു് കാരകങ്ങളോടു്, കാരകങ്ങൾക്കു് ക്രിയയോടു്, വിശേഷ്യത്തിനു് വിശേഷണത്തോടു്, വിശേഷണത്തിനു്, വിശേഷ്യത്തോടു്, ഗതിക്കു് വിഭക്തിയോടു്, വിഭക്തിക്കു് ഗതിയോടു് ഇത്യാദിയായ ശബ്ദങ്ങളുടെ വേർപെടുത്താൻ പാടില്ലാത്ത ബന്ധം
ആകാംക്ഷയ്ക്കെല്ലാം പൂർത്തി വരുന്നവിധത്തിൽ ചേർത്തു് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണു്
ആദ്യം കർത്താവു്, പിന്നീടു് കർമ്മമുണ്ടെങ്കിൽ അതു്, ഒടുവിൽ ക്രിയാപദം എന്നാണു വാക്യത്തിൽ പദങ്ങളെ അടുക്കുന്നതിനു് പൊതുവേ ഏർപ്പെട്ടിട്ടുള്ള ക്രമം
വിഭക്തികളുടെയും മറ്റും സഹായം കൂടാതെയുള്ള പദയോഗം
സമാസം ഉത്തരപദാർത്ഥപ്രധാ
സമാസം അന്യപദാർത്ഥപ്രധാനം
സമാസം സർവ്വപദാർത്ഥപ്രധാനം.
വിശേഷ്യങ്ങൾക്കും അഭേദം അർത്ഥത്തിൽ തൽപ്പുരുഷസമാസം
പ്രസിദ്ധിനിമിത്തം പ്രയോഗിക്കാതെതന്നെ അർത്ഥത്തിനു പ്രതീതിയുള്ളതായ മധ്യമപദം തൽപ്പുരുഷനിൽ ലോപിപ്പിക്കാം
കാരകങ്ങൾ ധാതുവോടു സമാസിച്ചുണ്ടാകുന്നതു്
ബഹുവ്രീഹിയുടെ വകഭേദം. സാദൃശ്യവാചകമായ ഒരു മധ്യമപദമുള്ളതു്
ബഹുവ്രീഹിയുടെ വകഭേദം. ഉപമാവാചകപദം അർത്ഥസിദ്ധമായി വന്നിട്ടുള്ളതു്
ബഹുവ്രീഹിയുടെ വകഭേദം. ഉപമാനപദം ലോപിച്ചിട്ടുള്ളതു്
ലിംഗവചനവിഭക്തികൾക്കു ലോപംവരാത്ത സമാസത്തിനു്
സമുദായത്തിനു് ഏകാർത്ഥപ്രതീതിയുണ്ടാക്കാണു് സമാസം ചെയ്യുന്നത്: ആ പ്രതീതിക്കു ഹാനിവരാത്തപക്ഷം ഘടകങ്ങളെ പിരിച്ചു ദൂരെദൂരെ പ്രയോഗിച്ചാലും ആ പദങ്ങൾക്കു സമാസംതന്നെ
ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു വിഭജിക്കുന്നത്. ദ്രാവിഡകുടുംബത്തിൽ ജനിച്ച മറുഭാഷകളിൽനിന്നു ലഭിച്ചിട്ടുള്ളവ
ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു വിഭജിക്കുന്നത്. ദ്രാവിഡകുടുംബത്തിനു പുറമെ ഉള്ള ഭാഷകളിൽനിന്നു ലഭിച്ചിട്ടുള്ളവ
ആഭ്യന്തരം എന്ന വിഭാഗത്തിന് ഉൾപ്പിരിവ്. രാവിഡങ്ങളിൽ കാണാതെ മലയാളത്തിൽ മാത്രം നടപ്പുള്ള ശബ്ദങ്ങൾ
ആഭ്യന്തരം എന്ന വിഭാഗത്തിന് ഉൾപ്പിരിവ്. കുടുംബസ്വത്തായി എല്ലാറ്റിനും തുല്യമായുള്ളവ
ആഭ്യന്തരം എന്ന വിഭാഗത്തിന് ഉൾപ്പിരിവ്. മലയാളത്തിൽത്തന്നെ ചില ദേശങ്ങളിൽ മാത്രം നടപ്പുള്ളവ
ബാഹ്യം എന്ന വിഭാഗത്തിന് ഉൾപ്പിരിവ്. ദത്തായിട്ട് പോലുള്ള വിജാതീയശബ്ദങ്ങളാണു്
ബാഹ്യം എന്ന വിഭാഗത്തിന് ഉൾപ്പിരിവ്. രണ്ടു ഭാഷകളിലും തുല്യരൂപമായിത്തന്നെ ഇരിക്കും