Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

066 ആഗമം

30. രണ്ടു വൎണ്ണങ്ങളുടെ ഇടയിലോ ഒന്നിന്റെ മുമ്പിലോ വരുന്ന വൎണ്ണത്തിന്നു ആഗമം എന്നു പേർ.
(i) മടി + ഇല്ല. ഈ സംഹിതയിൽ ‘മടി’ എന്നതിന്റെ ഒട്ടുവിലേ ഇകാരത്തിന്റെ പിന്നിൽ ‘ഇല്ല’ എന്നതിന്റെ ആദിയിലേ ഇകാരം വരുമ്പോൾ ഉണ്ടാകുന്ന വിവൃത്തി നീക്കാനായിട്ടു ഈ രണ്ടു വൎണ്ണങ്ങളുടെ ഇടയിൽ യകാരം വന്നു കൂടും. ഈ യകാരം ആഗമം ആകുന്നു. രാശി എന്നതിനെ ഇരാശി എന്നു ഉച്ചരിച്ചാൽ രേഫത്തിന്റെ മുമ്പിൽ വന്ന ഇകാരം ആഗമമാകും.
(ii) ആടിയിൽ നില്ക്കുന്ന വൎണ്ണത്തെ ആദ്യവൎണ്ണമെന്നും, അന്തത്തിൽ നില്ക്കുന്നതിനെ അന്ത്യവൎണ്ണമെന്നും പറയും.

താളിളക്കം
!Designed By Praveen Varma MK!